kerala Kerala

ഡോ. കെ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്; അവധി എടുത്തെന്ന ഭാഗം ഒഴിവാക്കി

  • 15th June 2026
  • 0 Comments

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ (ഡി എച്ച് എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തിരുത്ത് വരുത്തിയത്. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികള്‍ നടക്കുന്നതിനാല്‍ മാറ്റം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. 15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക […]

Trending

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

  • 15th June 2026
  • 0 Comments

2027-ലെ സെൻസസിന്റെ ഭാഗമായുള്ള ‘സെൽഫ് എന്യുമറേഷൻ’ നടപടികൾക്ക് നാളെ തുടക്കമാകും. ഔദ്യോഗിക സെൻസസ് പോർട്ടൽ വഴി അടുത്ത 15 ദിവസത്തേക്ക് കുടുംബാംഗങ്ങളുടെ വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താൻ അവസരമുണ്ട്. സെൻസസ് ചരിത്രത്തിൽ ആദ്യമായാണ് പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ വിവരങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഓൺലൈനായി വിവരങ്ങൾ നൽകാൻ കഴിയാത്തവർക്ക്, ജൂലൈ 1 മുതൽ 30 വരെ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് വിവരങ്ങൾ നേരിട്ട് കൈമാറാവുന്നതാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള എട്ടാമത് ജനസംഖ്യാ കണക്കെടുപ്പാണിത്. നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് സെൻസസിൽ ഉൾപ്പെടുത്തേണ്ടത്. […]

National

എഴുത്തുകാരി ഇന്ദിരലങ്കേഷ് (83) അന്തരിച്ചു

  • 15th June 2026
  • 0 Comments

ബംഗലുരു: എഴുത്തുകാരി ഇന്ദിരലങ്കേഷ് (83) അന്തരിച്ചു. ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിന്റെ അമ്മയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബംഗലുരുവിലെ വസതിയില്‍ വച്ച് തിങ്കളാഴ്ചയാണ് അന്ത്യം. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. ലങ്കേഷ് ആണ് ഭര്‍ത്താവ്.

Kerala kerala

മുഖ്യമന്ത്രി ബജറ്റ് തയാറാക്കുന്ന തിരക്കില്‍; ജൂണ്‍ 19 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

  • 15th June 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലികമായി സന്ദര്‍ശന വിലക്ക്. ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള വലിയൊരു ദൗത്യത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമുള്ളത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും […]

Unveiling the truth dispelling common myths about casinos

  • 15th June 2026
  • 0 Comments

Unveiling the truth dispelling common myths about casinos The History of Casinos Casinos have a rich and complex history that dates back centuries, with their origins often traced to ancient civilizations. The first known gambling establishments emerged in China around 2300 BC, where tiles were discovered that suggest a form of lottery. Over the centuries, […]

kerala Kerala

ഷുഹൈബ് വധക്കേസ്; വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി

  • 15th June 2026
  • 0 Comments

കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി. കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവിനെ കേസില്‍ കക്ഷി ചേര്‍ത്തു. ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. വിചാരണ നടപടികള്‍ തിങ്കളാഴ്ച വരെയായിരുന്നു സ്റ്റേ ചെയ്തത്. പക്ഷപാതമായി പെരുമാറുന്നു, മുന്‍വിധിയോടെ സംസാരിക്കുന്നു എന്നുള്‍പ്പെടെ വിചാരണ കോടതിക്കെതിരെ പ്രതികള്‍ ഹരജിയില്‍ ആരോപങ്ങള്‍ ഉന്നയിച്ചിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹരജി നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയില്‍ ആദ്യം […]

Trending

സാമ്പത്തികശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ഒഴിവായാൽ പ്രിയദർശിനി പദ്ധതി വൻ വിജയമാകും: സുരേഷ് ഗോപി

