Trending

കുന്ദമംഗലം ഹൈസ്ക്കൂൾ പി.ടി.എ ഭാരവാഹികൾ ടി.ജയപ്രകാശ് പ്രസിഡണ്ട് ഒ.സലീം വൈ: പ്രസിഡണ്ട്

കുന്ദമംഗലം: ഹൈസ്ക്കൂൾ പി.ടി.എ.വാർഷിക ജനറൽ ബോഡി ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ടി.ജയപ്രകാശ് (പ്രസിഡന്റ്) ഒ.സലീം (വൈ.പ്രസിഡന്റ്) ഒ.കല ടീച്ചർ( ജനറൽ സിക്രട്ടറി), രാജ് നാരായണൻ മാസ്റ്റർ (ജോ. സിക്രട്ടറി) പി.പ്രേമരാജൻ മാസ്റ്റർ (ട്രഷറർ), അംഗങ്ങളായിസുരേഷ്, റിജുല, സുധീഷ് കുമാർ, ഹബീബ് കാരന്തൂർ ,ഷിജു മുപ്രമ്മൽ, ജിഷ ചോലക്കമണ്ണിൽ, സിദ്ധാർത്ഥൻ, സുധീർ എന്നിവരെ തിരഞ്ഞെടുത്തു

Kerala Local

കലക്ടറുടെ ഒപ്പം അദാലത്ത്; ഓമശേരിയില്‍ പരിഗണിച്ചത് 214 പരാതികള്‍

‘സാര്‍ ഞങ്ങള്‍ക്കൊരു ജോലി വേണം’ അദാലത്തിലേക്ക് കടന്നു വന്ന് ജില്ലാ കലക്ടറോട് ഭിന്നശേഷിക്കാരായ ഫായിസും ഹാദി അമിനും ആവശ്യപ്പെട്ടത് അദാലത്തിനെത്തിയവരെ അമ്പരപ്പിച്ചു. എന്നാല്‍ ഇരുവരോടും വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ സാംബശിവ റാവു വൊക്കേഷണല്‍ ട്രയിനിങ് സെന്ററിലെ പഠനം കഴിഞ്ഞാല്‍ ജോലി കാര്യത്തില്‍ നടപടിയുണ്ടാക്കാമെന്ന ഉറപ്പ് ഇവര്‍ക്ക് ആശ്വാസമായി. മനം നിറഞ്ഞ ചിരിയോടെയാണ് രണ്ടുപേരും അദാലത്തില്‍ നിന്ന് മടങ്ങിയത്. ശനിയാഴ്ച ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ‘ഒപ്പം’ അദാലത്ത് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍, ലൈഫ് പദ്ധതി, […]

Kerala Trending

‘വിവാഹം ആഗ്രഹിച്ചിരുന്നില്ല, മുൻകൈയെടുത്തത് ജോളി’: ജോളിയെ തള്ളി ഷാജു

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ജോളിയുടെ ഭർത്താവ് ഷാജു. ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണെന്നും ഷാജു പറഞ്ഞു. വാർത്താ ചാനലായ 24 ന്യൂസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. രണ്ടാനച്ഛൻ ഷാജുവിനെതിരെ നേരത്തെ ഗുരുതര ആരോപണങ്ങളുമായി ജോളി-റോയ് ദമ്പതികളുടെ ആദ്യ മകൻ റോമോ രംഗത്തെത്തിയിരുന്നു. രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. തങ്ങളുടെ ഒരു […]

News

ഷാഹില ബീഗത്തിന് ജലവിഭവ എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ്

കുന്ദമംഗലം സ്വദേശിയായ കെ.പി ഉമ്മറിന്റെയും വി. സുഹറയുടെയും മകള്‍ ഷാഹില ബീഗത്തിന് മദ്രാസിലെ ഐ.ഐ.ടിയില്‍ ജലവിഭവ എന്‍ജിനീയറിങ്ങില്‍ ഡോക്റ്ററേറ്റ്. ഗവേഷണ സമയത്ത് ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പും ലഭിച്ചിരുന്നു. ചെറുപ്പം മുതല്‍ ചിത്രകലയില്‍ മിടുക്ക് കാണിച്ച ഷീഹില അന്ന് രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിന്റെ ചിത്രം വരക്കുകയും അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മെയില്‍ അയക്കുകയും ചെയ്തിരുന്നു. കുന്ദമംഗലം ന്യൂസിന്റെ എഡിറ്ററും അന്ന് ചന്ദ്രികയുടെ ലേഖകനുമായിരുന്ന സിബ്ഗത്തുള്ള ഇത് വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് ഐഐഎംകെ യില്‍ എത്തിയ കലാമിനെ കാണാന്‍ ഷാഹിലക്ക് അന്ന് […]

Kerala News

പ്രധാനമന്ത്രിക്ക് കത്ത് അയച്ചവർക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റം: പൗരാവകാശങ്ങളെ റദ്ദ് ചെയ്യുന്നതിന്റെ നേർ സാക്ഷ്യമാണെന്ന് സോളിഡാരിറ്റി

കുന്ദമംഗലം : പ്രധാനമന്ത്രിക്ക് കത്ത് അയച്ച സാംസ്‌ക്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടി ഭരണകൂടം തന്നെ രാജ്യത്തെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും റദ്ദ് ചെയ്യുന്നതിന്റെ നേർ സാക്ഷ്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഒ.കെ. ഫാരിസ് അധ്യക്ഷത വഹിച്ചു. ട്രെയിനർ ഇoതിയാസ് മുണ്ടുമുഴി, ഷാഹുൽ ഹമീദ് കക്കോടി, ജാസിം തോട്ടത്തിൽ, റഈസ് […]

