Local

ഐടിഐ നഷ്ട്‌പ്പെടുത്തരുത്: നാഷണല്‍ യൂത്ത് ലീഗ്

കൊടുവള്ളി: കൊടുവള്ളിക്ക് അനുവദിച്ച ഐ ടി ഐ നഷ്ടപ്പെടുത്തരുതെന്ന് നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യുദ്ധകാലടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുത്തു പ്രശ്‌ന പരിഹാര സാധ്യതക്കുള്ള വഴി തെളിയിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഫൈസീര്‍ അധ്യക്ഷത വഹിച്ചു, മുന്‍സിപ്പല്‍ കൗണ്‍സില്‍ മീറ്റ് സി പി നാസര്‍ കോയ തങ്ങള്‍ ഉല്‍ഘടനം ചെയ്തു. ഒ പി ഐ കോയ മുഖ്യപ്രഭാഷണം നടത്തി.ഒ പി റഷീദ്, അഷ്റഫ് പുതുമ, ഫൈസല്‍ കരുവന്‍പോയില്‍, ഷമീര്‍ വാവാട്, എന്നിവര്‍ സംസാരിച്ചു മുജീബ് പട്ടിണിക്കര സ്വാഗതവും […]

കുന്ദമംഗലം ഭാഗത്ത് രണ്ട് വീടുകളിൽ കള്ളൻ കയറി ആഭരണങ്ങളും പണവും കവർന്നു.

കുന്ദമംഗലം:- കുന്ദമംഗലം പൂളക്കാംപൊയിൽ ഭാഗത്തെ രണ്ട് വീടുകളിൽ നിന്നാണ് പണവും ആഭരണങ്ങളും മോഷണം നടത്തിയത്.ഫൈസലിന്റ വീട്ടിൽ നിന്നാണ് നാല് പവൻ തൂക്കം വരുന്ന മാലയും 7000 രൂപയും നഷ്ടമായത്. ഷംഷു വിന്റെ കുടുംബം ഗൾഫിലായത് കാരണം നഷ്ടപെട്ടത് അറിയാനിട്ടില്ല. രണ്ട് വീട്ടിലും ആളില്ലത്ത സമയത്താണ് കവർച്ച നടന്നത്.കൂന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ച

ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളൂടെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി.പി എസ് സി കോച്ചിംഗ് സെറ്റിംകളിലെ ഉദ്യോഗാർത്ഥികളൂടെ സംഗമം

ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകൃതമായ സ്കോർ ഫൗണ്ടേഷന്റെ കീഴിലുള്ള സ്കോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പി.എസ്.സി കോച്ചിംഗ് സെന്ററുകളിലെ ഉദ്യോഗാർത്ഥികളുടെ സംഗമം- സ്കോർ പി.എസ്.സി ഹണ്ട് -കൊടുവള്ളി സിറ്റി മാളിൽസ് കോർ സി.ഇ.ഒ ഡോ: ഐ.പി അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സ്കോർ അക്കാദമി കൺവീനർ അമീൻ കരുവമ്പൊയിൽ അധ്യക്ഷത വഹിച്ചു. അമീർ കുറ്റ്യാടി സർക്കാർ ജോലി എങ്ങിനെ സ്വന്തമാക്കാം എന്ന വിഷയത്തിൽ ക്ലാസെടുത്തു. സ്കോർ ഡയറക്ടർമാരായ എം.പി.മൂസ മാസ്റ്റർ, ശുക്കൂർ കോണിക്കൽ, കെ.സുബൈർ […]

കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം

കുന്ദമംഗലം :നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി കുന്നമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം സെപ്റ്റംബർ 20മുതൽ ഇരുപത്തിമൂന്നു വരെ കുന്നമംഗലത് വെച്ച് നടക്കും. സമ്മേളന പ്രഖ്യാപനവും സ്വാഗത സംഘ രൂപീകരണ യോഗവും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എം ബാബു മോൻ അധ്യക്ഷത വഹിച്ചു..വൈറ്റ് ഗാർഡ് സംഗമം, യൂത്ത് […]

സ്കൂൾ ബസ്സിനു പുറകിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു

താമരശ്ശേരി: പുതുപ്പാട്ടി ഒടുങ്ങാക്കാടിന് സമീപം വില്ലേജ് ഓഫീസിന് മുൻവശം സ്കൂൾ ബസ്സിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെസ്റ്റ് പുതുപ്പാടി സ്വദേശി സി.പി .അഹമ്മദ് കോയയാണ് മരണപ്പെട്ടത്.സി.പി കുട്ടന്റെ പിതാവാണ്.

