Local

എടവലത്ത് മുഹമ്മദ് ഹാജിയെ ആദരിച്ചു

കുന്ദമംഗലം: കുന്ദമംഗലം ടൗണ് മുസ്ലീം യൂത്ത് യൂത്ത് ലീഗ് കമ്മറ്റി വയോജന ദിനത്തില് എടവലത്ത് മുഹമ്മദ് ഹാജിയെ ആദരിച്ചു. ചടങ്ങില് എം.സദക്കത്തുള്ള, എം.കെ. സഫീര്‍, മുഹമ്മദ് കോയ , എന്‍.എം. യൂസഫ് , എം.വി. ബൈജു , റിഷാദ്. കെ.കെ സനൂഫ് റഹ്മാന്‍. അമീന്‍ എം.കെ , മുഹമ്മദലി.എം.പി സംബന്ധിച്ചു

News

ചുരം റോഡ് :നടപടികള്‍ വേഗത്തിലാക്കണം – മന്ത്രി ടി.പി. രാമകൃഷണന്‍

ജില്ലാ വികസന സമിതി യോഗം താമരശ്ശേരി ചുരം റോഡിന്റെ സംരക്ഷണത്തിനായി വേഗത്തില്‍ നടപടികളെടുക്കണമെന്ന്  മന്ത്രി ടി പി രാമകൃഷ്ണന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ചുരം റോഡിന്റെ സംരക്ഷണത്തിനായി പദ്ധതി ഉടന്‍ തയ്യാറാക്കണമെന്നും സാങ്കേതിക തടസ്സങ്ങള്‍  റോഡിന്റെ സംരക്ഷണത്തിന് വിഘാതമാകരുതെന്നും മന്ത്രി പറഞ്ഞു.  താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിനടുത്ത് സംരക്ഷണഭിത്തി അടിയന്തരമായി നിര്‍മ്മിക്കുന്നതിന്  ആവശ്യമായ വനഭൂമി ലഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാകുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയത്. സ്ഥലം എം എല്‍ എ, […]

Local

ചാത്തമംഗലത്തെ കാറപടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ചാത്തമംഗലം; ചാത്തമംഗലത്ത് കാര്‍ തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. വെണ്ണക്കോട് കരുവന്‍കാവില്‍ അഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുള്ള(36) ആണ് മരിച്ചത്. അബ്ദുള്ളയുടെ പിതാവിന്റെ സഹോദരന്‍ കാസിം(62), കാസിമിന്റെ മകന്‍ നൂറുല്‍ വാഹിദ്(19) എന്നിവര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചാത്തമംഗലത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്‍വശത്താണ് അപകടം. മൂന്നുപേരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുള്ള ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പരുക്കേറ്റ കാസിമിന്റെ നിലയും ഗുരുതരമാണ്. രണ്ടുമാസം മുന്‍പാണ് ഷാര്‍ജയില്‍ നിന്ന് അബ്ദുള്ള നാട്ടിലെത്തിയത്. മുഹ്‌സിനയാണ് ഭാര്യ. മാതാവ് സൈനബ, മക്കള്‍ […]

Local

അറിയിപ്പുകള്‍

വസന്തം -2019 വയോജനദിനാഘോഷം;മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും ലോക വയോജന ദിനത്തോടനുബന്ധിച്ച് ലോക വയോജന ദിനാഘോഷവും വയോജനോത്സവവും ഇന്ന് (ഒക്ടോബര്‍ 1) രാവിലെ 9.30 ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് വരെയാണ് പരിപാടി.  കേരള സാമൂഹ്യമിഷന്‍ വയോമിത്രം, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ടാഗോര്‍ സെന്റിനറി ഹാളിലാണ് വസന്തം 2019 എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാര്‍, ചലചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ […]

