ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച യുവാക്കളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍

0
188

ന്യൂയോര്‍ക്ക്: ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച 40 വയസിന് താഴെയുള്ളവരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍. അമേരിക്കന്‍ മാസികയായ ഫോര്‍ച്യൂണ്‍ തയാറാക്കിയ വാര്‍ഷിക പട്ടികയിലാണ് രണ്ട് ഇന്ത്യന്‍ വംശജര്‍ ഇടംപിടിച്ചത്.

ഇന്‍റല്‍ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റ് അര്‍ജുന്‍ ബന്‍സാല്‍, ഫാഷന്‍ മേഖലയിലെ സ്ഥാപനമായ സിലിങ്ങോയുടെ സി.ഇ.ഒയും സഹസ്ഥാപകയുമായ അങ്കിതി ബോസ് എന്നിവരാണ് ലോകത്തെ സ്വാധീനിച്ച ബിസിനസ് രംഗത്തെ യുവാക്കളില്‍ ഉള്‍പ്പെട്ടത്.

35കാരനായ അര്‍ജുന്‍ ബന്‍സാലിന് കീഴില്‍ യു.എസ്, ഇസ്രയേല്‍, പോളണ്ട് എന്നീ രാജ്യങ്ങളിലായി ഇന്‍റലിന്‍റെ എ.ഐ സോഫ്ട് വെയറുകള്‍ വികസിപ്പിക്കാന്‍ 100ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. 27കാരിയായ അങ്കിതി ബോസിന്‍റെ സംരംഭമായ സിലിങ്ങോ സിംഗപ്പൂര്‍ കേന്ദ്രീകരിച്ചാണ് നാല് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here