Kerala kerala Trending

ബത്തേരിയില്‍ വന്‍ എം.ഡി. എം.എ വേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി പിടിയില്‍

ബത്തേരിയില്‍ വന്‍ എം.ഡി. എം.എ വേട്ട. മലദ്വാരത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി ബസ് യാത്രികനായ യുവാവ് അറസ്റ്റില്‍. വയനാട് പോലീസാണ് ഇയാളെ വിദഗ്ധമായി പിടികൂടിയത്. കവറടക്കം 64 ഗ്രാം എം.ഡി.എം.എ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

കോഴിക്കോട് പരപ്പന്‍ പൊയില്‍, തെക്കേ പുരയില്‍ വീട്ടില്‍ സനീഷ് കുമാര്‍ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയത്. ഇയാളെ ബത്തേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ച് സ്‌കാന്‍ ചെയ്യുകയായിരുന്നു.

പരിശോധനയില്‍ വയറ്റിനുള്ളില്‍ ഉരുള രൂപത്തില്‍ സൂക്ഷിച്ച നിലയില്‍ ലഹരി കണ്ടെത്തുകയുമായിരുന്നു. ശേഷം വിദഗ്ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ കൊണ്ടുപോയി. ബത്തേരി കോട്ടക്കുന്നില്‍ വച്ചു കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ പരിശോധന നടത്തി വരവേയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ഇയാളെ പിടി കൂടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!