Kerala

കൂടത്തായിലെ ദുരൂഹമരണങ്ങള്‍ ആസൂത്രിത കൊലപാതകമെന്ന് സൂചന

കൂടത്തായി; കൂടത്തായിലെ ആറുപേരുടെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നു. ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹഅവശിഷ്ടങ്ങള്‍ പരിശോധനക്ക് നല്‍കിക്കഴിഞ്ഞു എന്നും ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്ത് വിടാനാവൂ എന്നും എസ്.പി സൈമണ്‍ അറിയിച്ചു. കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്തുമാസം […]

Local

‘ഒരു കുട്ടിക്ക് ഒരാപ്പിള്‍ ‘ എന്ന പദ്ദതിക്ക് തുടക്കം

പുള്ളന്നൂര്‍; കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി.സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം ‘ഒരു കുട്ടിക്ക് ഒരാപ്പിള്‍ ‘ എന്ന പദ്ദതിക്ക് തുടക്കം കുറിച്ചു.പദ്ധതി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം മൈമൂന എം.കെ.ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ അധ്യക്ഷം വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ടി.ടി മൊയ്തീന്‍കോയ, മഞ്ജുഷ,ഫസ്‌ന, ഷാനി ബ, ഫസ്‌ന ലുബാബ,ലിഷ, നസ്‌റീന, രജിത, ദിവ്യ, സിദ്ധീഖ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശാന്ത […]

Local

സി.ഡബ്ല്യു.ആർ.ഡി.എം-വരട്ട്യാക്ക്- താമരശ്ശേരി റോഡിലെ ദുരിതയാത്രക്ക് പരിഹാരം കാണുക, വെൽഫെയർ പാർട്ടി

കുന്നമംഗലം : രണ്ട് വർഷത്തിലധികമായ താമരശ്ശേരി- വരട്ട്യാക്ക് റോഡിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാൽനട പോലും ദുസ്സഹമായ അവസ്ഥയാണ്. ബസ്സുകളിൽ ചിലത് സർവ്വീസ് നിർത്തിയതും, ഓട്ടോറിക്ഷകൾ പോകാൻ മടിക്കുന്നതും ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമാക്കി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു. ഇരു ചക്ര വാഹനങ്ങളും, സ്കൂൾ […]

News

ഉല്ലാസഗണിതം പദ്ധതി; തുടങ്ങിശാസ്ത്ര കൗതുകമുണര്‍ത്തുന്ന പഠനരീതികള്‍ ഭാവിക്ക് മുതല്‍ക്കൂട്ടാകും;മന്ത്രി എ.കെ ശശീന്ദ്രന്‍

ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര കൗതുകമുണര്‍ത്തുന്ന സാങ്കേതിക പഠനരീതികള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെനേതൃത്വത്തില്‍ നടപ്പാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇച്ചന്നൂര്‍ എയുപി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയാസരഹിതമായ നൂതന പഠനരീതികള്‍ ഉപയോഗിച്ച് കണക്ക് എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന വിധത്തിലുള്ള പദ്ധതിയാണ് ഉല്ലാസഗണിതം. തുടക്കത്തില്‍തന്നെ കുട്ടികളെ പരിശീലിപ്പിച്ച് ഗണിതശാസ്ത്രത്തില്‍ മികവ്പുലര്‍ത്താന്‍ കഴിയുംവിധം ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് […]

National

എന്‍. എച്ച്. 66 വികസനം: കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു

ന്യൂഡല്‍ഹി: എന്‍. എച്ച്. 66 വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ന്യൂഡല്‍ഹിയില്‍  ധാരണാപത്രം ഒപ്പുവച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവുവും കേന്ദ്ര ജോയിന്റ് സെക്രട്ടറി അമിത് ഘോഷുമാണ് ധാരണാപത്രത്തില്‍ഒപ്പുവച്ചത്. ദേശീയപാത […]

