Local

ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്

ചാത്തമംഗലം: നവീകരണത്തിലൂടെ ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്. ഓഫീസ് പ്രവര്‍ത്തനവും പഞ്ചായത്തിന്റെ സാഹചര്യവും ഒരുപോലെ ആധുനികവത്കരിച്ചാണ് പഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഒരുവര്‍ഷമായി പഞ്ചായത്ത് ഇതിനുവേണ്ട നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ സേവനങ്ങള്‍ പൊതുജന സൗഹൃദമാക്കി മാറ്റി. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സുതാര്യവും വേഗത്തിലും എത്തിച്ച് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐ.എസ്.ഒ. ലഭ്യമാകുന്നത്. പൊതുജന സൗഹൃദമായ ഫ്രണ്ട് ഓഫീസ് സൗകര്യം, കാലതാമസമില്ലാതെ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കല്‍ തുടങ്ങിയ ഒട്ടേറെ മാറ്റങ്ങളാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കഴിഞ്ഞ ഒന്നരവര്‍ഷത്തെ […]

Local News

സ്‌കാനിംഗ് സെന്ററുകളില്‍ സൂചനാബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം

പിസി-പിഎന്‍ഡിറ്റി ആക്ട് 1994 പ്രകാരം എല്ലാ സ്‌കാനിംഗ് സെന്ററുകളിലും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്നത് ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ അറിയിച്ചു. സി-പിഎന്‍ഡിറ്റി അഡ്വൈസറി കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മറ്റ് ബോധവല്‍ക്കരണ ഉപാധികളും സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. യോഗത്തില്‍ ജില്ലയിലെ വിവിധ സ്‌കാനിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. പുതിയ രജിസ്റ്റട്രേഷന് അപേക്ഷിക്കുന്നവര്‍ കൃത്യമായ എല്ലാ രേഖകകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ബന്ധപ്പെട്ട രജിസ്റ്ററുകളും ഫോറങ്ങളും കൃത്യമായി […]

Kerala Local

ജനപങ്കാളിത്തത്തോടെ മാനസീകാരോഗ്യ ബോധവത്കരണം വ്യാപിപ്പിക്കണം – ജില്ലാകലക്ടര്‍ സാംബശിവറാവു

ജനപങ്കാളിത്തത്തോടെ മാനസീകാരോഗ്യ ബോധവത്കരണ പരിപാടികള്‍ ജില്ലയില്‍ വ്യാപിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ലോകമാനസീകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാനസീകാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് അസുഖങ്ങളും വരാം. വ്യക്തിക്ക് ശാരീരിക ആരോഗ്യവും പ്രധാനമാണ്. ഒന്നിച്ചു പ്രവര്‍ത്തിക്കൂ ആത്മഹത്യ തടയൂ എന്നതാണ് ലോകമാനസീകാരോഗ്യ ദിന സന്ദേശം. ഗവ .മാനസീകാരോഗ്യകേന്ദ്രം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ലോക മാനസീകാരോഗ്യ ദിനത്തിന്റെ ഭാഗമായി മലബാര്‍ […]

Local News

സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം നാളെ

ഫറോക്ക് നഗരസഭ സമ്പൂര്‍ണ കുടിവെള്ള വിതരണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിന്റെയും രണ്ടാം ഘട്ടത്തില്‍ 18.65 കോടി രൂപയുടെ പ്രവൃത്തി തുടങ്ങുന്നതിന്റെയും ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 11) രാവിലെ 10 മണിക്ക് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഫറോക്ക് പൂതേരി ഗ്രൗണ്ടില്‍ നിര്‍വ്വഹിക്കും. വി കെ സി മമ്മദ് കോയ എം എല്‍ എ അധ്യക്ഷത വഹിക്കും. എം പിമാരായ എളമരം കരീം, എം കെ രാഘവന്‍, നഗരസഭാധ്യക്ഷ കെ കമറുലൈല എന്നിവര്‍ മുഖ്യാതിഥികളാകും. […]