Local

മുഴുവന്‍ കര്‍ഷകര്‍ക്കും ക്രഡിറ്റ് കാര്‍ഡ്;കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

   കേരളത്തിലെ മുഴുവന്‍ അര്‍ഹരായ  കര്‍ഷകര്‍ക്കും കിസാന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം  ടൗണ്‍ഹാളില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയില്‍ ആയിരത്തിലധികം കര്‍ഷകര്‍ക്ക് വായ്പ നല്‍കി. തെരഞ്ഞെടുത്ത 15 കര്‍ഷകര്‍ക്കും 14 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കും കെ.സി.സി അനുമതി പത്രവും ഫലവൃക്ഷത്തെ വിതരണവും മന്ത്രി നിര്‍വഹിച്ചു. 100 ദിനം കൊണ്ട് സംസ്ഥാനത്തെ അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതിനാണ് പദ്ധതി […]

Local

ഇ.കെ ശിവദാസന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി കൊടുവള്ളിയില്‍

കൊടുവള്ളി: കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിപ്പു. കമ്മ്യൂണിറ്റി ഹാളല്‍ പൊതുദര്‍ശനത്തിന് വച്ചപ്പോളാണ് മുഖ്യമന്ത്രി എത്തിയത്. കൊടുവള്ളിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന കെട്ടിപടുക്കുന്നതില്‍ പ്രധാന വ്യക്തിയായിരുന്നു. ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Local

നോളജ് സിറ്റിയില്‍ ആരംഭിച്ച അലിഫ് ഗ്ലോബല്‍ സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

താമരശ്ശേരി: കൈതപ്പൊയില്‍ നോളജ് സിറ്റിയില്‍ ആരംഭിച്ച അലിഫ് ഗ്ലോബല്‍ സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. എ.പി അബൂബക്കര്‍ മുസ്ലിയാര്‍, അഡ്വ. പി.ടി.എ റഹീം എംഎല്‍എ, കാരാട്ട് റസാഖ് എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു

Technology

ലെനോവോ സീ6 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ലെനോവോ സീ6 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ലെനോവോ സീ6 പരമ്പരയിലെ മൂന്നാമത്തെ ഫോണ്‍ ആണിത്. ലെനോവോ സീ6 പ്രോ, ലെനോവോ സീ6 യൂത്ത് തുടങ്ങിയ ഫോണുകളാണ് ഇതിന് മുമ്പ് പുറത്തിറക്കിയത്. സവിശേഷതകള്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ 24 എംപി, 8എംപി, 5എംപി സെന്‍സറുകളാണുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.39 ഒഎല്‍ഇഡി ഡിസ്പ്ലേ, എട്ട് ജിബി റാം, 4000 എംഎഎച്ച് ബാറ്ററി, […]

Kerala

‘പാമ്പുകള്‍ക്കൊപ്പം ഒരു ദിനം’ ശില്‍പ്പശാല നടത്തി

കോഴിക്കോട്: ലോക പാമ്പ് ദിനത്തിന്റെ മുന്നോടിയായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും മേഖലാ ശാസ്ത്രകേന്ദ്രവും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘പാമ്പുകള്‍ക്കൊപ്പം ഒരു ദിനം’ ശില്‍പ്പശാല നടത്തി. അസിസ്റ്റന്റ് സുവോളജിസ്റ്റ് ജാഫര്‍ പാലോട്ട് പാമ്പുകളെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. 104 പാമ്പുകളില്‍ അഞ്ചെണ്ണംമാത്രമേ വിഷമുള്ളതും അപകടകാരികളായതുമെന്നും അദ്ദേഹം പറഞ്ഞു.വിവിധതരം പാമ്പുകളെക്കുറിച്ചും കടിയേറ്റാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചും ക്ലാസെടുത്തു. കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് കുട്ടികള്‍ ക്ലാസ് കേട്ടത്. പാമ്പുകളെ അടുത്തറിയാനും തൊടാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഓഫീസര്‍ ഇന്‍ ചാര്‍ജ് […]

error: Protected Content !!