കോഴിക്കോട് പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബാലുശ്ശേരി സ്വദേശിയാണ് മരിച്ചത്. പെൺസുഹൃത്തുമായി പെട്ടെന്നുണ്ടായ തർക്കത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