Local

ചാത്തമംഗലം അപകടത്തില്‍ പരുക്കേറ്റ ഖാസിം ദാരിമിയും മരണപ്പെട്ടു

ചാത്തമംഗലം: ചാത്തമംഗലത്തെ കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവില്‍ ഖാസിം ദാരിമി (62)മരണപ്പെട്ടു. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച ആണ് ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം വെച്ചു അപകടം ഉണ്ടായത്, അപകടത്തെ തുടര്‍ന്ന് വെണ്ണക്കോട് സ്വദേശിയുമായ അബ്ദുള്ള (36) നേരത്തെ മരണപ്പെട്ടിരുന്നു, കദീജയാണ് മരിച്ച ഖാസിം ദാരിമിയുടെ ഭാര്യ, മക്കള്‍: ശാക്കിര്‍ സഖാഫി , മുഹ്‌സിന്‍ ,ബുര്‍ഹാനുദ്ധീന്‍, കബറടക്കം ഇന്ന് (വെള്ളി) ഉച്ചക്ക് വെണ്ണക്കോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍

Kerala

റോഡ് നിര്‍മാണത്തിലെ അപാകത; ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി ജി. സുധാകരന്‍

റോഡ് നിര്‍മാണത്തില്‍ അപാകത കാണിച്ചതിന്റെ പേരില്‍ രണ്ട് ഉദ്യേഗസ്ഥരെ സസ്‌പെന്റെ ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഷൊര്‍ണ്ണൂര്‍ – പെരിന്തല്‍മണ്ണ റോഡില്‍ ചെയ്ത ബി.എം പൂര്‍ണ്ണമായും ഇളകിയത് സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി ശാലിനിത കെ (ഇപ്പോള്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ നിരത്തു സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഓവര്‍സിയറായ ശ്രീ ജയകൃഷ്ണന്‍ വി.സി (ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ നിരത്തു സെക്ഷന്‍) എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. […]

News

നടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു

മലയാളത്തിന്റെ മഹാനടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പല ചാനലുകളും മറ്റും ആദരവായി നല്‍കിയ പരിപാടിയെ ആദരാഞ്ജലിയായി ചിത്രീകരിച്ചായിരുന്നു വ്യാജ പ്രചാരണം. സെപ്റ്റംബര്‍ 23 ാം തിയ്യതിയിലെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇപ്പോളും പ്രചരിക്കുന്നുണ്ട്. നേരത്തെയും സോഷ്യല്‍മീഡിയ വഴി പല പ്രമുഖരും മരിച്ചതായി വ്യാജവാര്‍ത്ത വന്നിരുന്നു.

Kerala

കൂടത്തായിലെ ദുരൂഹ മരണങ്ങള്‍; കല്ലറ തുറന്ന് പരിശോദന തുടങ്ങി

കോടഞ്ചേരി; കൂടത്തായില്‍ ആറുപേര്‍ ഒരേപോലെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കല്ലറകള്‍ തുറന്നുള്ള പരിശോദന ആരംഭിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയില്‍ അടക്കിയ സിലിയുടേയും രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണ് തുറന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവിയടക്കം ആറംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, […]

News

കാസിനോ മുസ്തഫ ഹാജിക്ക് കൈരളി ടി.വി ബിസ്സിനസ് എക്‌സലന്‍സ് അവാര്‍ഡ്

പ്രമുഖ വിദേശ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കാസിനോ മുസ്തഫ ഹാജിക്ക് കൈരളി ടി.വി ബിസ്സിനസ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ് ഒക്ടോബര്‍ അഞ്ചിന് ദുബായില്‍ വെച്ച് സമ്മാനിക്കും. ഗ്രാന്റ് ഹയാത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് സമ്മാനിക്കുക. കൈരളി ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടി ഉപഹാരം സമര്‍പ്പിക്കും. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ജൂറി ചെയര്‍മാന്‍ രവി പിള്ള, കൈരളി എം.ഡി ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സംബന്ധിക്കും. സത്യസന്ധത കൈമുതലാക്കി […]

error: Protected Content !!