Local

കൂടത്തായി വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി; ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്റെ ഭാര്യ; കൂറുമാറിയവരുടെ എണ്ണം ആറായി.

  • 10th January 2024
  • 0 Comments

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്‍ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി. ജോളിയുടെ […]

Kerala

കൂടത്തായി കൊലക്കേസ്: ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി

  • 22nd March 2023
  • 0 Comments

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി. റോയി തോമസിന്‍റെ അമ്മ അന്നമ്മ തോമസിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയും കൊന്നത് താനാണെന്ന് ജോളി വെളിപ്പെടുത്തിയിരുന്നുവെന്നാണ് മൊഴി. ജോളി ജോസഫിന്‍റെ ഉറ്റസുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായിരുന്ന പി.എ. ജോണ്‍സണ്‍ ആണ് റോയ് വധക്കേസിലെ സാക്ഷി വിസ്താരത്തിനിടെ ഇക്കാര്യങ്ങള്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിനായി പോലീസ് കല്ലറകള്‍ തുറക്കുന്നതിനു മുമ്പ് മൃതദേഹാവശിഷ്ടങ്ങള്‍ കല്ലറയില്‍ നിന്നു മാറ്റാന്‍ സഹായിക്കണമെന്നു ജോളി […]

Kerala News

കൂടത്തായിയില്‍ വിവാഹസല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റില്‍ നിന്നുവീണ് ഒരാള്‍ മരിച്ചു

  • 26th December 2022
  • 0 Comments

താമരശ്ശേരി കൂടത്തായില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം.മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു

കൂടത്തായി അന്നമ്മ കൊലപാതക കേസ് : പ്രതി ജോളിക്ക് ജാമ്യം

  • 15th October 2020
  • 0 Comments

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിൽ ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് . മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു . . കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് […]

Kerala

സയനൈഡ് കലർത്തിയ അരിഷ്ടമെടുത്ത് തന്നത് ഷാജു, ഞാനത് സിലിക്ക് കൊടുത്തു; ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ മുഖ്യ പ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചു. ജോളി ജോസഫിന്റെ കാറില്‍ നിന്നും കണ്ടെടുത്ത വെളുത്ത പൊടി സയനൈഡ് തന്നെ. മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധാനാ ഫലം വ്യക്തമാക്കുന്നു. അതേസമയം, സിലിയെ കൊല്ലാൻ സയനൈഡ് കലർത്തിയ അരിഷ്ടം നൽകിയെന്ന് ജോളി കുറ്റസമ്മതം നടത്തി. അലമാരയിൽ നിന്നു അരിഷ്ടമെടുത്ത് നൽകിയത് ഷാജു ആണെന്നും ജോളി പൊലീസിനോട് പറഞ്ഞു. വധത്തിൽ ഷാജുവിനും പങ്കുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലും […]

Kerala News

കൂടത്തായ് കൊലപാതകം: ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട്‌

നാടിനെ നടുക്കിയ സംഭവം കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പതമാക്കി ഒരുക്കുന്ന ചിത്രം ‘കൂടത്തായ്’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ മുഖ്യകഥാപാത്രമായി ഡിനി ഡാനിയലാണ് എത്തുക. ചിത്രത്തില്‍ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ ആണ്. ‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ രണ്ട് മുഖവുമായി ഡിനി ഡാനിയേല്‍ എത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബറോടെ ചിത്രം തീയറ്ററുകളിലെത്തുമെന്നും ഡിനി ഡാനിയേല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നെന്ന് ആന്റണി പെരുമ്പാവൂർ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ […]

Kerala Trending

മരണ ശേഷം റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ; ജോളിയും ജോൺസണും തമ്മിൽ അടുത്ത ബന്ധം

മരണ ശേഷം റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ, റോയിയുടെ മരണ ശേഷം മൊബൈൽ നമ്പർ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. ഇതിലൂടെ ജോൺസൺ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ക്രൈം ബ്രാഞ്ച് വിശദമയ അന്വേഷനം നടത്തുന്നുണ്ട്. ജോൺസണിന്റെ മൊബൈൽ നമ്പരാണ് ജോളി ഉപയോഗിച്ചിരുന്നത്. ഇരുവരും പലപ്പോഴായി ഒരുമിച്ച് യാത്രകൾ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽഫോൻ ടവർ വിശദാംശങ്ങൾ പരിശോധിച്ചതോടെയാന് ഇക്കാര്യങ്ങൾ വ്യക്തമായത്. ജോളിയുമായി നല്ല […]

Kerala News Trending

സിലി വധക്കേസ്: ജോളി ജോസഫിനെയും എം.എസ് മാത്യുവിനേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ പ്രതി ജോളി ജോസഫിനെയും എം.എസ് മാത്യുവിനേയും സിലിയുടെ കൊലപാതകത്തിലും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് തീരുകയാണ്. വൈകുന്നേരം ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിലി കേസിലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി രാവിലെ അനുമതി നല്‍കിയത്. ഇതോടെ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഇന്ന് കോടതി തീരുമാനമുണ്ടാകും. തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കുന്ന മുറയ്ക്ക് അറസ്റ്റ് […]

Kerala News

ജോളി പറയുന്നതിൽ പാതിയും നുണ, ചോദ്യം ചെയ്യുമ്പോൾ ക്ഷീണം

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങളോട് ജോളിയ്ക്ക് നിഷേധാത്മക സമീപനം. കഴിഞ്ഞ ദിവസം വരെ ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്ന ജോളി ഇപ്പോള്‍ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നാണ് വിവരം. കോടതിയിൽ വെച്ച് അഭിഭാഷകന്‍റെ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് ജോളി അന്വേഷണസംഘത്തിന്‍റെ മുന്നിൽ തന്ത്രപരമായി പെരുമാറുന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോള്‍ അന്വേഷണസംഘത്തോടൊപ്പം പോകുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. എന്നാൽ വയ്യെന്ന് പറഞ്ഞുകൂടായിരുന്നോ എന്ന് അഭിഭാഷകന്‍ ജോളിയോട് ചോദിക്കുകയായിരുന്നു. […]

Kerala

ജോളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകത്തിലെ മുഖ്യപത്രി ജോളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയെ വൈദ്യ പരിശോധനയ്ക്കായി കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അജ്ഞാതനായ യുവാവ് ജോളിയുടെ ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോളിയെ കനത്ത സുരക്ഷയിലാണ് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റി വാര്‍ഡിന് മുന്നില്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. ഇവര്‍ക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെ യുവാവ് ജോളിയുടെ […]

error: Protected Content !!