Kerala

ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; ജോളിക്കെതിരെ സഹോദരന്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ സഹോദരന്‍ നോബി. ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നെന്നും ജോളിയെ ജയിലില്‍നിന്നു പുറത്തിറക്കാനോ കേസ് നടത്താനോ ശ്രമിക്കില്ലെന്ന് നോബി പറഞ്ഞു. ‘ജോളി പണം ആവശ്യപ്പെട്ട് എപ്പോഴും ബുദ്ധിമുട്ടിക്കും. ചിലപ്പോള്‍ പണം നല്‍കാറുമുണ്ട്. ജോളിയുടെ ധൂര്‍ത്തിനെ കുറിച്ച് അറിയുന്നതുകൊണ്ട് മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇടാറുള്ളത്. രണ്ടാഴ്ച മുന്‍പും പണം വാങ്ങി. എത്ര പൈസ കിട്ടിയാലും മതിവരാത്ത സ്വഭാവമാണ് ജോളിക്ക്.” നോബി പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാനുണ്ടാക്കിയ വ്യാജ ഒസ്യത്തിനെ കുറിച്ചും നോബി പ്രതികരിച്ചു. ഒസ്യത്ത് […]

Kerala Local

ജോളി-ഷാജു വിവാഹ ചിത്രങ്ങൾ വൈറലാകുന്നു, ജോളിക്കെതിരെ ശക്തമായ തെളിവുകള്‍

കോഴിക്കോട്: കൂടത്തായികൂട്ട കൊലപാതകത്തിൽ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ സംഘടിപ്പിക്കാനും കൂട്ടാളികളെ വലയിലാക്കാനുമുളള നെട്ടോട്ടത്തിലാണ് പോലീസ്. അതിനിടെ ജോളിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഷാജുവുമായുളള ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹ ശേഷമുളള ചടങ്ങളുടെ ചിത്രങ്ങളടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിലൊരു ചിത്രത്തില്‍ ജോളിയേയും ഷാജുവിനേയും കൂടാതെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസ്, ഭാര്യ അന്നമ്മ, റോയിയുടെ സഹോദരി റഞ്ചി, സഹോദരന്‍ റോജോ എന്നിവരേയും കാണാം. സിലി കൊല്ലപ്പെട്ട് ഒരു […]

News

നിങ്ങളുടെ ആധാർ സുരക്ഷിതമാക്കാം

ആധാർ ഉടമകളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആധാർ നമ്പർ ലോക്കു ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സംവിധാനം യുഐ‌ഡി‌എഐ അവതരിപ്പിച്ചിട്ടുണ്ട്. ആധാർ നമ്പർ ലോക്ക് ചെയ്ത ശേഷം നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് പ്രാമാണീകരണം നടത്താൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ, പ്രാമാണീകരണം നടത്താൻ നിങ്ങളുടെ വെർച്വൽ ഐഡി ഉപയോഗിക്കാം. ഈ ആധാർ ലോക്ക് സവിശേഷത ഉപയോഗിച്ച്, നിങ്ങളുടെ ആധാർ നമ്പർ മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നത് തടയും. നിങ്ങളുടെ ആധാർ ആധാർ ഓൺലൈനായോ എസ്എംഎസ് വഴിയോ ലോക്ക്, അൺലോക്ക് ചെയ്യാവുന്നതാണ്.

National

ഇന്ത്യ ഹിന്ദുരാഷ്ട്രം പ്രഖ്യാപനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

നാഗ്പൂര്‍: ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവരും ഹിന്ദുക്കള്‍ ആണെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രം ആണെന്നും പ്രസ്താവനയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മഹാരാഷ്ട്രയില്‍ വിജയദശമി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന. രാജ്യത്തിന്റെ ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുകയും സമാധാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന എല്ലാ ഭാരതീയരും ഹിന്ദുക്കള്‍ ആണ്. ആര്‍എസ്എസിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും രാജ്യത്തിന്റെ സ്വത്വം, സമൂഹത്തിന്റെ സ്വത്വം എന്നിവയെ അനുസരിച്ചാണ്. അതുകൊണ്ടാണ് ഭാരതത്തെ ഹിന്ദുസ്ഥാനെന്നും ഹിന്ദു രാഷ്ട്രം എന്നും വിളിക്കുന്നതെന്ന്’ മോഹന്‍ ഭഗവത് പറഞ്ഞു.

Health & Fitness

ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം ?

