Trending

പകർച്ചവ്യാധി ഭീതിയിൽ കേരളം; പതിമൂന്ന് ദിവസത്തിനിടെ പൊലിഞ്ഞത് 41 ജീവനുകൾ

  • 14th June 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യമേഖല കടുത്ത ആശങ്കയിൽ. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ 41 പേരാണ് വിവിധ രോഗങ്ങൾ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇടവിട്ടുള്ള മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് രോഗവ്യാപനം ഇത്രയേറെ രൂക്ഷമാക്കിയതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ മാത്രം പതിനായിരത്തിലധികം പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് 11,534 പേർ ആശുപത്രികളിലെത്തി. മരിച്ചവരിൽ ഒൻപത് പേർ […]

Trending

വീണ്ടും ഷിഗെല്ല: പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

  • 14th June 2026
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 9വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്. ഇന്നലെ തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനികൾ ദിനം പ്രതി വർധിക്കുകയാണ്. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്ലുവന്‍സ ബാധിച്ച് […]

Trending

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

  • 14th June 2026
  • 0 Comments

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശിയായ ബാബുവാണ് മരിച്ചത്. കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടന നടത്തിയ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാല് ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തോളം നീണ്ട സസ്പെൻഷൻ കാലാവധിക്ക് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്. […]

Trending

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി എം സിബ്ഗത്തുള്ള കോഴിക്കോട്

  • 13th June 2026
  • 0 Comments

തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം. സി ബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി. കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ജെ.എം.എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന എം. സിബഗത്തുള്ള, 2024-25 കാലഘട്ടത്തിൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും സംഘടനാ മികവും പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.മാധ്യമപ്രവർത്തകരുടെ അവകാശ […]

Trending

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് സർക്കാരിന്റെ അനാസ്ഥ: വീണാ ജോർജ്

  • 13th June 2026
  • 0 Comments

സംസ്ഥാനത്ത് നിപയും ഷി​ഗെല്ലയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. നിപ രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസമായിട്ടും രോഗിക്ക് ആവശ്യമായ റെംഡിസിവർ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ചു നൽകാൻ കഴിയാത്തത് അതീവ ഗൗരവതരമാണെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. രോഗവ്യാപനം തടയുന്നതിനൊപ്പം കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെടുകയാണെന്ന് അവർ ആരോപിച്ചു. പകർച്ചവ്യാധികൾ […]

Kerala kerala

തിരുവനന്തപുത്ത് കാറും ബസും കൂട്ടിയിടിച്ചു; ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് പ്രാഥമിക നിഗമനം

  • 13th June 2026
  • 0 Comments

തിരുവനന്തപുരം പാറശ്ശാലയില്‍ വാഹനാപകടം. ഉദിയന്‍കുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Trending

ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി

  • 13th June 2026
  • 0 Comments

ന്യൂ ഡൽഹി: പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിനെ നിയമിച്ചു. ഈ മാസം 30നാകും ധീരജ് സ്ഥാനമേൽക്കുക. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിച്ചതിന് ശേഷമാണ് ചുമതലയേൽക്കുന്നത്. കരസേനാ ഉപമേധാവിയായി സേവനമനുഷ്ഠിച്ചുവരുന്ന ലെഫ്റ്റനന്റ് ജനറൽ സേത്ത്, ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്.

Trending

ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ

  • 13th June 2026
  • 0 Comments

മൂവാറ്റുപുഴ: സർവീസ് നടത്തുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറായ കൊല്ലം കുന്നത്തൂർ സ്വദേശി സതീഷിനാണ് (46) ഓട്ടത്തിനിടെ മുഖത്ത് അടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 5.30-ഓടെ മൂവാറ്റുപുഴയ്ക്ക് സമീപം പേഴയ്ക്കാപ്പിള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഖത്ത് ശക്തമായ അടിയേറ്റിട്ടും ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ ബസ് പെട്ടെന്ന് തന്നെ നിയന്ത്രിച്ചതിനാൽ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളും യാത്രക്കാരും വലിയൊരു ദുരന്തത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കോട്ടയ്ക്കലിൽ നിന്നും ബസിൽ കയറിയ […]

Kerala kerala

നിപ: മന്ത്രി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

  • 13th June 2026
  • 0 Comments

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. രോഗിയുടെയും അദ്ദേഹവുമായി സമ്പര്‍ക്കമുള്ളവരുടെയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, അവര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ലഭ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. മുമ്പ് നിപ ബാധയുണ്ടായപ്പോള്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രോട്ടോകോള്‍ പ്രകാരം കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും രോഗിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ […]

Trending

തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

  • 13th June 2026
  • 0 Comments

തൃശൂർ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് നാലും ഏഴും വയസുള്ള കുട്ടികൾക്കാണ് രോഗ ബാധ ഉണ്ടായത്. രുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രദേശത്ത് ഇൻ്റർ സെക്ടർ മീറ്റിംഗും ബോധവൽക്കരണ ക്ലാസും പുരോഗമിക്കുന്നു.

error: Protected Content !!