കൊടുവള്ളി: കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിപ്പു. കമ്മ്യൂണിറ്റി ഹാളല്‍ പൊതുദര്‍ശനത്തിന് വച്ചപ്പോളാണ് മുഖ്യമന്ത്രി എത്തിയത്. കൊടുവള്ളിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന കെട്ടിപടുക്കുന്നതില്‍ പ്രധാന വ്യക്തിയായിരുന്നു. ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.