Kerala

പാലാരിവട്ടം പാലം പൊളിക്കരുത്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: സര്‍ക്കാര്‍ പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സും ഇതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇ.ശ്രീധരന്റെ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പാലം പൊളിക്കാന്‍ പോകുന്നത്. അറ്റക്കുറ്റപ്പണി നടത്തിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഒരാളുടെ മാത്രം വാക്ക് കേട്ട് പാലം പൊളിക്കാനൊരുങ്ങുന്നതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ […]

Health & Fitness

മുഖം ഫ്രഷാകാന്‍ ഫേസ്‌വാഷ്

യാത്ര ചെയ്യുമ്പോഴും മറ്റും മുഖം ഫ്രഷാകാന്‍ സഹായിക്കുന്നതാണ് ഫേസ്‌വാഷുകൾ. യാത്രകളിലെ ഉപകാരവസ്തു എന്നതു മാത്രമല്ല സോപ്പിനു പകരക്കാരന്‍ എന്ന സ്ഥാനക്കയറ്റവും ഇന്ന് ഫേസ്‌വാഷുകൾക്ക് സ്വന്തം. ഫേസ്‌വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ വേണ്ട. എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ്‌വാഷുകള്‍ ലഭിക്കും. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ്‌വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‌വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് […]

Kerala News

താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല: വഫ ഫിറോസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ്. കെ എം ബഷീറിന്‍റെ അപകടത്തിനിടയായ സംഭവത്തിൽ കാറോടിച്ചത് വഫ ഫിറോസാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് വഫ പ്രതികരണവുമായി രംഗത്തെത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത് പച്ചക്കള്ളമാണെന്നാണ് വഫ ഫിറോസിന്‍റെ ആരോപണം. എന്തിനാണ് താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ ഫിറോസ് പറഞ്ഞു. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നുവെന്ന് […]

Local

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മെഡലുറപ്പിച്ച് മേരി കോം

സൈബീരിയ: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് മേരികോം. ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ചതോടെ ലോകചാമ്പ്യന്‍ഷിപ്പിലെ എട്ടാം മെഡലും മേരികോം സ്വന്തമാക്കുമെന്നുറപ്പായി. റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ആണ് ക്വാര്‍ട്ടറില്‍ മേരികോം തോല്‍പ്പിച്ചത്. 51 കിലോ വിഭാഗത്തിലെ മേരികോമിന്റെ ആദ്യ മെഡല്‍ കൂടിയാകും ഇത്. 51 കിലോ വിഭാഗത്തില്‍ 5-0ത്തിന് ആയിരുന്നു മേരികോമിന്റെ വിജയം. നേരത്തെ ഇന്തോനേഷ്യയില്‍ വെച്ചു നടന്ന പ്രെസിഡന്റ് കപ്പിലും ഗുവാഹത്തിയിലെ ഇന്ത്യ ഓപ്പണിലുംമാണ് അവര്‍ സ്വര്‍ണം നേടിയത്.

Kerala News

വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് ഇടിച്ചിട്ടു

കോട്ടയ്ക്കല്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് ഇടിച്ചിട്ടു. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. മലപ്പുറം ആര്‍ടിഒയിലെ എംവിഐ ആസിം (41)നാണ് അപകടത്തില്‍ പരുക്കേറ്റത്. തലക്കും കാലിനും പരിക്കേറ്റ ആസിമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കല്‍ രണ്ടത്താണിക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്നു ആര്‍ടിഒ സംഘം. ഇതിനിടയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് ആസിമിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന വാഹനത്തിലിടിച്ച്‌ മറിഞ്ഞു. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലിസ് ബൈക്ക് യാത്രികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

information

നെഹ്രു യുവകേന്ദ്ര ബ്ലോക്ക്തല കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 27 മുതല്‍

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ഒക്ടോബര്‍ 14 മുതല്‍ 19 വരെയാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഒക്ടോബര്‍ 14 ന് രാവിലെ 10 മണിക്ക് മുമ്പായി, ബാങ്ക് പാസ്സ് ബുക്കും ഇതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും, ഫോട്ടോ പതിച്ച […]

error: Protected Content !!