Kerala News Trending

കൂടത്തായി കൊലപാതകം: മൃതദേഹാവശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം. കല്ലറയിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അമേരിക്കയിലാണ് മൈറ്റോ കോൺഡ്രിയ ഡിഎൻഎ അനാലിസിസ് ടെസ്റ്റ് നടത്തുക. മരണകാരണം കൃത്യമായി മനസ്സിലാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി അന്വേഷണസംഘം മുന്നോട്ട് നീങ്ങുന്നത്.

കേസിൽ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് റോജോ നൽകിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഡത വെളിച്ചത്ത് കൊണ്ടുവന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!