ചാത്തമംഗലം; ചാത്തമംഗലത്ത് കാര്‍ തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. വെണ്ണക്കോട് കരുവന്‍കാവില്‍ അഹമ്മദ്കുട്ടിയുടെ മകന് അബ്ദുള്ള(36) ആണ് മരിച്ചത്. അബ്ദുള്ളയുടെ പിതാവിന്റെ സഹോദരന് കാസിം(62), കാസിമിന്റെ മകന് നൂറുല്‍ വാഹിദ്(19) എന്നിവര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചാത്തമംഗലത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്‍വശത്താണ് അപകടം. മൂന്നുപേരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുള്ള ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പരുക്കേറ്റ കാസിമിന്റെ നിലയും ഗുരുതരമാണ്.
രണ്ടുമാസം മുന്‍പാണ് ഷാര്‍ജയില്‍ നിന്ന് അബ്ദുള്ള നാട്ടിലെത്തിയത്. മുഹ്സിനയാണ് ഭാര്യ. മാതാവ് സൈനബ, മക്കള്‍ മുഹമ്മദ് ഷാമില്‍, ഫിദ ഫാത്തിമ