News

മുക്കത്തെ കൊലപാതകം; കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും

മു​ക്കം:കു​മാ​ര​നെ​ല്ലൂ​ർ ഗേ​റ്റും​പ​ടി​യി​ൽ രണ്ടുവര്‍ഷം മുന്‍പ്‌ ത​ല​യും ഇ​രു​കൈ കാ​ലു​ക​ളും ഛേദി​ച്ച മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേസില്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് ഐ​ജി ജ​യ​രാ​ജ്, കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി ബി​ജി​ൻ കെ. ​സ്റ്റീ​ഫ​ൻ, എ​സ്ഐ ജി​തേ​ഷ് എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​ർ സ​മീ​പ​ത്തെ തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ്, കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട​ത് […]

Local

കുന്ദമംഗലം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം നടത്തി

കുന്ദമംഗലം ; കുന്ദമംഗലം ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായുള്ള കന്നുകാലി പ്രദര്‍ശനം ചെറുകുളത്തൂരില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത ഉദ്ഘാടനം ചെയ്തു. കറവപശു, കിടാരി, കന്നുകുട്ടി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ ഉരുക്കളെ ഹാരാര്‍പ്പണം നടത്തി. വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഷമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.എണ്‍.ചന്ദ്രശേഖരന്‍, എം.മനോഹരന്‍,അംശുമതി, വെറ്റിനറി സര്‍ജന്‍ ജോജു ജോണ്‍സ്, പെരുവയല്‍ ക്ഷീര സംഘം സെക്രട്ടറി പി.പി.മഞ്ജുഷ, ടി.പി.ശ്രീധരന്‍,പി.കെ.രാധാകൃഷ്ണന്‍, വേലായുധന്‍ നായര്‍, സി.രാമകൃഷ്ണന്‍ പ്രസംഗിച്ചു.

Local

കൂടത്തായിലെ ദുരഹമരണം; താമരശ്ശേരിയിലെ ജ്വല്ലറി ജീവനക്കാരനും അറസ്റ്റില്‍

കൂടത്തായി; കൂടത്തായിലെ ദുരുഹ മരണത്തില്‍ താമരശ്ശേരിയിലെ ജ്വല്ലറി ജീവനക്കാരന്‍ അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ ജോളിക്ക് സയനേഡ് എത്തിച്ചുകൊടുത്ത താമരശ്ശേരിയിലെ ജ്വല്ലറി ജീവനക്കാരനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ജോളിയുടെ മൊഴി പ്രകാരമാണ് കസ്റ്റഡി. ജോളിയെ ജ്വല്ലറിയില്‍ എത്തിച്ച ശേഷം ഇയാളാണോ എന്ന് പൊലീസ് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ജോളിയുടെ മറുപടി. ജോളി ആവശ്യപ്പെട്ട പ്രകാരം ഇയാള്‍ സയനേഡ് നല്‍കുകയായിരുന്നു എന്നാണ് സൂചന. ആറു മരണത്തിലും ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിന് ശേഷം രണ്ട് […]

Local

പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പെരുവയല്‍ കൊണാറമ്പില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി നിര്‍വ്വഹിച്ചു. ദിവസവും നൂറ്റി അമ്പതോളം രോഗികള്‍ ആശ്രയിക്കുന്ന പി.എച്ച്.സിക്ക് വിപുലമായ സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്. ടോയ്‌ലറ്റ് സമുച്ചയവും പി.എച്ച്.സി കെട്ടിടത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. 8 ജിവനക്കാരും 10 ഫീല്‍ഡ് ജീവനക്കാരുമുണ്ട്. 2014 ഫെബ്രുവരിയിലാണ് താല്‍ക്കാലിക കെട്ടിടത്തില്‍ പി.എച്ച്.സി പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ ലാബ് നിര്‍മ്മിക്കുന്നതിന് 6 ലക്ഷം അനുവദിച്ചതായി എം.പി യോഗത്തില്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത […]

Sports

റവന്യൂ ജില്ലാ വോളിബോൾ കുന്ദമംഗലം ആൺകുട്ടികൾ ചാമ്പ്യൻമാർ

വടകര: വടകരയിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ കുന്ദമംഗലം ഉപജില്ല ബാലുശ്ശേരി ഉപജില്ലയെ മറുപടിയില്ലാത്ത രണ്ട് സെറ്റുകയ്ക്ക് പര ചായപ്പെടുത്തി ചാമ്പ്യൻമാരായി. ജൂനിയർ പെൺകുട്ടി കുട്ടികളുട വിഭാഗം ഫൈനലിൽ കുന്ദമംഗലം ബാലുശ്ശേരിയോ ട് പരാചയപ്പെട്ടു വെള്ളി മെഡൽ നേടി

