കൊടുവള്ളിയില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കരണം

0
309

കൊടുവള്ളി: സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാവുന്നത് മൂലം നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ നാളെ മുതല്‍. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാവും നടപ്പാക്കുക. എം .പി .സി. ഹോസ്പിറ്റല്‍ മുതല്‍ കൊടുവള്ളി അന്‍സാരി പള്ളി വരെ ഇരുവശത്തും വാഹന പാര്‍ക്കിംങ് നിരോധിക്കും.ചുണ്ടപ്പുറം, തലപ്പെരുമണ്ണ, എന്‍.ഐ.ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുക്കിലങ്ങാടിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡില്‍ കയറി പോകേണ്ടതാണ്.ദീര്‍ഘദൂര ബസുകള്‍ (വയനാട് ഭാഗത്തേക്കുള്ളത്) ബസ് സ്റ്റാന്റിന് മുന്‍വശത്ത് നിര്‍ത്തുന്നത് മാറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മുന്‍വശത്ത് നിര്‍ത്തേണ്ടതാണ്. നരിക്കുനി കൊടുവള്ളി റോഡില്‍ ഓട്ടോറിക്ഷകള്‍ നിര്‍ത്തുന്നത് ഒഴിവാക്കും.
കൊടുവള്ളി മാര്‍ക്കറ്റ് റോഡ് പള്ളിക്കടുത്ത് ഓട്ടോറിക്ഷകള്‍ നിര്‍ത്തുന്നത് ഒഴിവാക്കി ആസാദ് റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതിന് തീരുമാനിച്ചു.ബസ് സ്റ്റാന്റി ലേക്ക് വാഹനം കയറുന്നതും ഇറങ്ങുന്നതും ഇരുഭാഗത്തും കൂടിയാക്കി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ബസ്റ്റാന്റിലെ ബസുകളുടെ പാര്‍ക്കിംങ് പത്ത് മിനിറ്റായി പരിമിതപ്പെടുത്തി. ഓപ്പണ്‍ സ്റ്റേജ് പരിസരത്ത് ഓട്ടോ, ടാക്‌സി, ആംബുലന്‍സ് വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി.
ബസ്റ്റാന്റിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ സ്റ്റാന്റിലേക്കുള്ള സ്റ്റാപ്പിന് ഇരുവശത്തായി ദേശിയ പാതക്ക് സമാന്തരമായി നീളത്തില്‍ മൂന്ന് ഓട്ടോറിക്ഷകള്‍ വീതം പാര്‍ക്ക് ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണം എന്നിങ്ങനെയാണ് പരിഷ്‌കാരങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here