Local

റിട്ടയേര്‍ഡ് പോലീസ് എ.എസ്.ഐ പുതുക്കുടി ബാബു അന്തരിച്ചു

പുവ്വാട്ടുപറമ്പ: റിട്ടയേര്‍ഡ് പോലീസ് എ. എസ്. ഐ പെരുമണ്‍പുറ പുതുക്കുടി ബാബു(77) അന്തരിച്ചു. മക്കള്‍: ബബിത, ശോഭിത, സുബിത. മരുമക്കള്‍: ജയപ്രസാദ്(എസ്.ഐ കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍), ഗോകുലന്‍(ബിസിനസ്സ്), മോഹന്‍ദാസ്(കെ.എസ്.ഇ.ബി). സഹോദരങ്ങള്‍: വിജയന്‍(റിട്ട. കെ.ടി.സി), സുരേന്ദ്രന്‍(റിട്ട. എസ്.ഐ, കേരള പോലീസ്), ഭവാനി(ചേരവരമ്പലം), ശോഭന(ഫറോക്ക്). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

Local

വ്യവസായ പ്രമുഖനും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ പി.എ.റഹ്മാൻ അന്തരിച്ചു

പാനൂർ: വ്യവസായ പ്രമുഖനും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ കണ്ണൂർ കടവത്തൂരിലെ പി.എ.റഹ്മാൻ (72) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം ഭാര്യമാർ: കദീജ, ആയിഷ മകൻ: അബ്ദുൾ വാഫി സഹോദരങ്ങൾ: പി.അബൂബക്കർ , ആയിഷ, പരേതനായ അബ്ദുല്ല പാർക്കോ കമ്പനി ,പാർക്കോ എഡുക്കേഷണൽ ചാരിറ്റബ്ൾ ട്രസ്റ്റ്,, പാർക്കോ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസേർച്ച് സെന്റർ, മൗണ്ട് ഗൈഡ് ഇന്റർനേഷണൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ്. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം […]

അറിയിപ്പ്

മുഹമ്മദ് അജ്‌നാസ് എന്ന വിദ്യാര്‍ത്ഥിയുടെ എസ്എസ്എല്‍സി ബുക്ക് , +2 സര്‍ട്ടിഫിക്കറ്റ്, +2 മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, +2 ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി), എന്‍എസ്എസ് സര്‍ട്ടിഫിക്കറ്റ് എന്നിവ പോലുള്ള പ്രധാനപ്പെട്ട ചില സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച 05-07-2019 തിരുച്ചിറപ്പള്ളിയില്‍ (തമിഴ്‌നാട് )മുതല്‍ കാലിക്കട്ട് (കേരളം) വരെനിന്ന് യാത്ര ചെയ്യുമ്പോള്‍ നഷ്ടമായി ആര്‍ക്കെങ്കിലും ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കിലോ ആര്‍ക്കെങ്കിലും കിട്ടിയാലോ ബന്ധപ്പെടുക: 7902681552 ,7356888552

Kerala

പ്രളയബാധിതര്‍ക്ക് ആശ്വാസമായി എസ്.കെ.എസ.്എസ.്എഫ് ദുരിതാശ്വാസ ഫണ്ട്

ഈങ്ങാപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ആശ്വാസമായി എസ്.കെ.എസ്.എസ്.എഫ് ഭുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു. സംസ്ഥാന വ്യാപകമായി നേരത്തെ അപേക്ഷ ക്ഷണിച്ച് അര്‍ഹരായവരെ കണ്ടെത്തിയാണ് സഹായവിതരണം നടത്തിയത്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഫണ്ട് വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാഗേഷ് മുഖ്യാതിഥിയായി. നാസര്‍ ഫൈസി കൂടത്തായി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മഹല്ല് […]

കോഴിക്കോടിനും കൂന്ദമംഗലത്തിനും ഇടയിൽ ബസ് യാത്രക്കാരുടെ പണവും സ്വർണ്ണവും നഷടപ്പെടുന്നത് പതിവാകുന്നു

കോഴിക്കോട് : കോഴിക്കോട് നിന്ന് ബസ്സിൽ കയറി കുന്ദമംഗലം ബസ്റ്റാന്റിൽ ഇറങ്ങുന്ന നിരവധിയാളുകളുടെ സ്വർണ്ണമാണ് നിത്യേനയെന്നോണം നഷ്ടപ്പെടുന്നത്.പലപ്പോഴും അപഹരിക്കപ്പെടുന്ന വിവരം അറിയാതെ പോവുന്നു.കഴിഞ്ഞ ദിവസം തമിഴ് മോഷ്ടാക്കളായ മൂന്ന് സ്ത്രികളെ കുന്ദമംഗലം പോലീസ് ബസ്സിൽ നിന്നും മോഷ്ടിച്ച സ്വർണ്ണമാലയടക്കം പിടികൂടിയിരുന്നു .കൈക്കുഞ്ഞുമായി ബസ്സിൽ കയറി തന്ത്രത്തിൽ കളവ് നടത്തി മുങ്ങുന്ന സംഘമായിരുന്നു ഇവർ. സ്വകാര്യ ബസ്സു ക ളിൽ മാന്യമായ വസ്ത്രം ധരിച്ചെത്തുന്ന ഇവരെ ഒറ്റനോട്ടത്തിൽ ആരും സംശയിക്കുകയില്ല. പല സ്ഥലങ്ങളിലും ഇപ്പോൾ ആഭരണവും പണവും നഷ്ടപ്പെട്ട […]

ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉണ്ടാകണം മന്ത്രി ടി പി രാമകൃഷ്ണൻ

സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം ഇതിനായി സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമൊപ്പം ജനങ്ങളും സഹകരിക്കണം, ഇത്തരം മനുഷ്യത്വ പരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ബഡ്സ് സ്കൂൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച […]

നിരോധിത വെളിച്ചെണ്ണകള്‍ വില്‍പന നടത്തിയാല്‍ നിയമനടപടി

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഭാഗമായി സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ സംഭരണം, വിതരണം, വിപണനം എന്നിവ ജൂലൈ നാല് മുതല്‍ ജില്ലയില്‍ നിരോധിച്ചതായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. മെയ് ,ജൂണ്‍ ,ജൂലൈ മാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ബാലകുമരന്‍ എന്ന കമ്പനിയുടെ സൂര്യ, ആയില്യം എന്നി ബ്രാന്‍ഡുകളുടെ നിരോധനം. നേരത്തേ ഇതേ കമ്പനിയുടെ സുരഭി, […]

സി.എഫ്.സി. ആർട്സ്& സ്പോട്സ് ക്ലബ് ഫൈസ് ഫുട്ബോൾ മത്സരത്തിൽ ഇൻഡിപെൻഡൻസ് ജുനിയേഴ്സ് റണ്ണേഴ്സ് നേടി

കാരന്തുർ : സി.എഫ്.സി. ആർട്സ്& സ്പോട്സ് ക്ലബ് കാരന്തൂരിന്റെ 11ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫൈസ് ഫുട്ബോൾ മത്സരത്തിൽ വെട്ട് ക്കിളി പാലക്കൽ ജേതാക്കളായി. ഇൻഡിപെൻഡൻസ് ജുനിയേഴ്സ് റണ്ണേഴ്സ് നേടി. പ്രസ്തുത പരിപാടിയിൽ സംസ്ഥാന പോലീസ് വോളിബോൾ ടീമിൽ കളിക്കാരനും പരിശീലകനും പാറ്റോൻ യുസഫ് ന് ഉപഹാരം ഫുട്ബോൾ താരം നിയാസ് റഹ്മാൻ നൽകി.പ്രസ്തുത പരിപടിയിൽ സാദിഖലി അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ, സക്കീ ർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുഴുവൻ ക്ലബ് അംഗങ്ങളും പങ്കെടുത്തു

പ്രകൃതി വിരുദ്ധ പീഡനം യുവാവിനെ റിമാന്റ് ചെയ്തു

കുന്ദമംഗലം: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മടവൂർ പുല്ലാലൂർ ചെലച്ചോറമീത്തൽ മുനമ്മദ് റാഫി 45 നെ കുന്ദമംഗലം പോലീസ് പോക്സോ പ്രകാരം കേസ്സെടുത്തു.കോടതിയിൽ ഹാജാറാക്കിയ പ്രതിയെ റിമാന്റ്ചെയ്തു. സ്കൂൾ വിദ്യാത്ഥിയെയാണ്ലൈംഗികമായി പീഡിപ്പിച്ചത്.

Local Sports

യൂസുഫ് കാരന്തൂരിന് നാടിന്റെ സ്‌നേഹാദരം പരിപാടി 13 ാം തിയ്യതി വൈകീട്ട് 3 മണി മുതല്‍

കുന്ദമംഗലം: വോളിബോള്‍ രംഗത്ത് കരുത്തുറ്റ പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്ത കുന്ദമംഗലത്തിന്റെ അഭിമാനമായ കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബിലെ യൂസുഫിനെ നാട്ടുകാര്‍ ആദരിക്കുന്നു. പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തിന് ശേഷം പൂര്‍ണമായും വോളിബോളിന് വേണ്ടി ചിലവഴിക്കുന്നതിന് പ്രോത്സാഹനമായും കഴിഞ്ഞ കാലത്തെ മികവുറ്റ പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ടുമാണ് നാട്ടുകാരുടെ ആദരം. പതിമൂന്നാം തിയ്യതി വൈകുന്നേരം മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ശിഷ്യാന്മാരോടൊപ്പം ഗ്രൗണ്ടിലേക്ക് ആനയിക്കുകയും ഗ്രൗണ്ടില്‍ വെച്ച് സ്‌നേഹവിരുന്നും ഇതിന്റെ […]

error: Protected Content !!