Trending

‘സാരഥി’ പോർട്ടൽ പണിമുടക്കി; സംസ്ഥാനത്ത് ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റുകൾ പൂർണമായി മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ലേണേഴ്സ് ലൈസൻസ് പരീക്ഷാ നടത്തിപ്പ് അവതാളത്തിൽ. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്തുടനീളം ലേണേഴ്സ് പരീക്ഷകൾ മുടങ്ങിക്കിടക്കുകയാണ്. പരീക്ഷ എഴുതാൻ സാധിക്കാത്തതിനെ തുടർന്ന് നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. ‘സാരഥി’ വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് നിലവിൽ ലേണേഴ്സ് പരീക്ഷകൾ നടത്തുന്നത്.

ഈ വെബ്‌സൈറ്റിലുണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാറാണ് പരീക്ഷകൾ പൂർണ്ണമായി മുടങ്ങാൻ കാരണമായത്. പരീക്ഷയ്ക്കായി ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ വെബ്‌സൈറ്റ് ഹോംപേജ് ഓപ്പൺ ആകുന്നുണ്ടെങ്കിലും, തൊട്ടടുത്ത ഘട്ടത്തിൽ ‘എറർ’ എന്ന് കാണിച്ച് സൈറ്റ് പൂർണ്ണമായി ബ്ലോക്ക് ആവുകയാണെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു. വെബ്‌സൈറ്റിലെ കനത്ത നെറ്റ്‌വർക്ക് തകരാറാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!