കൊടുവള്ളി: കൊടുവള്ളിക്ക് അനുവദിച്ച ഐ ടി ഐ നഷ്ടപ്പെടുത്തരുതെന്ന് നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യുദ്ധകാലടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുത്തു പ്രശ്‌ന പരിഹാര സാധ്യതക്കുള്ള വഴി തെളിയിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഫൈസീര്‍ അധ്യക്ഷത വഹിച്ചു, മുന്‍സിപ്പല്‍ കൗണ്‍സില്‍ മീറ്റ് സി പി നാസര്‍ കോയ തങ്ങള്‍ ഉല്‍ഘടനം ചെയ്തു. ഒ പി ഐ കോയ മുഖ്യപ്രഭാഷണം നടത്തി.ഒ പി റഷീദ്, അഷ്റഫ് പുതുമ, ഫൈസല്‍ കരുവന്‍പോയില്‍, ഷമീര്‍ വാവാട്, എന്നിവര്‍ സംസാരിച്ചു
മുജീബ് പട്ടിണിക്കര സ്വാഗതവും കെ കെ ഇബ്‌നു നന്ദിയും പറഞ്ഞു
പരിപാടിയില്‍ മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞടുത്തു,
ഫൈസീര്‍ പെരിയാം തോട് പ്രസിഡന്റ്ായും ഫസല്‍ മാസ്റ്റര്‍, കുഞ്ഞാലി വാവാട്, സുബൈര്‍ മുക്കിലങ്ങാടി എന്നിവര്‍ വൈസ് പ്രസിഡന്റായും തരഞ്ഞെടുക്കപ്പെട്ടു.
മുജീബ് പട്ടിണിക്കര (ജനറല്‍ സെക്രട്ടറി )ഷാഫി കാരീറ്റിപറമ്പ്, ഷംസീര്‍ പാലക്കുറ്റി, റഷീദ് ആര്‍ സി(ജോയിന്റ്‌സെക്രട്ടറി )
ബഷീര്‍ പാലക്കുറ്റി (ഓര്‍ഗനൈസിംഗ് സെക്രട്ടറി)
ഇബ്‌നു തങ്ങള്‍ (ട്രഷറര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.