Kerala kerala kerala politics

പിഎം ശ്രീ പദ്ധതിയില്‍ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍

  • 17th June 2026
  • 0 Comments

തിരുവനനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ പിഎം ശ്രീയില്‍ തീരുമാനമെടുക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എന്‍ ഷംസുദീന്‍, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. പി എം ശ്രീ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കരാര്‍ മരവിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

Trending

‘കള്ളനെ പേടിച്ച് ഷോപ്പിങ് മാളും റോഡുകളും അടച്ചിടുമോ?’ വിലക്കേർപ്പെടുത്തിയ നടപടിയെ പരിഹസിച്ച് ടെലഗ്രാം

  • 17th June 2026
  • 0 Comments

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ടെലഗ്രാം. കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ വിമർശനത്തിന് മറുപടിയായാണ് ടെലഗ്രാം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പരിഹാസം ചൊരിഞ്ഞത്. മോഷണം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടുകയോ, അമിത വേഗതയിൽ വാഹനമോടിക്കുന്നുണ്ടെന്ന് കരുതി റോഡുകൾ തന്നെ അടച്ചിടുകയോ ചെയ്യുന്നത് പോലെയാണ് ടെലഗ്രാമിന് നിരോധനമേർപ്പെടുത്തിയ നടപടിയെന്നാണ് ടെലഗ്രാം പരിഹസിച്ചത്. ടെലഗ്രാം നിരോധിക്കുന്നത് നീറ്റ് പരീക്ഷാ ചോർച്ച തടയാനുള്ള ‘മാസ്റ്റർ സ്‌ട്രോക്ക്’ ആണോ എന്നായിരുന്നു […]

Kerala kerala

പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ദേശീയപാതയിലെ പായുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഓടിക്കയറാന്‍ ശ്രമം

  • 17th June 2026
  • 0 Comments

തൃശൂരില്‍ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ദേശീയപാതയിലെ പായുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഓടിക്കയറാന്‍ കുട്ടി ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ ആണ് കുട്ടിയെ പിടിച്ചു കൊണ്ടുവന്നത്. ഇതിനു ശേഷം നടത്തിയ കൗണ്‍സിലിങ്ങില്‍ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്. തന്നെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു എന്നായിരുന്നു കുട്ടി നടത്തിയ വെളിപ്പെടുത്തല്‍. മകള്‍ കടന്നു പോകുന്നത് വല്ലാത്ത അവസ്ഥയിലൂടെയാണെന്ന് മാതാവ് വ്യക്തമാക്കി വീട്ടില്‍ വെച്ചും 13 കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് മാതാവ് മൊഴി നല്‍കി. പെണ്‍കുട്ടിയെ പീഡനത്തിന് […]

kerala Kerala

മാസപ്പടിക്കേസ്; വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

  • 17th June 2026
  • 0 Comments

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചി ഇ ഡി ഓഫീസില്‍ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭര്‍ത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് സാവകാശം തേടുകയായിരുന്നു. കേസില്‍ ഇന്നലെ ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും ശരണ്‍ എസ് കര്‍ത്തയും ചോദ്യം ചെയ്യലിന് […]

Kerala kerala

ആഭിചാരക്രിയയുടെ മറവില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി നേതാവ് അറസ്റ്റില്‍

  • 17th June 2026
  • 0 Comments

ആഭിചാരക്രിയയുടെ മറവില്‍ പീഡനശ്രമം പത്തനംതിട്ടയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി രഞ്ജു ആണ് അറസ്റ്റിലായത്. 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ പത്തനംതിട്ട അടൂര്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അടൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Trending

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധന; നഗരമധ്യത്തിൽ കണ്ടെത്തിയത് കഞ്ചാവ് കൃഷി

  • 17th June 2026
  • 0 Comments

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ തുടരുന്ന കർശന പരിശോധനയ്ക്കിടെ കോഴിക്കോട് നഗരമധ്യത്തിൽ റൂഫ് ടോപ്പിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി ഡാൻസഫ് സംഘവും കസബ പോലീസും ചേർന്ന് കണ്ടെത്തി.പാളയം പുതിയ കോവിലകം മാരിയമ്മൻ കോവിലിന് മുൻവശത്തുള്ള ജ്വല്ലറി ബസാർ ബിൽഡിംഗിന്റെ റൂഫ് ടോപ്പിൽ ഒരു പാത്രത്തിൽ നട്ടു നനച്ച് വളർത്തിയിരുന്ന ഏഴ് ശിഖരങ്ങളുള്ള കഞ്ചാവ് ചെടിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ലഹരിവസ്തുക്കൾക്കെതിരായ സംസ്ഥാനവ്യാപക നടപടികളുടെ ഭാഗമായി സിറ്റി ഡാൻസാഫും സിറ്റി പോലീസും സംയുക്തമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. […]

Kerala kerala Trending

ബത്തേരിയില്‍ വന്‍ എം.ഡി. എം.എ വേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി പിടിയില്‍

  • 17th June 2026
  • 0 Comments

ബത്തേരിയില്‍ വന്‍ എം.ഡി. എം.എ വേട്ട. മലദ്വാരത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി ബസ് യാത്രികനായ യുവാവ് അറസ്റ്റില്‍. വയനാട് പോലീസാണ് ഇയാളെ വിദഗ്ധമായി പിടികൂടിയത്. കവറടക്കം 64 ഗ്രാം എം.ഡി.എം.എ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. കോഴിക്കോട് പരപ്പന്‍ പൊയില്‍, തെക്കേ പുരയില്‍ വീട്ടില്‍ സനീഷ് കുമാര്‍ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയത്. ഇയാളെ ബത്തേരിയിലെ ഹോസ്പിറ്റലില്‍ […]

Trending

ജമ്മു കശ്മീരിലെ നൗഷേരയിൽ സ്ഫോടനം; നാല് സൈനികർക്ക് പരിക്ക്

  • 17th June 2026
  • 0 Comments

രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് ജവാന്മാര്‍ക്ക് പരിക്ക്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. നൗഷേരാ മേഖലയിലെ കലാല്‍ ഏരിയയിലാണ് പട്രോളിങ്ങിനെ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കുമാഓങ് റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിര്‍വഹിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ നിരീക്ഷണത്തിലാണ്. എങ്ങനെയാണ് കുഴിബോംബ് സ്‌ഫോടനമുണ്ടായതെന്ന കാര്യത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിക്കും. മൂന്ന് ജവാന്മാരെയും ഓഫീസറെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. […]

Kerala kerala

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം

  • 17th June 2026
  • 0 Comments

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42)ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ജില്ലയില്‍ ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ്. പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം ഇതുവരെ അഞ്ചുപേരാണ് മരിച്ചത്. കഴിഞ്ഞദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ജില്ലയില്‍ നിലവില്‍ രോഗം ബാധിച്ച […]

Sport Sports Trending

മെസിക്ക് ഹാട്രിക്; ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന

  • 17th June 2026
  • 0 Comments

കാന്‍സാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് മികവില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അല്‍ജീരിയയെ പരാജയപ്പെടുത്തി. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്‌കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്ക് ആണിത്. മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവര്‍ണ്ണ അധ്യായത്തിനാണ് കാന്‍സാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത […]

error: Protected Content !!