Kerala kerala

യൂട്യൂബര്‍ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പൊലീസ്

  • 13th June 2026
  • 0 Comments

കൊച്ചി: യൂട്യൂബര്‍ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബര്‍ പൊലീസ്. സംസ്ഥാന സൈബര്‍ ഓപ്പറേഷനില്‍ നിന്ന് കൊച്ചി പൊലീസിനു നിര്‍ദേശം ലഭിച്ചു. തൊപ്പിഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോക്‌സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദര്‍ശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതും, ക്രിമിനല്‍ കുറ്റങ്ങള്‍ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു […]

Trending

ചെലവൂർ കൊരാത്ത് അഷ്റഫ് മാസ്റ്റർ നിര്യാതനായി

  • 13th June 2026
  • 0 Comments

ചെലവൂർ: കൊരാത്ത് അഷ്‌റഫ് മാസ്റ്റർ(46) നിര്യാതനായി. (പയ്യോളി ഗവൺമെന്റ് പോളിടെക്നിക് അധ്യാപകൻ, എൻസിസി കേണൽ). മയ്യിത്ത് നിസ്ക്കാരം ഇന്ന്(13.6.2026 ശനി) വൈകിട്ട് 5 മണിക്ക് പുളിക്കൽ ജുമാമസ്ജിദിൽ. പിതാവ് : മൊയ്‌ദീൻ. മാതാവ് : മറിയ. ഭാര്യ : ആയിഷാബി. മക്കൾ : അൽഫാ മറിയം, ആസിം അഷ്‌റഫ്, ആയിഷ ഇഫാ. സഹോദരങ്ങൾ: മൈമൂന, ഖമറുന്നിസ

Trending

നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം

  • 13th June 2026
  • 0 Comments

ന്യൂയോർക്ക്: ലോകകപ്പിൽ ബ്രസീലിൻ്റെ ആദ്യ മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായികക്ഷമത വീണ്ടെടുക്കാൻ ഇനിയും സമയം വേണമെന്നാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഗ്രൂപ്പ് സിയിൽ മൊറോക്കോയുമായാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ മൂന്നരയ്ക്ക് ന്യൂജേഴ്സിയിലാണ് മത്സരം. 2023ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. സാന്‍ ലോറെന്‍സോയ്ക്കെതിരെ നടന്ന സാന്റോസിന്റെ ഹോം കോപ്പ […]

Kerala kerala

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

  • 13th June 2026
  • 0 Comments

കാസര്‍കോട്: മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 25കാരി സ്നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു […]

Trending

കരിപ്പൂർ സ്വർണ്ണക്കവർച്ച; അർജുൻ ആയങ്കിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്

  • 13th June 2026
  • 0 Comments

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും. സ്വര്‍ണം കവരാന്‍ കണ്ണൂരില്‍ നിന്നും സംഘം എത്തിയത് അര്‍ജുന്റെ നിര്‍ദേശ പ്രകാരമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. തെളിവുകള്‍ ലഭിച്ചാല്‍ അര്‍ജുനെ പ്രതി ചേര്‍ക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. നിലവില്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയത് എ […]

Kerala kerala

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു

  • 13th June 2026
  • 0 Comments

ജോര്‍ഹട്ട്: അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. AN-32 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് അസമിലെ ജോര്‍ഘട്ടിലുള്ള റോറിയ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് തകര്‍ന്നത്. പൈലറ്റ് മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് വിവരം.

Trending

നിപ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ

  • 13th June 2026
  • 0 Comments

കോഴിക്കോട്: നിപ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ. കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളവരെ ആശ്വസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Trending

കോഴിക്കോട് യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

  • 13th June 2026
  • 0 Comments

കോഴിക്കോട് പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബാലുശ്ശേരി സ്വദേശിയാണ് മരിച്ചത്. പെൺസുഹൃത്തുമായി പെട്ടെന്നുണ്ടായ തർക്കത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Local

നൈപുണികള്‍ ആര്‍ജിച്ച യുവത നാടിന്റെ വികസന ശില്‍പികള്‍; എം.എ റസാക്ക് എ.എല്‍. എ.

  • 13th June 2026
  • 0 Comments

കാരന്തൂര്‍ : മാനവ , പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള നമ്മുടെ കരുത്ത് വിവിധ സ്‌കില്ലുകള്‍ പരിശീലനം നേടിയവരും അത് സമുഹത്തിന് വേണ്ടി സമര്‍പിക്കുകയും ചെയ്യുന്ന യുവാക്കളാണെന്ന് എം.എ റസാക്ക് മാഷ് എ.എല്‍. എ. ഗ്രാമങ്ങളിലെയും പിന്നാക്ക പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥി തലമുറകള്‍ക്ക് കാലോചിതമായ സാങ്കേതിക വിദ്യകള്‍ അഭ്യസിപ്പിച്ച് പതിനായിരക്കണകിന് യുവാക്കളെ ദേശീയ അന്തര്‍ ദേശീയ കമ്പനികളുടെ ഉയര്‍ന്ന ജോലികളിലെത്തിച്ച മര്‍കസ് ഐ. ടി. ഐയുടെ സേവനം അതുല്യമാണെന്നും പഠനം കഴിഞ്ഞവര്‍ക്കെല്ലാം […]

Kerala kerala

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി എ.പി. ഷൗക്കത്തലി ഐ.പി.എസ് ചുമതലയേറ്റു

  • 13th June 2026
  • 0 Comments

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പി. ഷൗക്കത്തലി ചുമതലയേറ്റു. കേരള സര്‍ക്കാരിന്റെ പുതിയ സ്ഥലംമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചത്. മുമ്പ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.യായാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.1995-ല്‍ സബ് ഇന്‍സ്‌പെക്ടറായി കേരള പോലീസില്‍ സേവനം ആരംഭിച്ച ഷൗക്കത്തലി പിന്നീട് വിവിധ പ്രധാന അന്വേഷണങ്ങളിലൂടെ ശ്രദ്ധേയനായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം […]

error: Protected Content !!