Kerala News Trending

കൂടത്തായി കൊലപാതകം: മൃതദേഹാവശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം. കല്ലറയിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അമേരിക്കയിലാണ് മൈറ്റോ കോൺഡ്രിയ ഡിഎൻഎ അനാലിസിസ് ടെസ്റ്റ് നടത്തുക. മരണകാരണം കൃത്യമായി മനസ്സിലാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി അന്വേഷണസംഘം മുന്നോട്ട് നീങ്ങുന്നത്. കേസിൽ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് റോജോ നൽകിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഡത […]

Kerala Trending

അന്ത്യചുംബന ചിത്രത്തിൽ അസ്വാഭാവികത ഇല്ല; ജോളി തന്നെ കുരുക്കാൻ ശ്രമിക്കുന്നു: ഷാജു

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയ എന്നിവരിലേക്കും സംശയം നീളുകയാണ്. ഇതിനിടെ ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്തുവന്നത്. സിലിക്കുള്ള അന്ത്യചുംബനം ജോളിക്കൊപ്പം നല്‍കിയത് യാദൃശ്ചികമായാണെന്നാണ് ഷാജു പറയുന്നത്. താൻ അന്ത്യചുംബനം നൽകാനെത്തിയപ്പോൾ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ഒഴിവാക്കണം ആൽബത്തിൽ നിന്ന് എന്ന് താൻ ആവശ്യപ്പെട്ടെന്നും ഷാജു പറഞ്ഞിരുന്നു. സിലി ഇല്ലാതാക്കുന്നതിന് […]

International

റാഫേല്‍; ആദ്യ യുദ്ധവിമാനം ഇന്ന് പ്രതിരോധമന്ത്രി ഏറ്റുവാങ്ങും

ഫ്രാന്‍സ്; ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് റാഫേല്‍ വിമാന ഇടപാടില്‍ ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് ഇന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഏറ്റുവാങ്ങും. ആയുധപൂജയ്ക്കു ശേഷമാകും രാജ്‌നാഥ് സിങ് വിമാനം സ്വീകരിക്കുക. 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്നു വാങ്ങുന്നത്. ഫ്രാന്‍സിലെ ബോര്‍ദോ മെരിഗ്നാക് വിമാനത്താവളത്തിലാണ് ചടങ്ങ്. ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Kerala

പാവറട്ടി കസ്റ്റഡി മരണം: മൂന്ന് എക്‌സൈസ് ജീവനക്കാര്‍ അറസ്റ്റില്‍

തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണത്തില്‍ മൂന്ന് എക്‌സൈസ് ജീവനക്കാര്‍ അറസ്റ്റില്‍. എസ്‌കൈസ് പ്രവന്റീവ് ഓഫിസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ ഓഫിസര്‍ നിധിന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കേസില്‍ ഉള്‍പ്പട്ടെ മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രഞ്ജിത്ത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. എക്‌സൈസ് സംഘം രണ്ടു കിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട്, പാവറട്ടിയിലെ […]

Kerala Trending

ജോളിക്ക് പെൺകുട്ടികളെ വെറുപ്പ്, രണ്ട് തവണ ഗർഭഛിദ്രം; ഞെട്ടിക്കുന്ന സംഭവം പുറത്ത്

പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് തനിക്ക് പെൺകുട്ടികളെ ഇഷ്ടമായിരുന്നില്ലെന്ന് ജോളി മൊഴി നൽകിയത്. ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ആയതുകൊണ്ടാണ് അബോർഷൻ നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്.

Local

പ്രതിഷേധ കത്തുകളയച്ച് കെ.എസ്.യു

കുരുവട്ടൂര്‍; ന്യൂനപക്ഷക്കാരെയും ദളിതരെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ അവസാനിക്കണമെന്നു ആവശ്യപ്പെട്ട സാംസ്‌ക്കാരിക നായകന്മാര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ചു കെ.എസ്.യു കുരുവട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കത്തയച്ചു. പ്രതിഷേധ കൂട്ടായ്മ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു കെ.എസ്.യു കുരുവട്ടൂര്‍ മണ്ഡലം പ്രസിഡണ്ട് സായന്ത് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി കെ.സി ചന്ദ്രന്‍ , യുപി സത്യനാരായണന്‍, , എം അധിന്‍ രാജ് ,അഖിലേഷ് , അഭിന്‍ […]

