Local

മാതൃകാ ഹരിത ഗ്രാമം ഉദ്ഘാടനം ചെയ്തു


ചേന്ദമംഗല്ലൂർ: ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം മാവൂർ ക്ലസ്റ്ററിന്റെ മാതൃകാ ഹരിത ഗ്രാമമായി ചേന്ദമംഗല്ലൂരിലെ മംഗലശ്ശേരിയെ ,ക്ലസ്റ്ററിലെ വോളണ്ടിയർ ലീഡർമാർ ,കൺവീനർ എ.പി.മിനിയോടൊപ്പം പ്രഖ്യാപിച്ചു. ക്ലസ്റ്ററിലെ പത്ത് സ്കൂളുകളിൽ നിന്നുള്ള വാളണ്ടിയർമാർ മാലിന്യ സംസ്ക്കരണം ,ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, കൃഷി, കായികം ,നീന്തൽ പരിശീലനം, നൈപുണി വികസനം , പുഴ തീരസംരക്ഷണം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കും. പ്രഖ്യാപന സമ്മേളനം മുക്കം നഗരസഭ കൗൺസിലർ ഷഫീഖ് മാടായി ഉത്ഘാടനം ചെയ്തു. മാവൂർ ക്ലസ്റ്റർ കൺവീനർ എ.പി. മിനി ആധ്യക്ഷം വഹിച്ചു. ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ചേന്ദമംഗല്ലൂർ മഹല്ല് പ്രസിഡണ്ട് കെ. സുബൈർ, തീരം റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഉണ്ണിച്ചേക്കു, മംഗലശ്ശേരി റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം. സുബൈർ, സ്റ്റാഫ് സെക്രട്ടറി ഹസ്ബുല്ല.ഇ ,ആനയാംകുന്ന് ഹയർ സെക്കന്ററി പ്രോഗ്രാം ഓഫീസർ സില്ലി ബാലകൃഷൻ, ഫൈസൽ .ടി കെ , വാളണ്ടിയർമാരായ ആദിത്യ, അനന്തു. ഒ.വി ,അർച്ചന എന്നിവർ ആശംസകൾ നേർന്നു. ചേന്ദമംഗല്ലൂർ വാളണ്ടിയർ ലീഡർ മുശ് രിഫ .കെ സ്വാഗതവും ചേന്ദമംഗല്ലൂർ പ്രോഗ്രാം ഓഫീസർ എസ്. കമറുദ്ദീൻ നന്ദിയും പ്രകടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടിയും അനുബന്ധമായി മംഗലശ്ശേരി സാംസ്ക്കാരിക നിലയം ശുചീകരണവും നടന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!