  • 15th June 2026
  • 0 Comments

തിരുവനന്തപുരം: സാമ്പത്തികമായി ഭദ്രതയുള്ള സ്ത്രീകൾ ‘പ്രിയദർശിനി’ സൗജന്യ യാത്രാ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭ്യർത്ഥിച്ചു. അർഹരായവർക്ക് മാത്രം ഈ സേവനം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ തയ്യാറാകണമെന്നും, ഇത്തരമൊരു വിട്ടുകൊടുക്കൽ മനോഭാവമാണ് പദ്ധതിയെ കൂടുതൽ അർത്ഥവത്താക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാനുള്ള ‘ഗിവ് അപ്പ്’ പദ്ധതിയെ ഉദാഹരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “എനിക്ക് സമ്പാദ്യമുണ്ട്, അതിനാൽ നിർധനയായ മറ്റൊരു സ്ത്രീയുടെ അവകാശം ഞാൻ […]

Trending

ബൈരക്കൂപ്പ പാലം യഥാർഥ്യത്തിലേക്ക് : മന്ത്രി പി കെ ബഷീറിന് ഉറപ്പ്‌ നൽകി കർണാടക മുഖ്യമന്ത്രി

  • 15th June 2026
  • 0 Comments

കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ അറിയിച്ചു. ഇന്ന് (ജൂൺ 14) ബംഗളുരുവിൽ മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രി സഭായോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഡി.കെ.ശിവകുമാർ പറഞ്ഞത്. കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം,കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ […]

Trending

“നാട് അറിയുന്നവരും നാടിനെ ശരിയായി മനസ്സിലാക്കുന്നവരുമാണ് മാധ്യമപ്രവർത്തകർ”: എം എ റസാഖ് മാസ്റ്റർ എംഎൽഎ

  • 15th June 2026
  • 0 Comments

കുന്ദമംഗലത്ത് മാധ്യമപ്രവർത്തകരുമായി എംഎൽഎയുടെ ‘ചായ് ചാറ്റ്’ കുന്ദമംഗലം: “നാട് അറിയുന്നവരും നാടിനെ ശരിയായി മനസ്സിലാക്കുന്നവരുമാണ് മാധ്യമപ്രവർത്തകർ. അതുകൊണ്ടുതന്നെ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ അവരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വലിയ വിലയുണ്ട്” എന്ന് കുന്ദമംഗലം എം.എൽ.എ. എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു.നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനവും ഭാവി വികസന മാസ്റ്റർ പ്ലാനും ലക്ഷ്യമിട്ട് മണ്ഡലത്തിലെ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ‘ചായ് ചാറ്റ്’ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിലെ പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുമായി എം.എൽ.എ നടത്തുന്ന […]

Trending

ചേരിഞ്ചാൽ പടിയാട്ട് ഹസ്സൻകോയ ഹാജി നിര്യാതനായി

  • 15th June 2026
  • 0 Comments

കുന്ദമംഗലം: കാരന്തൂർ കോളിയോട്ട് സീമാമു ഹാജിയുടെ മകൻ ചേരിഞ്ചാൽ പടിയാട്ട് ഹസ്സൻകോയ ഹാജി(64) നിര്യാതനായി. മഹല്ല് കമ്മിറ്റി അംഗവും പ്രാദേശിക സാമൂഹ്യ പ്രവർത്തകനുമായിരുന്നു. മയ്യിത്ത് നിസ്ക്കാരം ഇന്ന് (തിങ്കൾ,15/06/2026) വൈകിട്ട് 3 മണിക്ക് കരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ. ഭാര്യ: സുബൈദ (പുവ്വാട്ടുപറമ്പ്). മക്കൾ: ജിഷാദ്, ജംഷിദ.മരുമക്കൾ: നൗഫൽ, റബീബ. സഹോദരങ്ങൾ: സൈദു, ബീമയ്യ, സൈനബ, അബ്ദുൽ അസീസ്.

error: Protected Content !!