കാണാതായ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി
വാവാട് : ഇന്നലെ വൈകുന്നേരം വാവാട് മൂഴിക്കുന്നില്‍ നിന്നും കാണാതായ ചെറിയ കണ്ണന്‍ കൊറ്റി എന്ന വൃദ്ധയുടെ മൃതദേഹം നെല്ലാംങ്കണ്ടി പാലത്തിന് സമീപം കണ്ടെത്തി.
വാവാട് : ഇന്നലെ വൈകുന്നേരം വാവാട് മൂഴിക്കുന്നില്‍ നിന്നും കാണാതായ ചെറിയ കണ്ണന്‍ കൊറ്റി എന്ന വൃദ്ധയുടെ മൃതദേഹം നെല്ലാംങ്കണ്ടി പാലത്തിന് സമീപം കണ്ടെത്തി.
മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിർമാണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം.ഗാന്ധിയൻ മാതൃക എന്ന നിലയിൽ സമൂഹത്തിൽ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു ആശയത്തിൽ 60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വചലച്ചിത്രമാണ് മത്സരത്തിനയയ്ക്കേണ്ടത്. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലെ ഗാന്ധിയൻ പ്രവൃത്തികളും വിഷയമാക്കാം. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. […]
കുന്നമംഗലം: കുന്നമംഗലം മത്സ്യ മാര്‍ക്കറ്റിന് സമീപത്തുള്ള നടപ്പാതയിലെ ജീര്‍ണ്ണിച്ച സ്‌ളാബ് പൊട്ടിയതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി താല്‍ക്കാലികമായി സൗകര്യം ചെയ്ത് കൊടുത്തു. സ്ലാബ് പൊട്ടിയതിന് ശേഷം നാല് ദിവസമായി ഇതുവഴിയുള്ള ജനങ്ങളുടെ സഞ്ചാരത്തിന് തടസ്സമായിരുന്നു. തുടര്‍ന്ന് ടീം വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി നടപ്പാതക്ക് വേണ്ടി സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ടീം വെല്‍ഫെയര്‍ കുന്നമംഗലം മണ്ഡലം കണ്‍വീനര്‍ ഇപി.ഉമര്‍, സെക്രട്ടറി എന്‍. ജാബിര്‍, മേലേടത്ത് സലീം, എംസി മജീദ്, എന്നിവര്‍ നേതൃത്വം നല്‍കി.
കുന്ദമംഗലം; കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ റോഡ് പ്രവര്‍ത്തികള്‍ക്ക് 191 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പൊയ്യ കൂടത്താല്‍ റോഡ്, ചുണ്ടിക്കുളം അരിയില്‍ റോഡ്, കുന്നുമ്മല്‍താഴം കോട്ടാംപറമ്പ് റോഡ്, തിരുത്തിപള്ളി കല്ലറകോളനി റോഡ്, പൊയ്യ കക്കോട്ടിരി പിലാശ്ശേരി റോഡ്, മുത്തപ്പന്‍തറ വടക്കേച്ചാല്‍ റോഡ,് ഓവുങ്ങര തല്ലശ്ശേരി റോഡ്, വെസ്റ്റ് പിലാശ്ശേരി മാരിയോട് റോഡ്, വാഴപറമ്പ് പിലാശ്ശേരി റോഡ്, കണക്കഞ്ചേരി റോഡ്, തിരുത്തിമ്മല്‍പള്ളി ഇടവഴി, പൊറ്റമ്മല്‍ ഫുട്പാത്ത്, മുണ്ടക്കല്‍ കുട്ടമ്പ്രക്കുന്ന് […]
കൊച്ചി: മരട് ഫ്‌ളാറ്റില്‍ താമസക്കാര്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോകാമെന്നും എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകള്‍ അറിയിച്ച ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. മാറിത്താമസിക്കുന്നതിന് ആവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ളാറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പാണെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. പ്രാഥമിക നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കണം, ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കണം, വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം,പുതിയ […]
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം.നാളെയാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറും രാവിലെ 11 മണിക്ക് പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സുരേഷ് ഉച്ചയോടെയാകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. അടുത്ത മാസം 21 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 24നും നടക്കും. […]
മുക്കം: എടലമ്പാട്ട് വെളിച്ചം വാട്‌സാപ്പ് കൂട്ടായ്മ ആനയാംകുന്ന് വി.എം.എച്ച്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെകടര്‍ എം.കെ.ഗിരീഷ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അദ്ധേഹം വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.ശിഹാബുദ്ധീന്‍ അധ്യക്ഷനായി. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇസ്ഹാഖ് കാരശ്ശേരി, പി.എം.പ്രിന്‍സാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ എം.എ.എം.ഒ.കോളേജ്), മുക്കം പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.ലീന, […]
ചേന്ദമംഗല്ലൂർ: ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം മാവൂർ ക്ലസ്റ്ററിന്റെ മാതൃകാ ഹരിത ഗ്രാമമായി ചേന്ദമംഗല്ലൂരിലെ മംഗലശ്ശേരിയെ ,ക്ലസ്റ്ററിലെ വോളണ്ടിയർ ലീഡർമാർ ,കൺവീനർ എ.പി.മിനിയോടൊപ്പം പ്രഖ്യാപിച്ചു. ക്ലസ്റ്ററിലെ പത്ത് സ്കൂളുകളിൽ നിന്നുള്ള വാളണ്ടിയർമാർ മാലിന്യ സംസ്ക്കരണം ,ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, കൃഷി, കായികം ,നീന്തൽ പരിശീലനം, നൈപുണി വികസനം , പുഴ തീരസംരക്ഷണം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കും. പ്രഖ്യാപന സമ്മേളനം മുക്കം നഗരസഭ കൗൺസിലർ ഷഫീഖ് മാടായി ഉത്ഘാടനം ചെയ്തു. മാവൂർ ക്ലസ്റ്റർ […]
കുന്ദമംഗലം: നരവത്ത്പറമ്പ് താമസിക്കുംകരിങ്ങാം പുറത്ത് അബ്ദുൽ മജീദിന്റെ (വില്ലജ് അസിസ്റ്റന്റ് കുന്ദമംഗലം) മകനും കുട്ടികാട്ര് AWH എഞ്ചിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ ഷെമിൽ (17) നിര്യാതനായി. ഉമ്മ റസീന (റെയിൽവേ ഷൊർണുർ) സഹോദരി ഫൈഹ . മയ്യത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചയോടെ കുന്ദമംഗലം ജുമാ മസ്ജിദിൽ .