പറമ്പിൽ ബസാർ :- പറമ്പിൽ കടവ് എം.എ എം യു .പി സ്കൂൾ വിദ്യാർത്ഥികൾ ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്ബോൾ മാതൃകയിൽ ഫുട്ബോൾ മത്സരങ്ങൾ നടത്തി. സ്കൂളിലെ ഫുട്ബോൾ കളിക്കുന്ന എല്ലാ താരങ്ങളെയും ലേലം വിളിച്ച് ഓരോ ടീമുകളായി തിരിച്ചു .കേരള ബ്ലാസ്റ്റേസ്, ഗോവ എഫ് സി., എഫ്.സി ബാഗ്ലൂർ, ചെന്നൈ എഫ്.സി എന്നീ ടീമുകളായി തിരിച്ചായിരുന്നു മത്സരം. ആദ്യ മത്സരം സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ വത്സരാജൻ മാസ്റ്റർ കളിക്കാരെ പരിജയപ്പെട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ചെന്നൈ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവ എഫ് സി പരാജയപ്പെടുത്തി. സ്കൂൾ കായിക വിഭാഗത്തിന്റെ നേതൃത്യത്തിൽ നടന്ന മത്സരങ്ങൾക്ക് ഫസൽ മാസ്റ്റർ ,മുർഷിദ് എം. ടി.എം ഷമീം കാസിം മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി