Local

അക്ഷയ ജീവനക്കാര്‍ക്ക് ശില്‍പശാല നടത്തി

വടകര :റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ അക്ഷയ ജീവനക്കാര്‍ക്കുള്ള ശില്‍പശാല വടകര സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എംബ്ലോയിമെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി അധ്യക്ഷത വഹിച്ചു. വാടക വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഉടമയുടെ സമ്മത പത്രം ഇല്ലാതെ തന്നെ പുതിയ കാര്‍ഡിന് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് മേധാവി അംഗീകരിച്ച താമസ സര്‍ട്ടിഫിക്കറ്റ് മതിയെന്നുമുളള നിര്‍ദേശങ്ങള്‍ ശില്‍പ്പശാലയില്‍  നല്‍കി. പുതിയ […]

Local

കുന്ദമംഗലത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റിനെതിരെയുള്ള പരാതി തള്ളി

കുന്ദമംഗലം: കുന്ദമംഗലത്തെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എഫ്എല്‍ ഐ ഔട്ട്ലെറ്റിനെതിരെ നല്‍കിയ പരാതി കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി. ഇവിടെ വില്‍പന നടത്തിയ മദ്യത്തിന് അധികവില ഈടാക്കിയെന്നാരോപിച്ച് ഒരു ഉപഭോക്താവ് നല്കിയ പരാതിയാണ് തള്ളിയത്. പരമാവധി വില്പനവിലയെക്കാള്‍ (എംആര്‍പി) കൂടുതല്‍ രൂപ ഈടാക്കിയെന്നായിരുന്നു പരാതി. വാങ്ങുന്ന വില (purchase price) എക്സൈസ്ഡ്യൂട്ടി, വെയര്‍ഹൗസിങ്- ഓപറേഷണല്‍ ചെലവ്, സെയില്‍സ് ടാക്സ്, സെസ്സ് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ബിവറേജസ് കോര്‍പറേഷന്‍ വഴി വില്ക്കുന്ന മദ്യത്തിന്റെ എംആര്‍പി തീരുമാനിക്കുന്നത്. […]

Local

പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുല്‍പറമ്പ്-പാഴൂര്‍ കൂളിമാട് റോഡിന്റെ 4 കോടി രൂപ ചെലവില്‍ നടത്തുന്ന പരിഷ്‌കരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 25 കോടി രൂപ ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന കൂളിമാട് പാലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് മണാശ്ശേരി, മുക്കം ഉള്‍പ്പെടെയുള്ള മലയോര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മലപ്പുറം ജില്ലയിലേക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകമാവും. മെഡിക്കല്‍ കോളേജ് മാവൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കേരളാ പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി. സുധാകരന്‍ […]

Kerala

അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ ഫ്‌ലക്‌സില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ അപമാനിക്കാനെന്ന് കോണ്‍ഗ്രസ്; വിഷയം വിവാദമാവുന്നു

കുന്ദമംഗലം: അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫള്ക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരുനുമൊപ്പം വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. അദ്ദേഹത്തെ അപമാനിക്കാനാണ് ഫോട്ടോ വച്ചതെന്നും രാഹുല്‍ പങ്കെടുക്കുമെന്ന് അറിയിക്കാതെയാണ് ഇതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെയൊരു ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രസ്തുത റോഡിന്റെ ഭൂരിഭാഗവും […]

Local

അറിയിപ്പുകള്‍

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ കോഴിക്കോട് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സി.ഡിറ്റിന്റെ പി.എസ്.സി അംഗീകൃത വൊക്കേഷണല്‍ കോഴ്‌സുകള്‍ തുടങ്ങും. പത്താംതരം പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടമേഷന്‍, ഡിപ്ലോമ ഇന്‍ ഡസ്‌ക്‌ടോപ് പബ്ലിഷിങ്ങ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ എന്നിവയും പ്ലസ് ടു പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്ങ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയ്ന്റനന്‍സ് & നെറ്റ് വര്‍ക്കിങ്ങ് എന്നിവയും ബിരുദധാരികള്‍ക്ക് പി.ജി.ഡി.സി.എ എന്നിവയുമാണ് പുതുതായി ആരംഭിക്കുന്ന കോഴ്‌സുകള്‍. […]

