കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയുടെ അഭിമുഖം ജൂലൈ 18 ന് നടത്തും. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ കോഴ്‌സുകളിലേക്ക് ഇന്റര്‍വ്യൂവിന് അറിയിപ്പ് കിട്ടിയ അപേക്ഷകര്‍ ജൂലൈ 18ന് യോഗ്യത, വയസ്സ്, ജാതി തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അക്കാദമിയുടെ എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനുസമീപമുള്ള ഓഫീസില്‍ രാവിലെ 10.30നു ഹാജരാകണം. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസായ 2000 രൂപ അടച്ച് സീറ്റ് ഉറപ്പാക്കാം. ഹോസ്റ്റല്‍ വേണ്ട പെണ്‍കുട്ടികള്‍ 300 രൂപ അഡ്വാന്‍സായി അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അതിഥി അധ്യാപക നിയമനം : കൂടിക്കാഴ്ച 15
ന്കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയരക്ടറേറ്റില്‍ തയ്യാറാക്കിയിട്ടുളള അതിഥി അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവരും ആയിരിക്കണം. താല്‍പര്യമുളളവര്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ 15 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ – 0495 2320694.
ആധാര്‍ ലിങ്ക് ചെയ്യണം
ആധാര്‍ അധിഷ്ഠിത പൊതു വിതരണ സമ്പ്രദായം(Ae-PDS)പൂര്‍ണ്ണതയിലെത്തിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ പേരുടെയും ആധാര്‍ നമ്പര്‍ കാര്‍ഡിലെ പേരുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. ഓരോരുത്തരും അവരവരുടെ റേഷന്‍ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഓഗസ്റ്റ് 31-നകം ആധാര്‍ ലിങ്ക് ചെയ്യണം. നിലവില്‍ ഇ-പോസ് മെഷീന്‍ മുഖേന റേഷന്‍ കടകളില്‍ ആധാര്‍ ലിങ്ക് ചെയ്യുന്നതിന് ഉള്ള സൗകര്യം ഉണ്ട്. ആയതിലേക്ക് റേഷന്‍ വ്യാപാരികള്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് വടകര മിനി സിവില്‍ സ്റ്റേഷനില്‍ വച്ചു നടന്നു. ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി സജീവന്‍ അദ്ധ്യക്ഷം വഹിക്കുകയും, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സജീഷ് കെ.ടി സ്വാഗതവും വിജീഷ് ടി.എം,നന്ദിയും പറഞ്ഞു. വൈശാഖ്, ബബീഷ് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. റേഷന്‍ ഉറപ്പു വരുത്തുന്നതിന് ആഗസ്റ്റ് 31-ന് മുമ്പ് എല്ലാവരും അതത് റേഷന്‍ കടകളില്‍ നിന്നും ആധാര്‍ സീഡിംഗ് നടത്തേണ്ടതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല വിദഗ്ദ്ധ സമിതിയുടെ യോഗം 19 ന്തദ്ദേശഭരണസ്ഥാപനങ്ങള്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള നൂതന പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാതല വിദഗ്ദ്ധ സമിതിയുടെ യോഗം ജൂലൈ 19 ന് ഉച്ചക്ക് രണ്ട് മണിക്ക് ഡിപിസി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
വാഹനം ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, ജെ.എസ്.എസ്.കെ മാതൃയാനം പദ്ധതിയുടെ ഭാഗമായി ടാക്‌സി പെര്‍മിറ്റുളള വാഹനം ഒരു വര്‍ഷത്തേക്ക് (01.08.2019 മുതല്‍ 31.7.2020) കരാര്‍ അടിസ്ഥാനത്തില്‍ വാഹന ഉടമകളില്‍ നിന്നം ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 ന് അഞ്ച് മണി വരെ. ഫോണ്‍.0495-2350708
വാഹനം ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ ആരോഗ്യവകുപ്പിന്റെ കീഴിലെ ഡി.എം.എച്ച്.പി/സി.എം.എച്ച്.പി (ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്കും, കോമ്പഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്കും) മനോരോഗികളുടെ പുനരധിവാസ കേന്ദ്രമായ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും, കോഴിക്കോട് ജില്ലാ മാനസികാരോഗ്യകേന്ദ്രത്തിലേക്കും ആവശ്യമായ വാഹന സൗകര്യം (ഡ്രൈവര്‍ സഹിതം) ലഭ്യമാക്കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 മണി വരെ. ഫോണ്‍ – 0495 2370494.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു
ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് നിവാസികളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ബാലുശ്ശേരി ഐ.സി,ഡി.എസ് ഓഫീസില്‍ ലഭ്യമാക്കേണ്ട അവസാന തീയതി ജൂലൈ 17 ന് അഞ്ച് മണി വരെ. ഫോണ്‍ – 0496 2707177.
‘കൂണ്‍ കൃഷി” – പരിശീലനം
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 16,17 ,18 തിയതികളില്‍ ”കൂണ്‍ കൃഷി” എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ അഞ്ച് വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 04952373582
ത്രിദിന ശില്പശാല ജൂലൈ 15ന് തുടങ്ങും
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഓ ആര്‍ സി (അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍) പദ്ധതിയുടെ കോര്‍ ടീം അംഗങ്ങള്‍ക്കായി ത്രിദിന ശില്പശാല നടത്തും. ജൂലൈ 15,16, 17 തീയതികളിലായി നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാല ജൂലൈ 15ന് രാവിലെ 10 ന് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ, ഓ.ആര്‍.സി പ്രോജക്ട് അസിസ്റ്റന്റ് ടിപി പ്രബിത തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഒആര്‍സി വഴി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കുട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹത്തെ പ്രാപ്തരാക്കാനും ബോധവത്കരിക്കാനുമുള്ള പരിപാടികളും ഒ ആര്‍സി മുഖേന നടപ്പാക്കുന്നുണ്ട്.