information

ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ് 20 ന്

ജില്ലാ റഗ്ബി അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പ് ഈ മാസം 20 ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. 1-1-2003 ന് ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും അതിന് മുമ്പ് ജനിച്ചവർക്ക് സീനിയർ വിഭാഗത്തിലും മൽസരിക്കാം. താൽപ്പര്യമുള്ള സ്കൂൾ, കോളേജ്, ക്ലബ്ബ്, മറ്റ് സ്ഥാപനങ്ങൾ എന്നിവർ 500 രൂപ അഫിലിയേഷൻ ഫീസ് സഹിതം 15 -10 – 2019 ന് മുമ്പ് ജില്ലാ സ്പോർട്സ് കൗൺസിലിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. ഒക്ടോബർ അവസാന വാരം കൊല്ലത്ത് നടക്കുന്ന […]

Kerala News

ഇന്ന് വിദ്യാരഭം

ഇരുട്ടില്‍ നിന്നും വെളിച്ച്ത്തിലേക്ക് ,അവിദ്യയില്‍ നിന്ന് വിദ്യയിലേക്ക് നയിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് വിജയദശമി. കേരളത്തില്‍ വിജയദശമിക്കാണ് വിദ്യാരഭം. ദുഷ്ടശക്തികള്‍ക്കുമേല്‍ സ്ത്രീശക്തിയുടേ വിജയം ഉദ്ഘോഷിക്കുന്ന ഉത്സവം കൂടിയാണ് വിജയ ദശമി. സരസ്വതീദേവി അനുഗ്രഹം ചൊരിയുന്ന പുണ്യ മുഹൂര്‍ത്തം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമിദിനം. വിദ്യയുടെ ആരംഭത്തിനും വേദാരംഭത്തിനുമെല്ലാം മുഹൂര്‍ത്തം നോക്കണമെന്നാണു ജ്യോതിഷവിധി. എന്നാല്‍, നവരാത്രിക്കു ശേഷമുള്ള വിജയ ദശമി ദിവസം, അന്ന് ഏത് ആഴ്ചയായാലും ഏതു നക്ഷത്രമായാലും വിദ്യാരംഭം ആകാം. കര്‍ണാടകത്തില്‍ കൊല്ലൂരിലെ മൂകാംബികക്ഷേത്രത്തില്‍ നവരാത്രിയും വിദ്യാരംഭവുമെല്ലാം ഏറെ വിശിഷ്ടം. തിരൂര്‍ […]

News

ഓമശ്ശേരിയിലെ ക്വാറിയില്‍ സ്ത്രീയുടെ മൃതദേഹം

ഓമശ്ശേരി: ഓമശ്ശേരിയിലെ പാറക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഓമശ്ശേരി അരീക്കലിലെ ക്വാറിയിലെ വെള്ളത്തിലാണ് സ്ത്രീയുടെ മൃദദേഹം കണ്ടെത്തിയത്, അരീക്കല്‍ താമസിക്കുന്ന അമ്മാളു (62)ന്റെ മൃദദേഹം ആണ് എന്ന് സംശയിക്കുന്നു, കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്,

Kerala

കൂടത്തായി കൊലപാതകം; ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

നാടിനെ നടുക്കിയ കൂടത്തായിലെ കൂട്ടകൊലപാതകത്തില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഭൂമി ഇടപാടില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി അന്വേഷണ സംഘം എടുത്തു. കേസ് അന്വേഷിച്ച മുന്‍ എസ്.ഐ രാമനുണ്ണിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. റോയിയുടെ മരണത്തില്‍ അന്ന് അസ്വാഭാവികത തോന്നിയില്ലെന്ന് കേസന്വേഷിച്ച എസ്.ഐ വ്യക്തമാക്കി. റോയിയുടെ മരണം നടന്നപ്പോള്‍ ഇവിടെ മുമ്പ് നടന്ന രണ്ട് മരണങ്ങളെക്കുറിച്ചെങ്കിലും ഇപ്പോള്‍ പരാതി നല്‍കിയവര്‍ സൂചന തരണമായിരുന്നു. അങ്ങനെയെങ്കില്‍ ഈ […]

error: Protected Content !!