Health & Fitness

മുഖം ഫ്രഷാകാന്‍ ഫേസ്‌വാഷ്

യാത്ര ചെയ്യുമ്പോഴും മറ്റും മുഖം ഫ്രഷാകാന്‍ സഹായിക്കുന്നതാണ് ഫേസ്‌വാഷുകൾ. യാത്രകളിലെ ഉപകാരവസ്തു എന്നതു മാത്രമല്ല സോപ്പിനു പകരക്കാരന്‍ എന്ന സ്ഥാനക്കയറ്റവും ഇന്ന് ഫേസ്‌വാഷുകൾക്ക് സ്വന്തം. ഫേസ്‌വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ വേണ്ട.

എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ്‌വാഷുകള്‍ ലഭിക്കും. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ്‌വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‌വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

ഇവയാണ് ചര്‍മവുമായി കൂടുതല്‍ യോജിക്കുന്നതും. സൂഗന്ധം കൂടുതലുളളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ അലര്‍ജിക്കു സാധ്യതയുളള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. മുഖം കഴുകിയിട്ടു വേണം ഫേസ്‌വാഷ് പുരട്ടാന്‍.

മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. തുടര്‍ന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകി കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമര്‍ത്തി തുടയ്‌ക്കേണ്ട ആവശ്യമില്ല. കാലാവധി തീര്‍ന്ന ഫേസ്‌വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health & Fitness Local

ഔഷധ സസ്യങ്ങൾ സംരക്ഷിക്കണം

 കുന്ദമംഗലം: ഔഷധസസ്യങ്ങൾ നാമാവശേഷമാകുന്ന ഇക്കാലത്ത് അവ നട്ട് പിടിപ്പിക്കാൻ കുട്ടികൾ തയ്യാറാകണമെന്ന് പി.ടി.എ റഹീം എം.എൽ. എ പറഞ്ഞു. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റും
Health & Fitness Local

താമരശേരി താലൂക്ക് ആശുപത്രി എക്‌സ്-റേ യൂണിറ്റ് ഉദ്ഘാടനം നടന്നു

താമരശേരി : താമരശേരി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ആധുനിക രീതിയിലുള്ള കമ്പ്യൂട്ടറൈസ് എക്‌സ്-റേ യൂണിറ്റ് രാവിലെ 9ന് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ 2018-2019
error: Protected Content !!