കുന്ദമംഗലം; കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി പ്രതിമ നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറി. എം.പി എംകെ രാഘവന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി കോയ, ബാബു നെല്ലൂളി,മുസ്ലിം ലീഗ് പ്രതിനിധിയായി ഒ. ഉസൈന്‍, ജനതാധളിനായി എന്‍ കേളന്, ബിജെപിക്കായി ചക്രായുധന്‍, വ്യാപാരി വ്യവസായി പ്രതിനിധി ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജൗഹര്‍, പ്രസ് ക്ലബിനുവേണ്ടി രവീന്ദ്രന് മാഷ്, വിനോദ് പടനിലം, എന്‍.പി കേളുക്കുട്ടി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിമ നിര്‍മിച്ചുനല്‍കിയ കുന്ദമംഗലത്തെ പോര്‍ട്ടര്‍ തൊഴിലാളിയായ ബൈജുവിന് കുന്ദമംഗലം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ഉപഹാരം എം.കെ രാഘവന് എം.പി കൈമാറി. ഉപഹാരത്തുക ഐഎന്‍ടിയുസി തൊഴിലാളിയായ മരണപ്പെട്ട കല്ലറ അശോകന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നിര്‍മിച്ചുനല്‍കുന്ന വീടിലേക്ക് ബൈജു കൈമാറി.