ആഭിചാരക്രിയയുടെ മറവില്‍ പീഡനശ്രമം പത്തനംതിട്ടയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി രഞ്ജു ആണ് അറസ്റ്റിലായത്. 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിക്കെതിരെ പത്തനംതിട്ട അടൂര്‍ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അടൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

