Trending

പട്ടയമല്ല ജീവിതമാണ് കിട്ടിയതെന്ന് റഹിമാബി; 10 വർഷത്തെ കാത്തിരിപ്പിനും അലച്ചിലിനും വിരാമം

കോഴിക്കോട്: താമസിക്കുന്ന ഭൂമിയിൽ അടിസ്ഥാന രേഖകൾ ഇല്ലാതെ റഹിമാബിയും കുടുംബവും 10 വർഷമായി അലയുകയായിരുന്നു .ഇന്ന് നടന്ന ജില്ലാതല പട്ടയ വിതരണമേളയിൽ പട്ടയം ലഭിച്ചതോടെ പട്ടയം അല്ല ജീവിതമാണ് ലഭിച്ചതെന്ന സന്തോഷത്തിലാണ് കക്കോടി പഞ്ചായത്തിലെ പറമ്പിൽ ബസാറിൽ മിൻഹ മഹലിൽ മമ്മദ് കോയയുടെ ഭാര്യ റഹിമാബി. മകളുമായി പട്ടയം വാങ്ങാൻ അതി രാവിലെ തന്നെ എത്തി. റവന്യൂ മന്ത്രിയിൽ നിന്നും പട്ടയം ഏറ്റുവാങ്ങാനായതിൽ സന്തോഷമുണ്ടെന്ന് റഹിമാബി പറഞ്ഞു.

കുടുംബം കടക്കെണിയിൽ ആയിരുന്നു. ലോൺ എടുക്കാനും വീട് വിറ്റ് കടം വീട്ടാനും മറ്റുമായി പലതവണ ബാങ്കുകളെ സമീപിച്ചെങ്കിലും താമസിക്കുന്ന ഭൂമിയിൽ പട്ടയം ഇല്ലാത്തതിനാൽ റാഹിമാബി ക്ക് നിരാശപ്പെടേണ്ടി വന്നു. 10 വർഷമായി നിരന്തരം വിവിധ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി. ഒടുവിൽ കാത്തിരിപ്പിനു അറുതി നൽകി ഇന്ന് പട്ടയം ലഭിച്ച 1350 പേരിൽ ഒരാളായി റഹിമാബി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!