GLOBAL International Trending

യു.എസും ഇറാനും സമാധാന കരാറില്‍ എത്തി; വെള്ളിയാഴ്ച ഒപ്പുവെക്കും

  • 15th June 2026
  • 0 Comments

വാഷിംഗ്ടണ്‍: ഇറാനുമായി സമാധാന കരാറില്‍ ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കാനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറില്‍ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാര്‍ അന്തിമമായതായി അറിയിച്ചു, വെള്ളിയാഴ്ച ജനീവയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പിടും. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മില്‍ ഫെബ്രുവരി 28 മുതല്‍ തുടരുന്ന […]

Trending

‘കുവൈറ്റ് ഭായ്ജാൻ’ എംഡിഎംഎയുമായി പന്തീരാങ്കാവിൽ എക്സൈസ് പിടിയിൽ

  • 15th June 2026
  • 0 Comments

പന്തീരാങ്കാവ്: ഗൾഫ് രാജ്യങ്ങളിൽ എംഡിഎംഎ ഇടപാടുകൾ നടത്തി കുവൈറ്റ് ജയിലിലടക്കം ശിക്ഷ അനുഭവിച്ച ‘കുവൈറ്റ് ഭായ്ജാൻ’ എന്നറിയപ്പെടുന്ന ഫൈസാൻ ഖാൻ (28) പന്തീരാങ്കാവിൽ എക്സൈസിന്റെ പിടിയിലായി. ഉത്തർപ്രദേശ് ബറെയിലി ജില്ലയിലെ രാസചൗക്ക്ഖാൻ സ്വദേശിയാണ് ഫൈസാൻ ഖാൻ. എക്സൈസ് വകുപ്പ് കേരളത്തിൽ നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എസ് ശരത്തിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സംഘവും കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ […]

National

ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ടു; കള്ളനെന്ന് സംശയിച്ച് മര്‍ദ്ദനം

  • 15th June 2026
  • 0 Comments

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളന്‍ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സൗത്ത് 24 പര്‍ഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Kerala kerala

പ്രിയദർശിനി പദ്ധതിക്ക് തുടക്കം; കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യയാത്ര തുടങ്ങി

  • 15th June 2026
  • 0 Comments

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട്. പ്രിയദര്‍ശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ”ഇത് സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കും.അഭിമാനത്തോടെ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ ഒരു വാഹനത്തില്‍ […]

Trending

നിപയിൽ ആശ്വാസം: സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

  • 14th June 2026
  • 0 Comments

കോഴിക്കോട്: ജൂൺ 12നു നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും […]

Trending

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

  • 14th June 2026
  • 0 Comments

ചോമ്പാല: മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരുടെ ഉപജീവന കേന്ദ്രമായ ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം നടപ്പിലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ചോമ്പാൽ മത്സ്യവിതരണ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഹാർബറിൽ പൊതുയോഗവും സംസ്ഥാന ഫിഷറീസ് മന്ത്രിക്ക് നൽകുന്ന നിവേദനത്തിൽ ഒപ്പുശേഖരണവും നടത്തി. യൂണിയൻ പ്രസിഡണ്ട് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷംസീർ ചോമ്പാല വിഷയാ വിതരണം നടത്തി. ഹാർബറിൽ ഡ്രഡ്ജിങ് നടപ്പിലാക്കുക, കുടിവെള്ള പദ്ധതി കൊണ്ടുവരിക, ടോയ്ലറ്റ് സൗകര്യം വിപുലപ്പെടുത്തുക, ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സംവിധാനം കൊണ്ട് […]

Trending

നിപാ പ്രതിരോധത്തിൽ ഏകോപനമില്ലായ്മ; രാഷ്ട്രീയ ആയുധമാക്കാനില്ല, സഹകരണം ഉണ്ടാകും: പ്രതിപക്ഷ നേതാവ്

  • 14th June 2026
  • 0 Comments

തിരുവനന്തപുരം: നിപാ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ ഒറ്റകെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഘട്ടത്തില്‍ നേതൃത്വം കൊടുക്കേണ്ട ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പ്രതികരണം ശരിയായ രീതിയിലല്ല. നിപ ബാധയുണ്ടായപ്പോള്‍ അന്നത്തെ പ്രതിപക്ഷം ചെയ്തതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. നിപ പ്രതിരോധത്തില്‍ എല്ലാ സഹകരണവും ഉണ്ടാവുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ ആരോഗ്യമന്ത്രി […]

Trending

പകർച്ചവ്യാധി ഭീതിയിൽ കേരളം; പതിമൂന്ന് ദിവസത്തിനിടെ പൊലിഞ്ഞത് 41 ജീവനുകൾ

  • 14th June 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യമേഖല കടുത്ത ആശങ്കയിൽ. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ 41 പേരാണ് വിവിധ രോഗങ്ങൾ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇടവിട്ടുള്ള മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് രോഗവ്യാപനം ഇത്രയേറെ രൂക്ഷമാക്കിയതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ മാത്രം പതിനായിരത്തിലധികം പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് 11,534 പേർ ആശുപത്രികളിലെത്തി. മരിച്ചവരിൽ ഒൻപത് പേർ […]

Trending

വീണ്ടും ഷിഗെല്ല: പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

  • 14th June 2026
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 9വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്. ഇന്നലെ തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനികൾ ദിനം പ്രതി വർധിക്കുകയാണ്. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്ലുവന്‍സ ബാധിച്ച് […]

Trending

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

  • 14th June 2026
  • 0 Comments

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശിയായ ബാബുവാണ് മരിച്ചത്. കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടന നടത്തിയ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാല് ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തോളം നീണ്ട സസ്പെൻഷൻ കാലാവധിക്ക് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്. […]

error: Protected Content !!