കുന്ദമംഗലം :നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി കുന്നമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം സെപ്റ്റംബർ 20മുതൽ ഇരുപത്തിമൂന്നു വരെ കുന്നമംഗലത് വെച്ച് നടക്കും. സമ്മേളന പ്രഖ്യാപനവും സ്വാഗത സംഘ രൂപീകരണ യോഗവും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബു മോൻ അധ്യക്ഷത വഹിച്ചു..വൈറ്റ് ഗാർഡ് സംഗമം, യൂത്ത് മീറ്റ്, കായിക മേള, വൈറ്റ് ഗാർഡ് പരേഡ്, യുവജന റാലി തുടങ്ങി വിവിധ പരിപാടികൾ വിവിധ പഞ്ചായത്തുകളിലായി നടക്കും. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ മൂസ്സ മൗലവി, എം എസ് എഫ് സംസ്ഥാന സെക്രട്ടറി സമദ് പെരുമണ്ണ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ എം എ റഷീദ്, എ കെ ഷൗക്കത്തലി, ദേശീയ സമിതിയംഗം യൂസുഫ് പടനിലം, എൻ പി ഹംസ മാസ്റ്റർ, എ ടി ബഷീർ, മജീദ് എം പി,,അരിയിൽ മൊയതീൻ ഹാജി, ഒ ഉസൈൻ,കെ എസ് അലവി, അരിയിൽ അലവി, എ പി സഫിയ, ടി കെ സീനത്ത്, മുംതാസ് ഹമീദ്, സി ബി ശ്രീധരൻ, കെ ജാഫർ സാദിഖ്, പി കെ ഹക്കീം, പി ശംസുദ്ധീൻ, ഐ സൽമാൻ, സലീം എം പി, നൗഷാദ് സി, കുഞ്ഞിമരക്കാർ സി കെ, ഉനൈസ് പെരുവയൽ, കെ എം ഷാഫി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും ഒ സലീം നന്ദിയും പറഞ്ഞു.
സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികൾ : കെ അബൂബക്കർ മൗലവി,പി കെ ഫിറോസ്, യു സി രാമൻ, കെ എ ഖാദർ മാസ്റ്റർ, ടി പി ചെറൂപ്പ
ചെയർമാൻ: കെ മൂസ്സ മൗലവി, ജനറൽ കൺവീനർ എം ബാബുമോൻ, കൺവീനർ ഒ എം നൗഷാദ്, ട്രഷറർ ഖാലിദ് കിളിമുണ്ട