Sports

മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡന്റായി ചുമതലയേറ്റ് സംഗക്കാര

ലണ്ടന്‍: ക്രിക്കറ്റിലെ വലിയ നേട്ടവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഘക്കാര. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) പ്രസിഡന്റായി സംഗക്കാര ചുമതലയേറ്റു. എം.സി.സിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയാണ് സംഗക്കാര എന്നതാണ് ഈ പദവിയുടെ പ്രത്യേകത. ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി. മുന്‍ പ്രസിഡന്റ് അന്തണി വ്രഫോര്‍ഡിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതോടെയാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സംഗയെത്തുന്നത്.

Local

ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണവുമായി പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍

കുന്നമംഗലം : ഗാന്ധിജയന്തിയോടനുബന്ധിച് കുന്നമംഗലം PSN കമ്മ്യൂണിറ്റി കോളേജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ കോളേജ് നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വിജി മുപ്രമ്മല്‍, വൈസ് പ്രസിഡന്റ് ശ്രീ.ശിവദാസന്‍ നായര്‍, BDO ശ്രീ. ബിജില്‍ പി ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ത്രിപുരി, ക്ഷേമകാര്യസമിതി ചെയര്‍മാന്‍ ശ്രീ. KP അബ്ദുല്‍ റഹിമാന്‍, കൗണ്‍സിലര്‍മാരായ […]

News

രാത്രി യാത്ര നിരോധനം; പ്രതിഷേധ ബൈക്ക് റാലി ഒരുങ്ങുന്നു

ദേശീയപാത എന്‍.എച്ച് – 766 കോഴിക്കോട് കൊല്ലഗല്‍ (മൈസൂര്‍) റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന് വേണ്ടി വയനാട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും ബത്തേരിയില്‍ നടത്തി വരുന്ന രാപ്പകല്‍ സമരത്തിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒക്ടോബര്‍ 6 ഞായറാഴ്ച്ച ROYAL MECH റൈഡേഴ്സ് ക്ലബിന്റെ കീഴില്‍ പ്രതിഷേധ ബൈക്ക് റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. Access Riders Club Calicut,Dio Club Calicut & Wayanad തുടങ്ങി മറ്റനേകം ക്ലബുകളിലെ 1000ത്തില്‍ പരം റൈഡര്‍മാര്‍ അണിനിരന്ന് കൊണ്ടാണ് […]

News

വിദ്യാര്‍ത്ഥികള്‍ മാലിന്യ സംസ്‌കരണ ദൗത്യത്തിന്റെ സന്ദേശ വാഹകരാകണം-മന്ത്രി ടി. പി രാമകൃഷ്ണന്‍

മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാകണമെന്നും വിദ്യാര്‍ത്ഥികള്‍ ഈ ദൗത്യത്തിന്റെ സന്ദേശവാഹകരാവണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.  രക്ഷിതാക്കള്‍ക്കൊപ്പം നിന്നുകൊണ്ട് മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും രംഗത്ത് വരണം. നിയമങ്ങള്‍ കൊണ്ട് മാത്രം ഈ  ലക്ഷ്യം കൈവരിക്കുക സാധ്യമല്ല. അതിന് സമൂഹത്തിന്റെ ആകെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  മാലിന്യകൂമ്പാരങ്ങളില്ലാത്ത […]

Local

ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

കുരുവട്ടൂർ; KSU കുരുവട്ടൂർ മണ്ഡലം ഗാന്ധി അനുസ്മരണം KPCC ജന സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉത്ഘാടനം ചെയ്തു. സായന്ത് പറമ്പിൽ അധ്യക്ഷനായ ചടങ്ങിൽ സനൂജ് കുരുവട്ടൂർ ,തുമ്പറ്റ ഭാസ്ക്കരൻ ,KC ചന്ദ്രൻ , ബാവക്കുട്ടി മാസ്റ്റർ ,ആയിഷ ,ശ്രീജിത്ത്, പി കെ ജയകൃഷ്ണർ ,സുനിൽ കുമാർ, മിജുൽൽദാസ് ,എന്നിവർ സംസാരിച്ചു. വിജേഷ് എൻ സ്വാഗതവും വിഷ്ണുപ്രിയ നന്ദിയും പറഞ്ഞു

