*ലോഗോയും ലെറ്റര്‍ ആര്‍ട്ട് ഡിസൈനുകളും ക്ഷണിച്ചു*മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡിസംബര്‍ 20 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന മലബാര്‍ ഗാര്‍ഡന്‍ ഫെസ്റ്റിവലിനായി ലോഗോയും ലെറ്റര്‍ ആര്‍ട്ട് ഡിസൈനുകളും ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിവരങ്ങള്‍ക്ക് www.mbgips.in, 0495-2430939. *ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്‌നോളജി സ്‌പോട്ട് അഡ്മിഷന്‍* മലാപ്പറമ്പ് ഗവ. വനിത പോളിടെക്‌നിക്കിന് കീഴിലെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ (എഫ്ഡിജിടി) 2024-25 അധ്യയന വര്‍ഷം ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 24 ന് സ്ഥാപനത്തില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്കകം പോളിടെക്നിക് കോളേജിൽ എത്തണം.എസ്എസ്എല്‍സി, ജാതി, വരുമാനം, നോണ്‍ ക്രീമിലയര്‍, ടിസി, സിസി അടക്കമുള്ള എല്ലാ രേഖകളും മതിയായ ഫീസും (ഓണ്‍ ലൈനായി അടക്കേണ്ടതാണ്) കരുതണം. ഫോണ്‍: 0495-2370714, 9497047948.*വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു* വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഡിജിആര്‍ (ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ്) വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നൽകാം. വിവരങ്ങള്‍ https://dgrindia.gov.in വെബ്‌സൈറ്റില്‍. ഫോണ്‍: 0495-2771881.*ഫിറ്റ്നസ് ട്രെയിനർ : അഡ്മിഷൻ ആരംഭിച്ചു*ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ ചേരാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു മികച്ച ഇന്റേൺഷിപ് സൗകര്യവുമുണ്ട്. തൊടുപുഴ ഫിറ്റ്നസ്സ് പ്ലാനറ്റ് ജിമ്മിൽ നിന്നായിരിക്കും പരിശീലനം ലഭ്യമാക്കുക.ഫീസ്: 13,100 രൂപ.ഫിറ്റ്നസ് ട്രെയിനർ/ജിം ട്രെയിനർ/ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ-4ന്റെ അംഗീകാരമാണുള്ളത്. വിശദവിവരങ്ങൾക്ക് 9495999655*ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം : ജില്ലാ കളക്ടർ*ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. സ്‌കൂളുകളിൽ പോകേണ്ട കുട്ടികൾ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നത് ഒരുകാരണവശാലം അനുവദിക്കാനാകില്ല. തൊഴിൽ വകുപ്പിനെയാണ് പ്രാഥമികമായി വിവരം അറിയിക്കേണ്ടത്.അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, തൊടുപുഴ – 8547655396 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, പീരുമേട് – 8547655399 , അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, നെടുങ്കണ്ടം – 8547655400 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, ശാന്തന്‍പാറ – 8547655398 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, മൂന്നാർ – 8547655397