Local

കുന്ദമംഗലത്ത് പുലിയെ കണ്ടതായി വെളിപ്പെടുത്തല്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കുന്ദമംഗലം: ഇന്നലെ രാത്രി ഐഐഎം കോമ്പൗണ്ടില്‍ വച്ച് പുലിയെ കണ്ടതായി ടാക്‌സി ഡ്രൈവര്‍. ചേരിഞ്ചാലിലെ രാജേഷാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഐഐഎം പരിസരത്ത് ഓട്ടം കഴിഞ്ഞ് വരുമ്പോള്‍ പുലിയെ കണ്ടത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വിഷയം പോലീസിനെ അറിയിച്ചില്ല എന്നും രാജേഷ് പറയുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Kerala

വിവാഹ സര്‍ട്ടിഫിക്കറ്റിനായി നടത്തിച്ചു; മുക്കത്ത് സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുക്കം: മുക്കത്ത് വിവാഹ സര്‍ട്ടിഫിക്കറ്റിനായി എത്തിയ ആളോട് അപമര്യാദയായി പെരുമാറുകയും സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സബ് രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് ടി കെ മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി ബി രജീഷ എന്നീ ജീവനക്കാരെയാണ് സസ്പന്‍ഡ് ചെയ്തത്. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. മുക്കം സബ്രജിസ്ട്രാര്‍ ഓഫീസില്‍ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്റെ […]

ഗോവ എഫ്.സി ജേതാക്കൾ

പറമ്പിൽ ബസാർ :- പറമ്പിൽ കടവ് എം.എ എം യു .പി സ്കൂൾ വിദ്യാർത്ഥികൾ ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്ബോൾ മാതൃകയിൽ ഫുട്ബോൾ മത്സരങ്ങൾ നടത്തി. സ്കൂളിലെ ഫുട്ബോൾ കളിക്കുന്ന എല്ലാ താരങ്ങളെയും ലേലം വിളിച്ച് ഓരോ ടീമുകളായി തിരിച്ചു .കേരള ബ്ലാസ്റ്റേസ്, ഗോവ എഫ് സി., എഫ്.സി ബാഗ്ലൂർ, ചെന്നൈ എഫ്.സി എന്നീ ടീമുകളായി തിരിച്ചായിരുന്നു മത്സരം. ആദ്യ മത്സരം സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ വത്സരാജൻ മാസ്റ്റർ കളിക്കാരെ പരിജയപ്പെട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. […]

Local

കേരള മീഡിയ അക്കാദമി അഭിമുഖം ജൂലൈ 18ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയുടെ അഭിമുഖം ജൂലൈ 18 ന് നടത്തും.  ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ കോഴ്‌സുകളിലേക്ക് ഇന്റര്‍വ്യൂവിന് അറിയിപ്പ് കിട്ടിയ അപേക്ഷകര്‍ ജൂലൈ 18ന്  യോഗ്യത, വയസ്സ്, ജാതി തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അക്കാദമിയുടെ എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനുസമീപമുള്ള ഓഫീസില്‍ രാവിലെ 10.30നു ഹാജരാകണം.  അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസായ 2000 രൂപ […]

Kerala

മൂന്ന്, അഞ്ച് വളവുകളിലെ നവീകരണം പൂര്‍ത്തിയായി; വികസന പാതയില്‍ താമരശേരി ചുരം റോഡ്

പൂര്‍ണ്ണമായി പരിഹരിക്കുന്നത് വരെ ചുരം റോഡിലെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്’. പ്രളയകാലത്ത് വന്‍തകര്‍ച്ച നേരിട്ട സമയം ചുരം സന്ദര്‍ശിച്ച മന്ത്രിമാര്‍ ആവര്‍ത്തിച്ച ഈ വാക്കുകള്‍ വെറുതെയല്ലെന്ന് ചുരത്തിലൂടെ കടന്നുുപോകുന്നവര്‍ക്ക്  ബോധ്യമാകും. പ്രളയത്തില്‍ ഇടിഞ്ഞ്താഴ്ന്ന ഭാഗത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍, മൂന്ന്, അഞ്ച് വളവുകള്‍ വീതി കൂട്ടി നവീകരിക്കല്‍, തകര്‍ന്ന പാര്‍ശ്വഭിത്തികളുടെ നവീകരണം  — യാത്ര ദുരിതമായിരുന്ന കാലത്തെ വിസ്മൃതിയിലാക്കി വികസന പാതയിലൂടെ താമരശേരി ചുരം മാറുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ സമാനതകളില്ലാത്ത വികസന പ്രവൃത്തികളാണ് ചുരം […]