പ്രോട്ടീന്‍, വിറ്റാമിന്‍ A, B1, B2, B12, D, പൊട്ടാസിയം, മഗ്‌നീഷ്യം എന്നീ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ പാല്‍ ഒരു മികച്ച സമീകൃത ആഹാരമാണ്. എല്ലിനെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പടെ അസുഖങ്ങളെ ചെറുക്കാന്‍ പാല്‍ കുടിക്കുന്നത് സഹായിക്കും. പാല്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് പോലും സംശയമുണ്ടാക്കുന്ന കാര്യമാണ് ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം എന്നത്. പത്തുവയസ്സു മുതൽ ദിവസം രണ്ടു ഗ്ലാസ് പാൽ ചെറുചൂടോടെ കുടിക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവർ പാൽ കുടിക്കുന്നതിന്റെ […]

Entertainment

സെയ്ഫ് അലിഖാന്‍ ചിത്രം ലാല്‍ കപ്താന്‍ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും

സെയ്ഫ് അലിഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലാല്‍ കപ്താന്‍ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും. അതിഗംഭീരമേക്കോവറിലാണ് സെയ്ഫ് അലിഖാന്‍ ചിത്രത്തില്‍ എത്തുന്നത്. നവദീപ് സിങ്‌ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഹന്‍ഡര്‍(വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്.

Sports

സേവാഗിനേക്കാള്‍ മികച്ചവന്‍ രോഹിത്; രോഹിതിനെ പുകഴ്ത്തി അക്തര്‍

ഓപ്പണറായിറങ്ങി രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ പാക് പേസര്‍ ഷുഐബ് അക്തര്‍. ”വീരേന്ദര്‍ സെവാഗിനേക്കാള്‍ എത്രയോ മികച്ച ബാറ്റിങ് ടെക്നിക്കിനുടമയാണ് രോഹിത്. സെവാഗിന് പന്ത് നാലുപാടും പറത്താനുള്ള ആക്രമണ മനോഭാവം മാത്രമാണുള്ളത്. മികച്ച ടൈമിങ്ങും ഷോട്ടുകളിലെ വൈവിധ്യവും രോഹിത്തിന്റെ കൈമുതലാണ്”, അക്തര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ഓപ്പണര്‍ എന്ന നിലയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന […]

Kerala News

സദസിനെ ഞെട്ടിച്ച്‌ പാട്ട്; സര്‍ക്കിള്‍ ഇന്‍സ്പെക്ടർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

മേല്‍പ്പത്തൂരിന്റ നാരായണീയം പാടി ഞെട്ടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം’ എന്ന ശ്ലോകമാണ് ഇടുക്കി രാജക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ഹണി പാടിയത്. രാജക്കാട് എന്‍ .ആര്‍ സിറ്റി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യൂണിഫോമില്‍ പാട്ട് പാടി മികവ് തെളിയിച്ചത്. യൂണിഫോമില്‍ പാട്ട് പാടുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീഡിയോ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനായ രതീഷ് ചന്ദ്രനാണ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാലോട് കുറുപുഴ സ്വദേശിയും പ്രശസ്ത […]

International

ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച യുവാക്കളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍

ന്യൂയോര്‍ക്ക്: ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച 40 വയസിന് താഴെയുള്ളവരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍. അമേരിക്കന്‍ മാസികയായ ഫോര്‍ച്യൂണ്‍ തയാറാക്കിയ വാര്‍ഷിക പട്ടികയിലാണ് രണ്ട് ഇന്ത്യന്‍ വംശജര്‍ ഇടംപിടിച്ചത്. ഇന്‍റല്‍ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റ് അര്‍ജുന്‍ ബന്‍സാല്‍, ഫാഷന്‍ മേഖലയിലെ സ്ഥാപനമായ സിലിങ്ങോയുടെ സി.ഇ.ഒയും സഹസ്ഥാപകയുമായ അങ്കിതി ബോസ് എന്നിവരാണ് ലോകത്തെ സ്വാധീനിച്ച ബിസിനസ് രംഗത്തെ യുവാക്കളില്‍ ഉള്‍പ്പെട്ടത്. 35കാരനായ അര്‍ജുന്‍ ബന്‍സാലിന് കീഴില്‍ യു.എസ്, ഇസ്രയേല്‍, പോളണ്ട് എന്നീ […]

National

വ്യാഴാഴ്ച മുതല്‍ കാശ്മീരില്‍ വിനോദസഞ്ചാരത്തിന് അനുമതി

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വിളിച്ചുചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വ്യാഴാഴ്ച മുതല്‍ കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് സര്‍ക്കാര്‍ റദ്ദാക്കിയതിന് മുന്‍പ് ഓഗസ്റ്റ് രണ്ട് മുതലാണ് കശ്മീരില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം. ഇതിനു ശേഷം കടുത്ത നിയന്ത്രണങ്ങളും കശ്മീരിലാകെ ഏര്‍പ്പെടുത്തിയിരുന്നു.

error: Protected Content !!