‘ഡാന്‍സിങ് ഗേള്‍’ ചിത്രം പുനസ്ഥാപിക്കും; വിമര്‍ശനത്തിന് പിന്നാലെ തിരുത്തലുമായി എൻസിഇആർടി
ന്യൂ ഡൽഹി: വിവാദങ്ങള്‍ക്ക് പിന്നാലെ ‘ഡാന്‍സിങ് ഗേള്‍’ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പ് പുനഃസ്ഥാപിക്കാന്‍ എൻസിഇആർടി. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ ഉടന്‍ മാറ്റം വരുത്തുമെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് സക്ലാനി അറിയിച്ചു. ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ ശില്‍പത്തിന്റെ യഥാര്‍ത്ഥ ചിത്രം തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശില്‍പ്പത്തിന്റെ നഗ്നത മറയ്ക്കുന്ന വിധത്തില്‍ വസ്ത്രം ധരിപ്പിക്കുന്ന രീതിയിലായിരുന്നു മാറ്റം കൊണ്ടുവന്നത്. ചരിത്രം മാറ്റുന്നു എന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് തിരുത്തല്‍. എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തിലാണ് വിവാദ ചിത്രം […]