Kerala

യു എ ഖാദറിന് ചികിത്സാസഹായധനം കൈമാറി

സാഹിത്യകാരന്‍ യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് തുക എ പ്രദീപ് കുമാര്‍ എംഎല്‍എ കൈമാറി. യു എ ഖാദറിന്റെ വസതിയില്‍ എത്തിയാണ് എംഎല്‍എ തുക കൈമാറിയത്. അദ്ദേഹത്തിന്റെ ചികിത്സാചെലവ്  സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്  മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും നേരത്തെ പൊക്കുന്നത്തെ വസതിയില്‍ സന്ദര്‍ശിച്ചശേഷം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 10 ലക്ഷം രൂപയാണ് ചികിത്സാ ചെലവിലേക്ക് അനുവദിച്ചത് നല്‍കിയത്. സാഹിത്യ ലോകത്ത് ഏറ്റവും മൂല്യമുള്ള വ്യക്തികളില്‍ ഒരാളാണ് യു.എ ഖാദര്‍ എന്ന് എംഎല്‍എ […]

News

ഫ്‌ലെക്‌സ് വിവാദം: രാഹുലിന്റെ മറുപടിയില്‍ കോണ്‍ഗ്രസിനി തിരിച്ചടി സംസ്ഥാന സര്‍ക്കാറിന് അഭിനന്ദനം

കുന്ദമംഗലം: അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫള്ക്സില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയത് വിവാദമായതില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകന്‍ ജി. സുധാകരുനുമൊപ്പം ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയും ഫ്‌ലെക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി പുറത്തുവന്നു. ജൂലൈ പത്തിന് ജോര്‍ജ് എം തോമസിന് അയച്ച മറുപടിക്കത്തില്‍ സി.പി.ഐ. എം എം.എല്‍.എയുടെ ക്ഷണത്തിന് രാഹുല്‍ നന്ദി അറിയിക്കുന്നുണ്ട്. […]

Local

ഒരു മാസത്തോളമായി ബൈക്ക് ഉപേക്ഷിച്ച നിലയില്‍

കുന്ദമംഗലം: കുന്ദമംഗലം മുക്കം റോഡിന് സമീപത്ത് ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന് സമീപത്തായി ഒവുചാലില്‍ ഒരു മാസമായി മോട്ടോര്‍ ബൈക്ക് അനാധമായി കിടക്കുന്നു. കെ.എല്‍ 04 സി 484 എന്ന നമ്പറിലുള്ള ഹീറോഹോണ്ട സ്‌പ്ലെന്റര്‍ ബൈക്കാണ് ഉപേക്ഷിച്ച നിലയിലുള്ളത്. ഒട്ടോ റിക്ഷ തൊഴിലാളികളാണ് ബൈക്ക് കണ്ടത്.

News

രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി; മന്ത്രി ഇ ചന്ദ്രശേഖരന്‍

ചാത്തമംഗലം: രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കിയെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാട്ടേഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി 1.16 കോടി അനുവദിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ദൈനംദിനം പരിഹരിക്കുന്ന പ്രധാന ഓഫീസായ വില്ലേജ് ഓഫീസുകള്‍ പലതും ദയനീയ സാഹചര്യത്തിലായിരുന്നു. കുടിവെള്ളവും ടോയ്ലറ്റുമില്ലാത്തതായിരുന്നു പല ഓഫീസുകളും. ഇത് […]

Local

കക്കോടി പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടമൊരുങ്ങുന്നു

  കക്കോടി : കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത്  മൂന്നര കോടി രൂപ ചെലവിലാണ്  കെട്ടിടമൊരുക്കുന്നത്.  കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളം കയറി പ്രവര്‍ത്തിക്കാതായത്.  മഴവെള്ളമിറങ്ങി കെട്ടിടം തകര്‍ന്നു വീഴാതായ സാഹചര്യത്തിലാണ് ആശുപത്രി കെട്ടിടം താല്‍കാലിക സംവിധാനത്തിലേക്ക് മാറിയത്. നിലവില്‍ നാല് താല്‍കാലിക കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രി സമയബന്ധിതമായി പുതിയ സംവിധാനത്തിലേക്ക് മാറും. ആരോഗ്യവകുപ്പിന്റെയും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെയും ഇടപെടലിലൂടെയാണ്  ആശുപത്രി നിര്‍മ്മിക്കാന്‍ […]

error: Protected Content !!