കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ ആരോപണ വിധേയനായ നടൻ ടിനി ടോമിന്റെ മൊഴിയെടുത്തു. പ്രാഥമികാന്വേഷണം നടത്തുന്ന കടവന്ത്ര പൊലീസാണ് നടന്റെ മൊഴിയെടുത്തത്. മതപരമായി അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ ആരോപണം ടിനി ടോം നിഷേധിച്ചുവെന്നാണ് വിവരം. അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്നെ മതപരമായി അധിക്ഷേപിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്. അന്‍സിബയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ആരോപണവിധേയനായ ടിനി ടോമിന്റെ മൊഴിയെടുത്തത്. മതപരമായി അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ ആരോപണം നിഷേധിച്ച ടിനി ടോം തനിക്കെതിരായ പരാതിക്കുപിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.
ഇതിനിടെ പൊലീസ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെയും മൊഴിയടുത്തു. നേരത്തെ നടി നീനാ കുറിപ്പിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

