Local

ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്

ചാത്തമംഗലം: നവീകരണത്തിലൂടെ ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക്. ഓഫീസ് പ്രവര്‍ത്തനവും പഞ്ചായത്തിന്റെ സാഹചര്യവും ഒരുപോലെ ആധുനികവത്കരിച്ചാണ് പഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഒരുവര്‍ഷമായി പഞ്ചായത്ത് ഇതിനുവേണ്ട നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ സേവനങ്ങള്‍ പൊതുജന സൗഹൃദമാക്കി മാറ്റി. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സുതാര്യവും വേഗത്തിലും എത്തിച്ച് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐ.എസ്.ഒ. ലഭ്യമാകുന്നത്. പൊതുജന സൗഹൃദമായ ഫ്രണ്ട് ഓഫീസ് സൗകര്യം, കാലതാമസമില്ലാതെ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കല്‍ തുടങ്ങിയ ഒട്ടേറെ മാറ്റങ്ങളാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കഴിഞ്ഞ ഒന്നരവര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമായി നേടിയെടുത്തത്. ഐഎസ്ഐയുടെ ഭാഗമായി ഒന്നാം ഘട്ട വെരിഫിക്കേഷന്‍ 14, 19 തിയ്യതികളില്‍ നടക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!