കേരളത്തിലെ മുഴുവന്‍ അര്‍ഹരായ കര്‍ഷകര്‍ക്കും കിസാന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ടൗണ്‍ഹാളില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയില്‍ ആയിരത്തിലധികം കര്‍ഷകര്‍ക്ക് വായ്പ നല്‍കി. തെരഞ്ഞെടുത്ത 15 കര്‍ഷകര്‍ക്കും 14 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കും കെ.സി.സി അനുമതി പത്രവും ഫലവൃക്ഷത്തെ വിതരണവും മന്ത്രി നിര്‍വഹിച്ചു. 100 ദിനം കൊണ്ട് സംസ്ഥാനത്തെ അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ മായ ജി.കെ അധ്യക്ഷത വഹിച്ചു. കാനറ ബാങ്ക് റീജിയണല്‍ ഹെഡ് മോഹനന്‍ കോറോത്ത് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് കര്‍ഷകരുമായി പദ്ധതിയെക്കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ സംവദിച്ചു. കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി സുനില്‍കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ നാഗേഷ് വൈദ്യ, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ഷീല, നബാര്‍ഡ് എ.ജി.എം ജെയിംസ് ജോര്‍ജ്, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഡി.ജി.എം എന്‍.കെ കൃഷ്ണന്‍കുട്ടി, ലീഡ്ബാങ്ക് (കാനറ) മാനേജര്‍ ശിവദാസന്‍ കെ.എം, എസ്.ബി.ഐ ഡി.ജി.എം ജി.എം ഗോകര്‍ണ്, ജില്ലാ സഹകരണബാങ്ക് മാനേജര്‍ നവനീത് കുമാര്‍, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് റെജി സി.വി എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍, വിവിധ ബാങ്ക് ജീവനക്കാര്‍, കൃഷിവകുപ്പ്, കുടുംബശ്രീ, മറ്റ് വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.