കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യ കുമിഞ്ഞ് കൂടി കിടക്കുന്നു. ബസ് സ്റ്റാന്റിന് മുന്‍പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ദിവസങ്ങളായി മാലിന്യം കൂടിക്കിടക്കുന്നത്. മഴയില്‍ ഇതില്‍ നിന്നും ഒഴുകിയെത്തുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഓടയിലേക്കും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന യൂ.പി സ്‌കൂളിലേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കുമാണ് ഒഴുകുന്നത്. പല പ്രാവശ്യം നേരില്‍ കണ്ട് പരാതി പറഞ്ഞിട്ടും വിഷയത്തില്‍ പരിഹാരമാവാത്തതിനാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
ദുര്‍ഗന്ധവും കൊതുകുശല്യവും മറ്റും ഉണ്ടായ സാഹചര്യത്തിലാണ് സ്‌കൂള്‍ അധികൃതരും മറ്റുള്ളവരും വിഷയത്തില്‍ മുന്നോട്ട് വരുകയായിരുന്നു.
നാട്ടുകാരും വിഷയത്തില്‍ പ്രതിഷേധത്തിലാണ്.
മഴക്കാലമായതിനാല്‍ ഈ മാലിന്യത്തില്‍ നിന്ന് പല രോഗങ്ങളും പടര്‍ന്നുപിടിക്കാനുള്ള സാധ്യതയേറെയാണ്.
അതിനാല്‍ പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ നടപടി സ്വീകരിച്ചേക്കും.