കാരന്തൂര്‍ കോളിയോട്ട് ഫാമിലി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
434

കാരന്തൂര്‍: കുന്ദമംഗലം ഐ.ഐ.എം, CWRDM, എന്നീ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന 600 ഓളം ഏക്കര്‍ വരുന്ന ഭൂമിയുടെ ഉടമയായിരുന്ന കോളിയോട്ട് സീതിക്കുട്ടി യുടെ സന്താന പരമ്പരയില്‍ പ്പെട്ട കൂടുംബാഗ ങ്ങളുടെ കൂട്ടായ്മയായ കോളിയോട്ട് ഫാമിലി അസോസിയേഷന്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുന്ദമംഗലം നിയോജക മണ്ഡലത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലക്ക് പുറത്തും വ്യാപിച്ചുകിടക്കുന്ന പതിനായിരത്തോളം വരുന്ന കുടുംബാഗങ്ങളുടെ പ്രതിനിധികളായ 300 ഓളം അംഗങ്ങള്‍, പുല്ലാളൂര്‍ മച്ചക്കുളം കെ.പി ഷൗക്കത്തിന്റെ വസതിയില്‍ യോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിണ്ടണ്ടായി കാരന്തുര്‍ എളുമ്പിലാമണ്ണില്‍ കോളിയോട്ട് ഷഹീര്‍ അലിയെയും ജനറല്‍ സെക്രട്ടറിയായി കാരന്തൂര്‍ പൂളക്കണ്ടി അബ്ദുറഹിമാന്‍ ഇടക്കുനി യെയും ട്രഷററായി പാവുകണ്ടത്തില്‍ പി.കെ അബൂബക്കറിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിണ്ടണ്ടുമാരായി
നാസര്‍ കാരന്തൂര്‍, കോയട്ടി കൊട്ടുമ്മല്‍, യു.പി അബൂബക്കര്‍, കെ.പി ഷൗക്കത്ത് മച്ചക്കുളം, ഹസ്സന്‍ കോയ പൊറ്റമ്മല്‍, CK അഷറഫ്, കോയ ഷെഫീഖ് കൊയപ്പുറത്ത്, ആബിദ് ടി.വി കുറ്റിക്കാട്ടൂര്‍, സക്കീര്‍ സി.ടി, നൗഷാദ് പടാളിയില്‍ എന്നിവരെയും സെക്രട്ടറിമാരായി അബ്ദു ശെരിഫ് പറക്കോട്ട് കണ്ടി, അഡ്വ.ഐ.പി മുഹമ്മദ്, അഡ്വ.ഷെമീര്‍ കുന്ദമംഗലം, ജംഷിക്ക് കിണാശ്ശേരി, ഷെമീര്‍ PK കിഴക്കോത്ത്, ഷംഷാദ് പഠിയാട്ട്, നവാസ് അടിയലത്ത്, നസ് ലി സുഹൈല്‍ EK, അബ്ദുള്ള അഹ്‌സല്‍ CK, ഫായിസ് പളളിയേടത്ത്
എന്നിവരെയും തിരഞ്ഞെടുത്തു.

ഉപദേശക സമിതി കണ്‍വീനറായി ജാഫര്‍ തെക്ക് വീട്ടിലിനെയും, രക്ഷാധികാരി സമിതി കണ്‍വീനറായി
UP ഹംസയെയും തിരഞ്ഞെടുത്തു. ഫാമിലി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാനായി NM അബ്ദുള്‍ നാസറിനെയും കണ്‍വീനറായി Adv ഷെമീര്‍ കുന്ദമംഗലത്തിനെയും തര്‍ക്കപരിഹാര ഫോറം കണ്‍വീനറായി
PK അബൂബക്കറിനെയും സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായി നസ് ലി സുഹൈല്‍ EK യെയും തിരഞ്ഞെടുത്തു.

കൗണ്‍സില്‍ യോഗം പാവുകണ്ടത്തില്‍ സീതി ഹാജി ഉല്‍ഘാടനം ചെയ്തു. ഇടിയേല്‍പീടികയില്‍ അലവി ഹാജി, ചാനത്ത് താഴം ചേക്കുട്ടി, CK ആലിക്കോയ, അബ്ദുള്ളകോയ കോയപുറത്ത്, സൈനുദ്ദീന്‍ ഹാജി തെക്ക് വീട്ടില്‍, CK കോയട്ടി, സൈതു പടിയാട്ട്, ഹസ്സന്‍ പടിയാട്ട്, അബ്ദുല്‍ അസീസ് ഇടക്കുനി, ഹസ്സന്‍കോയ മാസ്റ്റര്‍ കൊട്ടാംപറമ്പ്, നാസര്‍ കാരന്തൂര്‍, NM അബ്ദുല്‍ നാസര്‍, ഇബ്രാഹിം മുസ്ലിയാര്‍ വട്ടോളി, സാലിഹ് സഖാഫി പറമ്പത്ത്, അല്‍അമീന്‍ EM, UP അനസ് എന്നിവര്‍ സംസാരിച്ചു.

ഫാമിലിയുടെ വെല്‍ഫയര്‍ പ്രപര്‍ത്തനങ്ങള്‍ക്ക് വിവിധ പദ്ദതികള്‍ക്ക് യോഗം രൂപം നല്‍കി. ഡിസംബര്‍ 25 മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് കുടുംബ മേള സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിണ്ടണ്ട് ഷഹീര്‍ അലി അദ്ധ്യക്ഷത വഹിച്ചു ജന: സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി സ്വാഗതവും സെക്രട്ടറി കെ.പി ഷൗക്കത്ത് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here