Local

ഉല്ലാസ ഗണിതം; ഉദ്ഘാടനം നിര്‍വ്വഹിച്ചു

പ്രൈമറി തലത്തിലെ വിദ്യാര്‍ത്ഥികള്‍ക് കളിച്ചും രസിച്ചും ചിന്തിച്ചും കണക്ക് എളുപ്പത്തില്‍ പഠിക്കുക എന്ന ആശയത്തോടെ സമഗ്ര ശിക്ഷാ കേരള നടപ്പില്‍ വരുത്തുന്ന പദ്ധതിയായ ഉല്ലാസ ഗണിതത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുല്ലാളൂര്‍ നോര്‍ത്ത് എ എം.എല്‍ പി സ്‌കുളിന് ഗണിത കിറ്റുകള്‍ നല്‍കി കൊണ്ട് കാരാട്ട് റസാഖ് എംഎല്‍എയാണ് ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആയാസരഹിതമായ നൂതന പഠന രീതികള്‍ ഉപയോഗിച്ച് കണക്ക് എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന രീതിയിലുള്ള പദ്ധതിയാണ് ഇത്. തുടക്കത്തില്‍ തന്നെ കുട്ടികളെ പരിശീലിപ്പിച്ച് ഗണിത […]

Entertainment

നല്ലൊരു സിനിമ പ്രേക്ഷകർക്ക് നൽകാൻ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും: മനസ് തുറന്ന് നയൻതാര

വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുമ്പോഴും സ്വകാര്യതയ്ക്ക് വില നൽകി അഭിമുഖങ്ങളിൽ നിന്നും പ്രോമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നയൻതാര. ഇപ്പോൾ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനസ്സ് തുറന്നിരിക്കുകയാണ് താരം. വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് താരം മനസ്സ് തുറന്നത്. ഞാൻ പ്രധാന കഥാപാത്രമാകുന്ന സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, ഭർത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്ര കഥാപാത്രമാക്കിയുള്ള കഥകളുമായി സംവിധായകർ വരും. അത് ആവശ്യമാണോയെന്നാണ് ഞാൻ ചോദിക്കാറുള്ളത്’- നയൻതാര പറയുന്നു. ജയത്തിൽ മതിമറക്കുകയോ അതിൽ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല […]

Local

കാരന്തൂര്‍ കോളിയോട്ട് ഫാമിലി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാരന്തൂര്‍: കുന്ദമംഗലം ഐ.ഐ.എം, CWRDM, എന്നീ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന 600 ഓളം ഏക്കര്‍ വരുന്ന ഭൂമിയുടെ ഉടമയായിരുന്ന കോളിയോട്ട് സീതിക്കുട്ടി യുടെ സന്താന പരമ്പരയില്‍ പ്പെട്ട കൂടുംബാഗ ങ്ങളുടെ കൂട്ടായ്മയായ കോളിയോട്ട് ഫാമിലി അസോസിയേഷന്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുന്ദമംഗലം നിയോജക മണ്ഡലത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലക്ക് പുറത്തും വ്യാപിച്ചുകിടക്കുന്ന പതിനായിരത്തോളം വരുന്ന കുടുംബാഗങ്ങളുടെ പ്രതിനിധികളായ 300 ഓളം അംഗങ്ങള്‍, പുല്ലാളൂര്‍ മച്ചക്കുളം കെ.പി ഷൗക്കത്തിന്റെ വസതിയില്‍ യോഗം ചേര്‍ന്നാണ് പുതിയ […]

Kerala News

സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു

സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 28320 രൂപയും ​ഗ്രാമിന് 3540 രൂപയുമാണ് ഇന്നത്തെ സ്വർണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഓക്ടോബർ ആദ്യ സ്വർണ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. വീണ്ടും വില 28000ന് മുകളിലേയ്ക്ക് ഉയർന്നു. ഒക്ടാബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 […]

National

ട്രെയിൻ തട്ടി മരിച്ച ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് ഞെട്ടി!

