News

വയോജന്ങ്ങള്‍ക്ക് തണലായി പകല്‍വീട്; നാളെ ഉദ്ഘാടനം

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി ഒരുക്കുന്ന പകല്‍വീട് പൂര്‍ത്തീകരിച്ചു. എട്ടാം വാര്‍ഡിലാണ് പകല്‍വീട് നിര്‍മിച്ചത്. നാളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ പകല്‍വീടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിക്കും. എട്ടാം വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് സ്വാഗതം പറയും. സാമൂഹ്യ രാഷ്ട്രീയ സാസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.
25 ലക്ഷം രൂപയോളം ചിലവഴിച്ചാണ് പകല്‍വീട് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധരായ ആളുകള്‍ക്കാണ് പകല്‍വീട് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക. വീട്ടില്‍ ഒറ്റപ്പെട്ട് കളിയേണ്ട സാഹചര്യത്തില്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ ഒറ്റപ്പെടലില്‍ നിന്ന് ഒഴിവായി സന്തോഷപൂര്‍വ്വം സമയം ചിലവഴിക്കാനും വൈകുന്നേരങ്ങളില്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള സംവിധാനവും ഉണ്ടാവും.
സര്‍ക്കാറിന്റെ ഫണ്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ സൗജന്യമായി ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് എന്ന് എട്ടാം വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് കുന്ദമംഗലം ന്യൂസിനോട് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!