Trending

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

  • 16th June 2026
  • 0 Comments

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ‍ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ ബ്ലോക്ക് അംഗം ജിതിൻ ഭാസ്കരനാണ് അറസ്റ്റിലായത്. വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജിതിൻ. എസ്ഐടി പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റാണ് ജിതിന്റേത്. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ആണ് സ്ക്രീൻഷോർട്ട് ആദ്യം പ്രചരിപ്പിച്ചത്. ഈ ​ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു സംഘം അന്വേഷണം നടത്തിയിരുന്നത്. ഡിവൈഎഫ്ഐ […]

Trending

വടകരയിൽ 26 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

  • 16th June 2026
  • 0 Comments

കോഴിക്കോട്: വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടകര സ്വദേശികളായ ജാസിർ തങ്ങളുടെ മകൻ സയിദ് അഹമ്മദ് മുഹാജിർ ആണ് മരിച്ചത്. വടകര സ്വദേശിയായ ജാസിറിന്റെ മകനാണ് മരിച്ച കുഞ്ഞ്. ഇന്ന് രാവിലെ മുലപ്പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ, പിന്നീട് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ ചോമ്പാല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ പോലീസ് ഇൻക്വസ്റ്റ് നടപടികൾ […]

Tecnologia e casinò come l'innovazione sta cambiando il gioco moderno

  • 16th June 2026
  • 0 Comments

Tecnologia e casinò come l'innovazione sta cambiando il gioco moderno L’evoluzione della tecnologia nel gioco d’azzardo Negli ultimi anni, la tecnologia ha trasformato radicalmente il panorama del gioco d’azzardo. Le piattaforme online hanno reso il gioco più accessibile, permettendo a milioni di persone di scommettere comodamente da casa. Questa evoluzione ha portato a una crescente […]

Trending

പ്രണയം നിരസിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് 21 കാരന്‍

  • 16th June 2026
  • 0 Comments

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. തിരുവനന്തപുരം കന്യാകുളങ്ങരയിലാണ് സംഭവം. കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പനവൂര്‍ സ്വദേശിയായ സഹദാണ്(21) കുത്തിയത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രണം. കഴുത്തിനും മുതുകിലും വയറ്റിലുമാണ് കുത്തിയത്. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വട്ടപ്പാറ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതിക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്.

kerala Kerala

കോഴിക്കോട് ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു

  • 16th June 2026
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്. രോഗം ബാധിച്ച 63 വയസുകാരന്‍ ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചുമട്ടുതൊഴിലാളിക്കാണ് രോഗം ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പനി ശക്തമായ ഇയാള്‍ക്ക് നടത്തിയ മലേറിയ പരിശാേധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാക്കുന്നിടത്താണ് രോഗബാധിതനായ ചുമട്ടുതൊഴിലാളിയും താമസിക്കുന്നത്. ഇവിടെ താമസിക്കുന്ന ആര്‍ക്കെങ്കിലും മലേറിയ ബാധ ഉണ്ടായിരിക്കാമെന്നും അതുവഴിയാകാം രോഗം പകര്‍ന്നതെന്നുമാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. കഴിഞ്ഞദിവസം തിക്കോടിയില്‍ ഒരു […]

Trending

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • 16th June 2026
  • 0 Comments

തിരുവനന്തപുരം : തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക്് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍. നിയമസഭയെ ജനകീയമാക്കാന്‍ നിരവധി […]

kerala Kerala

വയോധിക കൊല്ലപ്പെട്ട സംഭവം; പതിനാറുകാരന്‍ പിടിയില്‍; കൊലപാതകത്തിന് കാരണം പണം നല്‍കാത്തതിന്റെ വിരോധം

  • 16th June 2026
  • 0 Comments

കല്‍പറ്റ: കമ്പളക്കാട് കോട്ടത്തറ വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍. വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ ഫാത്തിമയാണ് (85) കൊല്ലപ്പെട്ടത്. മേയ് 24 ന് വൈകിട്ട് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. പതിനാറു വയസ്സുകാരനായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. കൊലപാതകത്തിന് 22 ദിവസത്തിനു ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്. വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍വച്ച് കഴുത്തില്‍ വള്ളിചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് […]

Trending

കുന്ദമംഗലത്ത് ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി; കാറ്ററിങ് സെന്ററിന് പിഴ

  • 16th June 2026
  • 0 Comments

കുന്ദമംഗലം: ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലെ കാറ്ററിങ് യൂണിറ്റുകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് വ്യാപക ശുചിത്വ പരിശോധന നടത്തി.ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ, കുടിവെള്ള പരിശോധന റിപ്പോർട്ടുകൾ, മാലിന്യ നിർമാർജന സംവിധാനങ്ങൾ, ശുചിമുറികളുടെ അവസ്ഥ, പുകവലി നിരോധന ബോർഡുകളുടെ പ്രദർശനം എന്നിവ പരിശോധനാ സംഘം വിലയിരുത്തി.പരിശോധനയിൽ ഫ്രീസർ വൃത്തിഹീനമായി സൂക്ഷിച്ചതിനും സ്ഥാപന പരിസരത്ത് കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യം സൃഷ്ടിച്ചതിനും ഒരു കാറ്ററിങ് സെന്ററിന് […]

Trending

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: ആരോഗ്യ മന്ത്രി

  • 16th June 2026
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല ബാധിച്ച് മരിച്ചത് അഞ്ച് പേരാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മാര്‍ച്ചിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഈ മാസം 70 ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ജനുവരി മുതല്‍ ജൂണ്‍ വരെ 146 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. നിപയില്‍ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. തിരുവനന്തപുരം-9, കൊല്ലം-4, ആലപ്പുഴ-3, ഇടുക്കി-1, […]

Trending

‘ഡാന്‍സിങ് ഗേള്‍’ ചിത്രം പുനസ്ഥാപിക്കും; വിമര്‍ശനത്തിന് പിന്നാലെ തിരുത്തലുമായി എൻസിഇആർടി

  • 16th June 2026
  • 0 Comments

ന്യൂ ഡൽഹി: വിവാദങ്ങള്‍ക്ക് പിന്നാലെ ‘ഡാന്‍സിങ് ഗേള്‍’ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പ് പുനഃസ്ഥാപിക്കാന്‍ എൻസിഇആർടി. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ ഉടന്‍ മാറ്റം വരുത്തുമെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് സക്ലാനി അറിയിച്ചു. ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ ശില്‍പത്തിന്റെ യഥാര്‍ത്ഥ ചിത്രം തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശില്‍പ്പത്തിന്റെ നഗ്നത മറയ്ക്കുന്ന വിധത്തില്‍ വസ്ത്രം ധരിപ്പിക്കുന്ന രീതിയിലായിരുന്നു മാറ്റം കൊണ്ടുവന്നത്. ചരിത്രം മാറ്റുന്നു എന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് തിരുത്തല്‍. എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തിലാണ് വിവാദ ചിത്രം […]

error: Protected Content !!