വെള്ളിയാഴ്‌ച രാത്രി ട്രെയിൻ തട്ടി മരിച്ച 82 കാരനായ ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് ഞെട്ടി റെയിൽവേ പോലീസ്. ബിർഭിചന്ദ് ആസാദ് എന്ന ഭിക്ഷക്കാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഗൊവാന്ദി റെയിൽവേ സ്റ്റേഷന് സമീപമാണ് ബിർഭിചന്ദ് താമസിച്ചിരുന്നത്. റെയിൽവേസ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും ഭിക്ഷയെടുത്താണ് ബിർഭിചന്ദ് ആസാദ് ജീവിച്ചിരുന്നത്. ബിർഭിചന്ദ് അപകടത്തിൽ മരിച്ച ശേഷം അയാൾ താമസിച്ചിരുന്ന കുടിലിൽ റെയിൽവേ പോലീസ് എത്തി. അവിടെയെത്തിയ ഉദ്യോദസ്ഥർ നിരവധി ചാക്കുകളിലായി സൂക്ഷിച്ചു വെച്ചിരിക്കുന്ന നാണയത്തുട്ടുകളാണ് കണ്ടത്. ആറ് മണിക്കൂർ എടുത്താണ് ഉദ്യോഗസ്ഥർ […]

Local

പിലാശ്ശേരി _താമരശ്ശേരി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ കളരിക്കണ്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി

കുന്ദമംഗലം: പിലാശ്ശേരി- താമരശ്ശേരി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ കളരിക്കണ്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.യു.സി.. രാമൻ ( എക്സ് എം.എൽ.എ ) ഉദ്ഘാടനം ചെയ്തുജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ഷാജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഒ.ഉസ്സയിൻ ,ഡി.സി.സിസെക്രട്ടറി വിനോദ് പടനിലം, പബായത്ത് ലീഗ് ട്രഷറർ പി .മമ്മിക്കോയ, സെക്രട്ടറി  കണിയാറക്കൽ മൊയ്തീൻകോയ, യൂത്ത് ലീഗ് പഞ്ചായത്ത്  പ്രസിഡന്റ് സിദ്ദീഖ് തെക്കയിൽ, സെക്രട്ടറി […]

Local News

കെയുഎസ്ടിയു ഏക ദിന ശില്പശാല

കോഴിക്കോട് : കെയുഎസ്ടിയു കോഴിക്കോട് ജില്ലാ ഏക ദിന ശില്പശാല നടന്നു. കെയുഎസ്ടിയു ജില്ല സെക്രട്ടറി വേണു കക്കട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ നടന്ന പരിപാടിയിൽ തെഴിലാളികൾക്ക് വേണ്ടിയുള്ള ഇ.എസ്.ഐ ആനുകൂല്യങ്ങളെ കുറിച്ച് ഫീൽഡ് ഓഫീസർ കൃഷണപ്രസാദ് ക്ലാസെടുത്തു. ചടങ്ങിൽ ഉണ്ണികൃഷ്ണൻ മണ്ണാംപൊയിൽ , ക്ഷീരസാഗർ ബാലൻ എന്നിവർ പ്രസംഗിച്ചു.

Health & Fitness

കശുവണ്ടി പതിവാക്കൂ…ഹൃദ്രോഗത്തെ തടയാം

ശരീരത്തിന് വലിയ തോതില്‍ ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ് കശുവണ്ടി എന്ന നട്‌സ്. ധാരാളം മിനറൽസും വിറ്റാമിൻസും ആന്റിയോക്സിഡന്റ്സും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് കശുവണ്ടി. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കശുവണ്ടി ദിവസവും കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്‌ക്കാനും ഈ ഭക്ഷണ രീതി സഹായിക്കും. പതിവായി വ്യായാമം […]

News

വയോജന്ങ്ങള്‍ക്ക് തണലായി പകല്‍വീട്; നാളെ ഉദ്ഘാടനം

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി ഒരുക്കുന്ന പകല്‍വീട് പൂര്‍ത്തീകരിച്ചു. എട്ടാം വാര്‍ഡിലാണ് പകല്‍വീട് നിര്‍മിച്ചത്. നാളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ പകല്‍വീടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിക്കും. എട്ടാം വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് സ്വാഗതം പറയും. സാമൂഹ്യ രാഷ്ട്രീയ സാസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും. 25 ലക്ഷം രൂപയോളം ചിലവഴിച്ചാണ് പകല്‍വീട് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധരായ ആളുകള്‍ക്കാണ് […]

Kerala News

കൂടത്തായി കൂട്ട കൊലപാതകം; ഷാജു കസ്റ്റഡിയില്‍

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു കസ്റ്റഡിയില്‍. ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി. ഷാജുവിനെ ക്രൈംബ്രാഞ്ച് രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താന്‍ കീഴടങ്ങാന്‍ പോകുകയല്ലെന്നും തന്നെ വിളിച്ചതുപ്രകാരമാണ് ഹാജരാകുന്നതെന്നും ഷാജു നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒന്നര മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. വൈകീട്ടോടെ ഷാജുവിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയുണ്ട്.

error: Protected Content !!