Local

ഗാന്ധിജയന്തി വാരാഘോഷം: വീഡിയോ നിർമിച്ചും ഫോട്ടോ എടുത്തും സമ്മാനം നേടാം


മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിർമാണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം.
ഗാന്ധിയൻ മാതൃക എന്ന നിലയിൽ സമൂഹത്തിൽ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു ആശയത്തിൽ 60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വചലച്ചിത്രമാണ് മത്സരത്തിനയയ്ക്കേണ്ടത്. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലെ ഗാന്ധിയൻ പ്രവൃത്തികളും വിഷയമാക്കാം. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. എംപിഇജി 4 ഫോർമാറ്റിലാണ് വീഡിയോ സമർപ്പിക്കേണ്ടത്. ഫയൽ സൈസ് 500 എംബിയിൽ കൂടരുത്.


ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനവും/ രചനകളും എന്ന വിഷയത്തിലാണ് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം. പതിനായിരം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. പോസ്റ്ററിന് 950ഃ850 പിക്സൽ റസല്യൂഷനുണ്ടാവണം. ജെപെഗ് ഫോർമാറ്റിൽ വേണം സമർപ്പിക്കേണ്ടത്. ഫയൽ സൈസ് രണ്ട് എംബിയിൽ കൂടരുത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിവാക്യമാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം. ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. ജെപെഗ് ഫോർമാറ്റിൽ സമർപ്പിക്കണം. ഫയൽ സൈസ് മൂന്ന് എംബിയിൽ കുറയരുത്. ഒക്ടോബർ 30 നകം എൻട്രികൾ iprddirector@gmail.com ൽ അയയ്ക്കണം. വിശദവിവരങ്ങൾ വകുപ്പ് ഡയറക്ട്രേറ്റിൽ ലഭിക്കും. ഫോൺ: 0471- 2517261, 2518678.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!