നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി
കൊടുവള്ളി: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട് കാര്‍ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ അര്‍ദ്ധരാത്രിയോടു കൂടിയാണ് കരുവന്‍പൊയില്‍ റോഡിലേ ബാവാസ് മില്ലിലേക്ക് കാര്‍ ഇടിച്ച് കയറിയത്.
കൊടുവള്ളി: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട് കാര്‍ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ അര്‍ദ്ധരാത്രിയോടു കൂടിയാണ് കരുവന്‍പൊയില്‍ റോഡിലേ ബാവാസ് മില്ലിലേക്ക് കാര്‍ ഇടിച്ച് കയറിയത്.
ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 14) മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 ന് പോലീസ് ക്ലബ് പരിസരത്ത് നിന്നു ആരംഭിച്ച് പ്രസ് ക്ലബ് പരിസരത്ത് അവസാനിക്കുന്ന വിളംബര ജാഥയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ജില്ലാ പോലീസ് മേധാവി എം.വി.ജോര്‍ജ്ജ് ഐ.പി.എസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ജാഥയില്‍ […]
കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. • പ്രകൃതി ക്ഷോഭത്തില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുവാനും പോസ്റ്റുകള്‍ ചെരിയുവാനും ഒടിയുവാനും ലൈനുകള്‍ താഴ്ന്നുവരുവാനുമുള്ള സാഹചര്യം ഉണ്ട്. ഇത്തരത്തിലുള്ള അപാകതകള്‍ കണ്ടാല്‍ ഏറ്റവും അടുത്തുള്ള വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കേണ്ടതും അപകട സാദ്ധ്യത ഒഴിവാകുന്നതു വരെ തൊടുകയോ സമീപം […]
കെട്ടാങ്ങല്‍: പുള്ളാവൂര്‍ നിബ്‌റാസുല്‍ ഇസ്ലാം സുന്നി മദ്രസ പ്രവേശനോത്സവം ഫത്‌ഹേ മുബാറക് പ്രൗഢമായി. കുട്ടിഹസന്‍ മാസ്റ്ററുടെ അദ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സദര്‍ മുഅല്ലിം അബ്ദുറഹ്മാന്‍ മൗലവി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ഖാലിദ് സഖാഫി സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു. അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്ല സഖാഫി എന്നിവര്‍ സംബന്ധിച്ചു.
കുന്ദമംഗലം: ഹരിത വിദ്യാലയത്തിന്റെ ഭാഗമായി, മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൈവ വൈവിധ്യ ഉദ്യാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ ഉല്‍ഘാടനം ചെയ്തു. സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ പരിസരത്ത് വിവിധ തരം ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഔഷധ ഉദ്യാനം, ശലഭോദ്യാനം, പച്ചക്കറിത്തോട്ടം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക.തുടങ്ങിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുക എന്ന ഉദ്യേശ ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനത്തിന് തുടക്കം കുറിച്ചത്. സ്‌കൂളിലെ എന്‍ എസ് എസ് ,മറ്റു ക്ലബ്ബുകളേയും സഹകരിപ്പിച്ചു കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.പി […]
പെരുമണ്ണ: കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുവയല്‍, മാവൂര്, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞടുക്കപ്പെട്ടവരെ ഹോം ഷോപ്പ് ഓണറായി സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന സ്വാശ്രയ ഉല്‍പ്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് ഹോംഷോപ്പ് പദ്ധതി. 25 ഹോംഷോപ്പ് ഓണര്‍മാരും 9 ഉല്‍പ്പന്നങ്ങളുമായി 2019 ജൂലൈ മാസത്തില്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയില്‍ ഇന്ന് 40 ഉല്‍പ്പാദന യൂണിറ്റുകളും എണ്‍പതിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. […]
മുത്തലാഖ് നിരോധന ബില്‍ പുതുക്കി വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ജൂണ്‍ 17 ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ സെഷനില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. തിരഞ്ഞെടുപ്പിനു മുമ്പ് തുടര്‍ച്ചയായ ഓര്‍ഡിനന്‍സ് വഴി പ്രാബല്യത്തില്‍ വന്ന നിയമത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും പാസാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാരിന്റേത്. കഴിഞ്ഞ സെപ്റ്റംബറില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. മൂന്നു ത്വലാഖും ഒറ്റത്തവണ ചൊല്ലി വിവാഹബന്ധം ഉടനടി വേര്‍പെടുത്തുന്ന മുത്തലാഖ് സമ്പ്രദായം സുപ്രീം […]
മുക്കം : നീലേശ്വരം ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. മൂന്നാംപ്രതി ഫൈസല്‍ പി.കെ. മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചപ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം. സാധാരണ ഗതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ വിദ്യാര്‍ഥിപോലും അറിയാതെ അധ്യാപകര്‍ സ്‌കൂളിന്റെ യശ്ശസുയര്‍ത്താന്‍ വേണ്ടി ഇത്തരത്തിലൊരു കൃത്യം ചെയ്തിരിക്കുന്നത്. ഈ സംഭവം ഗുരുതരമാണ്. അധ്യാപകര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മൂന്നാംപ്രതി ഫൈസലിനോട് പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. അന്നേ ദിവസം […]
അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസമിലെ ജോര്‍ഹട്ടിലെ വ്യോമതാവളത്തില്‍ നിന്നും അരുണാചലിലെ മേച്ചുകിലേക്ക് പുറപ്പെട്ട വ്യോമ സേനയുടെ എ എന്‍ 32 വിമാനമാണ് ജൂണ്‍ 3ന് തകര്‍ന്നു വീണത്. മലയാളികളടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. […]
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019 മാര്‍ച്ച് മാസം നടന്ന എസ്എസ്എല്‍സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അംഗത്വ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, വിഹിതമടച്ച വിവരം എന്നിവ സഹിതം ജൂണ്‍ 30 നകം മാനേജര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി, പുതിയറ Po, കോഴിക്കോട് 673 004 എന്ന വിലാസത്തില്‍ അയക്കണം ഫോണ്‍ […]