Local

വയോജന ദിനം ദിനം; കുന്നമംഗലത്തെ സ്വന്തം ഡോക്ടര്‍ക്ക് യൂത്ത് ലീഗിന്റെ ആദരവ്

കുന്ദമംഗലം; വയോചന ദിനത്തിന്റെ ഭാഗമായി കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കുന്നമംഗലത്തെ സ്വന്തം ജനകീയ ഡോക്ടര്‍ വിജയന്‍ സാറിനെ ഉപഹാരം നല്‍കി ആദരിച്ചു. പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ ,KK ഷമീല്‍ ,MV ബൈജു ,അല്‍ത്താഫ് അഹമ്മദ്, റിഷാദ് കുന്നമംഗലം ,ഫാരിസ് ,മിറാസ് ,സനൂഫ് റഹ്മാന്‍ ,അജാസ് പിലാശ്ശേരി ,mp മുഹമ്മദ് അലി ,അമീന്‍ കുന്നമംഗലം നേത്രത്വം നല്‍കി. ഇന്നേ ദിവസം കുന്നമംഗലം പഞ്ചായത്തിലെ മുഴുവന്‍ ശാഖയിലും വായോ വൃദ്ധരെശാഖ കമ്മിറ്റി യുടെ നേത്രത്വത്തില്‍ ആദരിക്കുകയും ചെയ്തു

മാവൂർ പൊൻപാറക്കുന്നിൽ ലൈഫ് ഭവനസമുച്ചയം

  • 30th September 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ലൈഫ് മിഷന്‍റെ ഭവന സമുച്ചയങ്ങളുടെ രണ്ട് പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഗ്രാമപഞ്ചായത്ത് കൈവശത്തിലുള്ള 1.63 ഏക്കര്‍ സ്ഥലത്തും മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ കൈവശത്തിലുള്ള 2.63 ഏക്കര്‍ സ്ഥലത്തുമാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്. പൂളക്കോട് വില്ലേജിലെ ഭവന സമുച്ചയത്തിന് 5.25 കോടി രൂപയും മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് 6.16 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പൂളക്കോട് വില്ലേജിലെ കോട്ടക്കുന്നില്‍ 42 […]

Kerala

സംസ്ഥാനത്ത് അപകടകാരികളായ ഇടിമിന്നലിന് സാധ്യത; ജാഗ്രത നിര്‍ദേശം

  • 30th September 2019
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്കു ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത്് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണെന്നും അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പില്‍ പറയന്നു. സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. […]

News

പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണം; ഹൈക്കോടതി

  • 30th September 2019
  • 0 Comments

കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുത്ത് തീര്‍ക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സഹായവിതരണത്തിന് ശേഷം നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട. പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നാരോപിച്ച് ലഭിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ലീഗല്‍ അതോറിട്ടിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയമസഹായങ്ങള്‍ നല്‍കാനുമാണ് ലീഗല്‍ അതോറിട്ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

Local

സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു

  • 30th September 2019
  • 0 Comments

മുട്ടാഞ്ചേരി: എം എസ് എഫ് മുട്ടാഞ്ചേരി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു. പരി്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി അല്ലിയ്യി മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മണ്ഡല്ലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഒ ക്കെ മുഖ്യ പ്രഭാഷണം നടത്തി. ടൗണ്‍ എം എസ് എഫ് സെക്രട്ടറി ആഷിഫ് നിഹാല്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ഷാനില്‍ വര്‍ജീസ് അദ്ധ്യക്ഷനുമായിരുന്നു. അര്‍ഷദ് അമ്മീന്‍, യൂത്ത് ലീഗ് സെക്രട്ടറി മിന്‍ഹാജ് കെ, കെ അജുബ് എന്‍സി […]

News

കൊടുവള്ളിയില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കരണം

  • 30th September 2019
  • 0 Comments

കൊടുവള്ളി: സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാവുന്നത് മൂലം നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ നാളെ മുതല്‍. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാവും നടപ്പാക്കുക. എം .പി .സി. ഹോസ്പിറ്റല്‍ മുതല്‍ കൊടുവള്ളി അന്‍സാരി പള്ളി വരെ ഇരുവശത്തും വാഹന പാര്‍ക്കിംങ് നിരോധിക്കും.ചുണ്ടപ്പുറം, തലപ്പെരുമണ്ണ, എന്‍.ഐ.ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുക്കിലങ്ങാടിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡില്‍ കയറി പോകേണ്ടതാണ്.ദീര്‍ഘദൂര ബസുകള്‍ (വയനാട് ഭാഗത്തേക്കുള്ളത്) ബസ് സ്റ്റാന്റിന് മുന്‍വശത്ത് നിര്‍ത്തുന്നത് മാറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മുന്‍വശത്ത് നിര്‍ത്തേണ്ടതാണ്. നരിക്കുനി കൊടുവള്ളി റോഡില്‍ ഓട്ടോറിക്ഷകള്‍ […]

error: Protected Content !!