Local

ബൈക്കില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും കാറില്‍ സീറ്റ് ബെല്‍റ്റും ഇനി നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി സീറ്റ് ബെല്‍റ്റും ധരിക്കേണ്ടി വരും. സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗത സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പിക്കും ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത സെക്രട്ടറി കത്ത് നല്‍കി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും ഉത്തരവില്‍ […]

Local

ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യകൂമ്പാരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യ കുമിഞ്ഞ് കൂടി കിടക്കുന്നു. ബസ് സ്റ്റാന്റിന് മുന്‍പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ദിവസങ്ങളായി മാലിന്യം കൂടിക്കിടക്കുന്നത്. മഴയില്‍ ഇതില്‍ നിന്നും ഒഴുകിയെത്തുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഓടയിലേക്കും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന യൂ.പി സ്‌കൂളിലേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കുമാണ് ഒഴുകുന്നത്. പല പ്രാവശ്യം നേരില്‍ കണ്ട് പരാതി പറഞ്ഞിട്ടും വിഷയത്തില്‍ പരിഹാരമാവാത്തതിനാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ദുര്‍ഗന്ധവും കൊതുകുശല്യവും […]

Local Trending

സ്‌കൂളുകള്‍ക്ക് സ്വന്തം ബസ്, കാരാട്ട് റസാഖ് എംഎല്‍എ സമര്‍പ്പിക്കും

കൊടുവള്ളി :ഓരോ സ്‌കൂളിനും സ്വന്തമായി ബസ് വാങ്ങുന്നതിനായി കാരാട്ട് റസാക്ക് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 64 ലക്ഷം രൂപ അനുവദിച്ചു. കൊടുവള്ളി മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് കൊടുക്കുന്ന ബസുകളുടെ സമര്‍പ്പണം ബുധനാഴ്ച രാവിലെ 9 മണിക്ക് കാരാട്ട് റസാക്ക് എംഎല്‍എ കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിതരണം ചെയ്യും.

Local

മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബ​സ് ബേ ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബ​സ് ബേ ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. മേ​ൽ​ക്കൂ​ര​യി​ൽ പോ​ളി കാ​ര്‍​ബ​ണേ​റ്റ് ഷീ​റ്റ് പ​തി​ച്ചു. ബ​സു​ക​ള്‍ ക​യ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​വു​മാ​ണ് ഇ​പ്പോ​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. മു​മ്പു​ണ്ടാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​ളി​ച്ചു നീ​ക്കി​യാ​ണ് പു​തി​യ​തു പ​ണി​യാ​ൻ‍ ആ​രം​ഭി​ച്ച​ത്. ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് മു​ന്‍​വ​ശത്തെ ഫു​ട്പാ​ത്തി​ലാണ് ആളുകളിപ്പോൾ ബസ് കാത്തുനിൽക്കുന്നത് ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​ൻ ബ​സ് ബേ​ക​ള്‍ വേ​ണ​മെ​ന്ന മേ​ഖ​ല ന​ഗ​രാ​സൂ​ത്ര​ണ വ​കു​പ്പി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ‌ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 33 ബ​സ്ബേ​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ച​ര്‍​ച്ച […]

News

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്. ഇതിന്റെ ഭാഗമായി 100 ക്യാമറകള്‍ കൂടി നഗരത്തില്‍ സ്ഥാപിക്കും. നിലവില്‍ ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് നിരീക്ഷിക്കുന്നത്. ദൃശ്യങ്ങള്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കാന്‍ പുതിയ സംവിധാനമൊരുക്കും. ഇതിലൂടെ അമിതവേഗം, ഗതാഗതക്കുരുക്ക്, മറ്റ് നിയമലംഘനങ്ങള്‍ എന്നിവ തത്സമയം നിരീക്ഷിക്കാനും നടപടിയെടുക്കാനും ട്രാഫിക് പൊലീസിന് സാധിക്കും. 76 നിരീക്ഷണ ക്യാമറകളും രണ്ട് മെഗാപിക്സല്‍ സിസ്‌കോ ക്യാമറകളുമാണ നിലവില്‍ ഉള്ളത്്. പുിതിയ ക്യാമറയില്‍ വാഹനങ്ങളുടെ […]

error: Protected Content !!