Trending

“നാട് അറിയുന്നവരും നാടിനെ ശരിയായി മനസ്സിലാക്കുന്നവരുമാണ് മാധ്യമപ്രവർത്തകർ”: എം എ റസാഖ് മാസ്റ്റർ എംഎൽഎ

കുന്ദമംഗലത്ത് മാധ്യമപ്രവർത്തകരുമായി എംഎൽഎയുടെ ‘ചായ് ചാറ്റ്’


കുന്ദമംഗലം: “നാട് അറിയുന്നവരും നാടിനെ ശരിയായി മനസ്സിലാക്കുന്നവരുമാണ് മാധ്യമപ്രവർത്തകർ. അതുകൊണ്ടുതന്നെ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ അവരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വലിയ വിലയുണ്ട്” എന്ന് കുന്ദമംഗലം എം.എൽ.എ. എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു.
നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനവും ഭാവി വികസന മാസ്റ്റർ പ്ലാനും ലക്ഷ്യമിട്ട് മണ്ഡലത്തിലെ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ‘ചായ് ചാറ്റ്’ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിലെ പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുമായി എം.എൽ.എ നടത്തുന്ന ആദ്യ ഔദ്യോഗിക കൂട്ടായ്മയായിരുന്നു പരിപാടി.

മുതിർന്ന മാധ്യമപ്രവർത്തകൻ ടി.പി. ചെറൂപ്പ മുഖ്യാതിഥിയായി. പ്രാദേശിക മാധ്യമപ്രവർത്തകർ ഉൾപ്പെടെ മാധ്യമരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുന്നിൽ കണ്ടുകൊണ്ട് കുന്ദമംഗലം മണ്ഡലത്തിൽ നടപ്പാക്കേണ്ട ഹ്രസ്വകാല-ദീർഘകാല വികസന പദ്ധതികൾ, വികസന മാസ്റ്റർ പ്ലാൻ, വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചയും ആശയവിനിമയവും നടന്നു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളുടെ വികസന ആവശ്യങ്ങളും ജനകീയ പ്രശ്നങ്ങളും മാധ്യമപ്രവർത്തകർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. മാധ്യമപ്രവർത്തകർ മുന്നോട്ടുവെച്ച നിർദേശങ്ങൾ വികസന പദ്ധതികളുടെ ഭാഗമാക്കുമെന്ന് എം.എ. റസാഖ് മാസ്റ്റർ അറിയിച്ചു.
ജനപ്രതിനിധികളും മാധ്യമങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധവും തുടർച്ചയായ ആശയവിനിമയവും മണ്ഡല വികസനത്തിന് അനിവാര്യമാണെന്ന് മുഖ്യാതിഥി ടി.പി. ചെറൂപ്പ അഭിപ്രായപ്പെ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!