കുരുവട്ടൂര്‍; ന്യൂനപക്ഷക്കാരെയും ദളിതരെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ അവസാനിക്കണമെന്നു ആവശ്യപ്പെട്ട സാംസ്ക്കാരിക നായകന്മാര്ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ചു കെ.എസ്.യു കുരുവട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കത്തയച്ചു. പ്രതിഷേധ കൂട്ടായ്മ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു
കെ.എസ്.യു കുരുവട്ടൂര്‍ മണ്ഡലം പ്രസിഡണ്ട് സായന്ത് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി കെ.സി ചന്ദ്രന് , യുപി സത്യനാരായണന്, , എം അധിന് രാജ് ,അഖിലേഷ് , അഭിന്‍ രാജ്, എന്നിവര്‍ സംസാരിച്ചും