News

കൂടത്തായിലെ ദുരൂഹമരണം; മരിച്ച റോയിയുടെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൂടത്തായി :കൂടത്തായില്‍ 16 വര്‍ഷംമുന്‍പ് നടന്ന ദുരൂഹ മരണങ്ങളില്‍ വഴിത്തിരിവ്. ഇന്നലെ കല്ലറകള്‍ തുറന്ന് പരിശോദന നടത്തി മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ മരിച്ച റോയിയുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. അല്‍പസമയം മുമ്പ് വീട്ടില്‍ നിന്നാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. റോയിയുടെ മരണത്തിന് കാരണമായ സൈനയിഡ് എത്തിച്ചത് ജ്വല്ലറി ജീവനക്കാരനാണെന്നും പോലീസ് തിരിച്ചറിഞ്ഞു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.. കൂടത്തായിലെ ദൂരൂഹമരണങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നത് നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. […]

Local

ഐ.പി.ടി.ടി.സി റാങ്ക് ജേതാവിനെ ആദരിച്ചു

കുന്ദമംഗലം: ഇസ്ലാമിക് പ്രീസ്‌കൂള്‍ ടീച്ചേഴ് ട്രൈനിംങ് കോഴ്‌സ് (ഐ.പി.ടി.ടി.സി)യില്‍ കൊടുവള്ളി നൂരിയ്യ: ഇസ്ലാമിക് പ്രീസ്‌കൂള്‍ ടീച്ചേഴ് ട്രൈനിംങ് സെന്ററില്‍ നിന്നും ഒന്നാം റാങ്ക് നേടിയ പതിമംഗലം അല്‍-ജൗഹര്‍ പബ്ലിക് സ്‌കൂള്‍ അധ്യാപിക കെ.വി നസീറ നൂരിയ്യയെ സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ കമ്മറ്റിയും ചേര്‍ന്ന് മൊമെന്റൊ നല്‍കി ആദരിച്ചു. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും നൂരിയ്യ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ നവാസ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.മൊമെന്റോ വിതരണവും അദ്ദേഹം നടത്തി.പി ടി എ വൈസ് […]

News

കോഴിക്കോടിനെ നാളികേര വിപണനത്തിന്റെ ഹബായി മാറ്റും-കൃഷിമന്ത്രി

വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡി – കോക്കോസ് കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശന വിപണന മേള  വടകര ടൗണ്‍ ഹാളില്‍ കൃഷിമന്ത്രി  അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എം. എല്‍ എ അധ്യക്ഷനായിരുന്നു. നാളികേര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദന കമ്പനികള്‍ക്ക് ഗവ. സഹായം നല്‍ക്കുമെന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. നാളികേര കൃഷിയുടെ  ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നാളികേര വികസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ തെങ്ങിനെ ബാധിക്കുന്ന കീട […]

Local

ഗാന്ധിജയന്തി ദിനാഘോഷത്തിലെ വേറിട്ട പ്രവര്‍ത്തനം ശ്രദ്ധേയമായി

ചാത്തമംഗലം: ഗാന്ധിജയന്തി ദിനാഘോഷത്തിലെ വേറിട്ട പ്രവര്‍ത്തനം ശ്രദ്ധേയമായി. ആര്‍.ഇ.സി ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ നരിക്കുനിയിലെ അത്താണി അഗതി മന്ദിരം സന്ദര്‍ശിക്കുകയും സഹായക ഉപകരണങ്ങള്‍ കൈമാറുകയും ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മംഗള ഭായി, സന്ദീപ് ഹര്‍ഷന്‍, മുജീബ് റഹ്മാന്‍, സ്മിത ഇ എസ്, ആതിര എസ്, മനിഷ, മുഹമ്മദലി മാസ്റ്റര്‍, വി എം അസൈന്‍ എന്നിവര്‍ സംസാരിച്ചു

Local

അറിയിപ്പുകള്‍

വനഅദാലത്ത് ഇന്ന്  (ഒക്ടോബര്‍ 5 ന്) ജില്ലയിലെ വന അദാലത്ത് ഒക്ടോബര്‍ 5 ന് താമരശ്ശേരിയിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍  നടത്തും. വനഭൂമി സംബന്ധിച്ച പരാതികളല്ലാതെ വനം-വന്യജീവി വകുപ്പുമായി  ബന്ധപ്പെട്ട പൊതു ജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര  പരിഹാരം  കാണുന്നതിനുളള  നടപടികള്‍ വന അദാലത്തില്‍ സ്വീകരിക്കും. അദാലത്തിന്റെ  ഉദ്ഘാടനം വനം വന്യജീവി വകുപ്പു മന്ത്രി  അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. കാരാട്ട് റസാഖ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.  തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി […]

error: Protected Content !!