Trending

‘ഭാര്യയെയും മകളെയും കൊന്ന കാര്യം പറഞ്ഞിരുന്നു’: ഷാജുവിനെതിരെ ജോളിയുടെ മൊഴി

കൂടത്തായി കൂട്ടക്കൊലപാതകങ്ങളിൽ ഭർത്താവ് ഷാജുവിനെതിരെ പൊലീസിന് ജോളിയുടെ മൊഴി. ആദ്യഭാര്യയായ സിലിയെയും മകളെയും കൊന്നതാണെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. താൻ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞത്. അവൾ മരിക്കേണ്ടവളായിരുന്നുവെന്ന് ഷാജു പറഞ്ഞു. തനിക്ക് ദു‌ഖമില്ല, ഇക്കാര്യം പുറത്താരും അറിയരുതെന്നും ഷാജു പറഞ്ഞതായി ജോളി അന്വേഷണസംഘത്തോട് പറഞ്ഞു ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഷാജുവിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ഷാജുവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചത്. […]

Local

സുരേഷ് കുമാറിന് ജന്മനാടിന്റെ ആദരം

ടാങ്കര്‍ ലോറിയുടെ ടാങ്കിനുള്ളില്‍ ശ്വാസം കിട്ടാതെ ജീവനോട് മല്ലടിച്ച് മരണം മുന്നില്‍ കണ്ട മഞ്ചേരിയിലെ നൗഷാദെന്ന യുവാവിനെ ജീവന്‍ പണയം വെച്ച് അതിസാഹസികമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി സംസ്ഥാനത്തിന്റെ തന്നെ അഭിമാനമായ് മാറിയ ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിനെ ജന്മനാട് ഒന്നടങ്കം ആദരിച്ചു.പൊയില്‍താഴം ഡിഫന്‍സ് ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ക്ലബ്ബ് പ്രസിഡന്റ് ജമാലുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അരനൂറ്റാണ്ടിലേറെക്കാലം ക്ഷീരകര്‍ഷക ജോലി ചെയ്യുന്ന കുട്ടായിയേയും നവതി ആഘോഷിക്കുന്ന മുതിയരമ്മയേയും പൊന്നാടയണിയിച്ച് […]

Local

കുടുംബ സംഗമം

കുന്ദമംഗലം: എസ്.വൈ എസ് കുന്ദമംഗലം യൂണിറ്റ് ളിയാഫ പ്രാസ്ഥാനിക കുടുംബ സംഗമം നടത്തി. മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി ഉദ്ഘാടനം ചെയ്തു. എം.കെ ജൗഹർ അംജദി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ല കോയ സഖാഫി പ്രാർത്ഥന നടത്തി. പ്രവർത്തകന്റെ കുടുംബം എന്ന വിഷയത്തിൽ മഹമൂദ് സഖാഫി കുറ്റിക്കാട്ടൂർ ക്ലാസെടുത്തു. സോൺ സിക്രട്ടറി സൈനുദ്ധീൻ നിസാമി, എം.പി ആലി ഹാജി, കെ.ആലി കുട്ടി ഹാജി, കെ അബ്ദുൽ മജീദ്, കെ റസാഖ് മുസ്ല്യാർ, കെ ജബ്ബാർ, കെ.സറീജ്, കെ […]

National

കൈരളി ടിവി എന്‍ആര്‍ഐ അച്ചീവ്‌മെന്റ് പുരസ്‌കാരം കാസിനോ മുസ്തഫ ഹാജിക്ക് സമ്മാനിച്ചു

ദുബായ്; കൈരളി ടെലിവിഷന്‍ എന്‍ആര്‍ഐ അച്ചീവ്‌മെന്റ് പുരസ്‌കാരം ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കാസിനോ മുസ്തഫ ഹാജിക്ക് സമ്മാനിച്ചു. ദുബായില്‍ നടന്ന ചടങ്ങിലാണ് എന്‍ആര്‍ഐ അച്ചീവ്‌മെന്റ് അവാര്‍ഡ് വ്യവസായിയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ മയ്യഴി ചാലക്കര സ്വദേശി കാസിനോ പി. മുസ്തഫ ഹാജിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചത്. കൈരളി ചെയര്‍മാന്‍ മമ്മൂട്ടി, മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങിന് സന്നിഹിതനായിരുന്നു.

Local News

കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച കേരള പൊലീസ് സേനയെ മന്ത്രി ടി പി രാമകൃഷ്ണൻ അഭിനന്ദിച്ചു

ശാസ്ത്രീയവും സൂക്ഷ്മവുമായ അന്വേഷണം നടത്തി കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച കേരള പൊലീസ് സേനാംഗങ്ങളെ മന്ത്രി ടി.പി രാമകൃഷ്ണൻ അഭിനന്ദിച്ചു. ഒരു കുടുംബത്തിലെ ആറു പേർ പതിനാറ് വർഷങ്ങൾക്കിടയിൽ പലപ്പോഴായി കൊലചെയ്യപ്പെട്ട സംഭവങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തിയ അന്വേഷണ സംഘാംഗങ്ങൾ കേരള പൊലീസ് സേനയുടെ മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രശംസനീയമായ നിലയിൽ ചുമതല നിർവഹിച്ച അന്വേഷണ സംഘാംഗങ്ങളെയും അന്വേഷണത്തിന് നേതൃത്വം നൽകുന്നവരെയും മന്ത്രി അഭിനന്ദിച്ചു. കൂടത്തായിയില്‍ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ജോളിക്ക് […]

error: Protected Content !!