Local

ഗാന്ധി പ്രതിമ പഞ്ചായത്തിന് സമര്‍പ്പിച്ചു

കുന്ദമംഗലം; കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി പ്രതിമ നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറി. എം.പി എംകെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി കോയ, ബാബു നെല്ലൂളി,മുസ്ലിം ലീഗ് പ്രതിനിധിയായി ഒ. ഉസൈന്‍, ജനതാധളിനായി എന്‍ കേളന്‍, ബിജെപിക്കായി ചക്രായുധന്‍, വ്യാപാരി വ്യവസായി പ്രതിനിധി ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജൗഹര്‍, പ്രസ് ക്ലബിനുവേണ്ടി രവീന്ദ്രന്‍ മാഷ്, വിനോദ് പടനിലം, എന്‍.പി കേളുക്കുട്ടി, […]

National

നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ന് പിന്തുണണയുമായി കോണ്‍ഗ്രസും എന്‍.സി.പിയും

മഹാരാഷ്ട്ര; മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ന് പിന്തുണണയുമായി കോണ്‍ഗ്രസും എന്‍.സി.പിയും വി.ബി.എയും. ധഹാനു മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ വിനോദ് നിക്കോളിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ പസ്‌കല്‍ ദനാരേയാണ് ദഹാനു മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ. ഈ സീറ്റില്‍ മാത്രമാണ് പ്രതിപക്ഷ കക്ഷികളെല്ലാവരും ചേര്‍ന്ന് സി.പി.ഐ.എമ്മിനെ പിന്തുണക്കുന്നത്. ചൊവ്വാഴ്ച വിനോദ് നിക്കോള്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സി.പി.ഐ.എം ഇതുവരെ പ്രഖ്യാപിച്ചത്. ഏഴ് തവണ എം.എല്‍.എയായ ജെ.പി ഗാവിറ്റ്, […]

Kerala

രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വയനാട് എം പിയും  കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്‌നങ്ങള്‍  ചര്‍ച്ച ചെയ്തു.ദേശീയപാത കടന്നു പോകുന്ന ബന്ധിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതിനും പാത പൂര്‍ണമായി അടച്ചിടാനുമുള്ള കര്‍ണാക സര്‍ക്കാരിന്റെ തീരുമാനത്തില്‍ അയവു വരുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അറിയിച്ചു.ഈ വിഷയത്തില്‍ എല്ലാവരും ഒന്നിച്ചു […]

Local

വ്യാപാരി വ്യവസായി സമിതി കുന്നമംഗലം യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കുന്നമംഗലം: വ്യാപാരി വ്യവസായി സമിതി കുന്നമംഗലം യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കംകുറിച്ചു. കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറിയും, വയനാട് സ്‌പൈസെസ് കുന്നമംഗലം ഉടമയുമായ അബ്ദുല്‍ ഗഫൂറിന് മെമ്പര്‍ഷിപ്പ് നല്‍കി വ്യാപാരി വ്യവസായി സമിതി മേഖല സെക്രട്ടറി സി.എം. ബൈജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി സമിതി കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് നീലാറമ്മല്‍ ബഷീര്‍, സെക്രട്ടറി എന്‍. ഷൗക്കത്തലി, അക്ബര്‍ ഷാ, സിദ്ധിഖ് മിന്‍സാര, എന്‍. ദാനിഷ്, പി. ഷൈപ്പു, സുലൈമാന്‍ എന്നിവര്‍ […]

Local

വി എം കുട്ടിയെ ആദരിച്ചു

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വിഎം കുട്ടിയെ കേരള കലാ ലീഗ് ആദരിച്ചു . സംസ്ഥാന പ്രസിഡണ്ട് തല്‍ഹത്ത് കുന്ദമംഗലവും ജനറല്‍ സെക്രട്ടറി ബഷീര്‍ പന്തീര്‍പാടവും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു . ചടങ്ങില്‍ സ്റ്റീഫന്‍കാസറഗോഡ് ,കെ വി കുഞ്ഞാതു , സക്കീര്‍ ഉസൈന്‍ കക്കോടി ,അബ്ദുല്‍മജീദ് കുണ്ടോട്ടി അഷ്റഫ് പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Protected Content !!